TRENDING:

സമനിലക്കളിയില്‍ 'ഒന്നാമതെത്തിയത്' വിന്‍ഡീസ്, താരങ്ങളില്‍ ധോണി; കളിയിലെ കണക്കുകള്‍ ഇങ്ങനെ

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വിശാഖപട്ടണം: ഇന്ത്യന്‍ ക്രിക്കറ്റിന് ഇന്നലെ ചരിത്ര നിമിഷമായിരുന്നു. നായകന്‍ വിരാട് കോഹ്‌ലി അതിവേഗത്തില്‍ പതിനായിരം റണ്‍സ് തികയ്ക്കുന്ന താരമായി മാറിയ മത്സരത്തില്‍ എല്ലാ കണ്ണുകളും വിരാടില്‍ തന്നെയായിരുന്നു. എന്നാല്‍ വിന്‍ഡീസ് ഇന്നിങ്ങ്‌സും അവസാനിച്ച് മത്സരം പൂര്‍ത്തിയായപ്പോള്‍ ചിത്രങ്ങളില്‍ നിറഞ്ഞ് നിന്നത് കരീബിയന്‍ സംഘം മാത്രം. ഷായി ഹോപ്പിന്റെ അപരാജിത സെഞ്ച്വറിയുടേയും ഹെറ്റ്‌മെറിന്റെ സെഞ്ച്വറിയോളം പോന്ന ഇന്നിങ്‌സിന്റെയും പിന്‍ബലത്തിലായിരുന്നു വിന്‍ഡീസ് മത്സരത്തില്‍ സമനില പിടിച്ചത്.
advertisement

ഉമേഷ് യാദവ് എറിഞ്ഞ അവസാന ഓവറിലെ അവസാന പന്തില്‍ ജയിക്കാന്‍ അഞ്ച് റണ്‍സ് വേണ്ടിയിരുന്നപ്പോള്‍ ബാറ്റ് ചെയ്ത ഹോപ്പ് ബൗണ്ടറി നേടുകയായിരുന്നു. മത്സരം സമനിലയില്‍ അവസാനിച്ചപ്പോള്‍ വിന്‍ഡീസ് ടീമിനെയും ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോണിയെയും തേടിയെത്തിയത് അപൂര്‍വ്വ നേട്ടങ്ങളാണ്.

'ഡി മരിയ യൂ ബ്യൂട്ടി'; ഇഞ്ചുറി ടൈമില്‍ ഡി മരിയയുടെ സുന്ദര ഗോളിലൂടെ സനില പിടിച്ച് പിഎസ്ജി

ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ സമനിലയില്‍ അവസാനിപ്പിക്കുന്ന ടീമെന്ന റെക്കോര്‍ഡാണ് വിന്‍ഡീസിനെ തേടിയെത്തിയത്. ക്രിക്കറ്റ് ചരിത്രത്തില്‍ 10 ഏകദിനങ്ങളിലാണ് വിന്‍ഡീസ് സമനില പിടിച്ചത്. രണ്ടാം സ്ഥാനത്ത് 9 മത്സരങ്ങളില്‍ സമനിലയുമായി ഇന്ത്യയും ഓസീസുമാണ് ഉള്ളത്. ഇന്നലത്തെ സമനിലയോടെയാണ് ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് എത്തിയത്.

advertisement

ബാഴ്‌സയുടെ ഗോള്‍ നേട്ടം ഗ്യാലറിയില്‍ ആഘോഷിച്ച് മെസി; ഇന്റര്‍മിലാനെ തകര്‍ത്തത് എതിരില്ലാത്ത രണ്ട് ഗോളിന്

അതേസമയം ഏറ്റവും കൂടുതല്‍ ഏകദിന സമനില മത്സരങ്ങളില്‍ പങ്കളിയായ താരങ്ങളുടെ പട്ടികയില്‍ എംഎസ് ധോണിയും ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഇന്ത്യ സമനില നേടിയ ആറ് മത്സരങ്ങളിലാണ് ധോണി കളിച്ചിട്ടുള്ളത്. എന്നാല്‍ ധോണിക്കൊപ്പം ഈ റെക്കോര്‍ഡില്‍ മൂന്ന് താരങ്ങള്‍ കൂടിയുണ്ട്. ആമിര്‍ സൊഹൈല്‍, ഇന്‍സമാം ഉള്‍ ഹഖ്, വസീം അക്രം എന്നിവരാണ് ആറ് സമനില നേടിയ മറ്റ് താരങ്ങള്‍.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Sports/
സമനിലക്കളിയില്‍ 'ഒന്നാമതെത്തിയത്' വിന്‍ഡീസ്, താരങ്ങളില്‍ ധോണി; കളിയിലെ കണക്കുകള്‍ ഇങ്ങനെ