TRENDING:

Santosh Trophy| സന്തോഷ് ട്രോഫി ഫൈനൽ മെയ് രണ്ടിന് തന്നെ; സെമി ഫൈനലുകളുടെ സമയത്തിൽ മാറ്റം

Last Updated:

സെമി ഫൈനലുകൾ രാത്രി എട്ടിൽ നിന്നും എട്ടരയിലേക്ക് ആണ് മാറ്റിയത്. സെമി ഫൈനലുകൾക്കും ഫൈനലിനും ടിക്കറ്റ് നിരക്ക് കൂട്ടി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലപ്പുറം: സന്തോഷ് ട്രോഫി ഫൈനൽ (Santosh Trophy Final) മെയ് രണ്ടാം തീയതി തന്നെ നടക്കും. മത്സരം മൂന്നാം തീയതിയിലേക്ക് മാറ്റാൻ ഉള്ള നീക്കം ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ അംഗീകരിച്ചില്ല. ചെറിയ പെരുന്നാൾ കണക്കിലെടുത്ത് ആയിരുന്നു സംഘാടകർ മൽസരം മൂന്നാം തീയതിയിലേക്ക് മാറ്റാൻ ആലോചിച്ചത്. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ ആണ് മത്സരങ്ങൾ നടക്കുന്നത്.
advertisement

ഔദ്യോഗിക ഭാരവാഹികളുടെയും മറ്റും യാത്ര നേരത്തെ നിശ്ചയിച്ചത് മാറ്റാൻ കഴിയില്ല എന്നത് കൊണ്ടാണ് ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ ഫൈനൽ മാറ്റുന്നതിനെ പിന്തുണക്കാതിരുന്നത്.

മെയ് മൂന്നിന് ആകും ചെറിയ പെരുന്നാൾ എന്ന് ആണ് ഇപ്പോഴത്തെ കണക്ക് കൂട്ടൽ. ചെറിയ പെരുന്നാളിന് തലേ ദിവസം ഫുട്ബാൾ ഫൈനൽ വെക്കുന്നത് ജന പങ്കാളിത്തത്തെ ബാധിക്കും എന്ന വിലയിരുത്തൽ ആണ് സംഘാടക സമിതിക്ക് ഉള്ളത്. പരമാവധി ജന പങ്കാളിത്തം ഉറപ്പാക്കാനും സൗകര്യങ്ങൾ ഒരുക്കാനും വേണ്ടി ആയിരുന്നു സംഘാടക സമിതി ഇങ്ങനെ ഒരു മാറ്റം നിർദേശിച്ചത്.

advertisement

Also Read-'ചെറിയ പെരുന്നാൾ': സന്തോഷ് ട്രോഫി ഫൈനൽ മെയ് മൂന്നിലേക്ക് മാറ്റണമെന്ന് സംഘാടക സമിതി ഓൾ ഇന്ത്യാ ഫുട്ബാൾ ഫെഡറേഷനോട്

സെമി ഫൈനലുകള്‍ രാത്രി 8.30 ന്

സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമി ഫൈനല്‍ മത്സരങ്ങളുടെ സമയക്രമത്തില്‍ മാറ്റം വന്നിട്ടുണ്ട്. 8.00 മണിക്ക് നടത്താനിരുന്നു മത്സരങ്ങള്‍ ആരാധകരുടെ പ്രത്യേക ആവശ്യം പരിഗണിച്ച് 8.30 ലേക്ക് മാറ്റി. നോമ്പുകാലമായതിനാല്‍ നോമ്പ് തുറന്നതിന് ശേഷം ആരാധകര്‍ക്ക് സ്റ്റേഡിയത്തില്‍ എത്താനാണ് മത്സര സമയം 8.30 ലേക്ക് മാറ്റിയത്.

advertisement

ഏപ്രില്‍ 28 ന് നടക്കുന്ന ആദ്യ സെമിയില്‍ കേരളം കര്‍ണാടകയെ നേരിടും. ഏപ്രില്‍ 29 ന് നടക്കുന്ന രണ്ടാം സെമിയില്‍ മണിപ്പൂര്‍ വെസ്റ്റ് ബംഗാളിനെ നേരിടും. രണ്ട് സെമി ഫൈനലുകളും, ഫൈനലും മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ വെച്ചാണ് നടക്കുന്നത്. സെമിക്കും ഫൈനലിനും ടിക്കറ്റില്‍ വര്‍ദ്ധനവ് ഉണ്ടാകും. സെമിക്ക് 100 രൂപയുടെ ഗ്യാലറി ടിക്കറ്റിന് 150 രൂപയും ഫൈനലിന് 200 രൂപയുമാക്കും.

Also Read-സന്തോഷ് ട്രോഫി; മലപ്പുറത്തിനിത് നോമ്പ് കാലത്തെ 'പന്ത് നേർച്ച'; ഫുട്ബോളിവിടെ ആഘോഷം മാത്രമല്ല, വിശ്വാസം കൂടിയാകുന്നു

advertisement

250 രൂപയുടെ കസേര ടിക്കറ്റിന് സെമിക്ക് 300 രൂപയും ഫൈനലിന് 400 രൂപയുമാക്കി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വി.ഐ.പി കസേര ടിക്കറ്റിന് നിലവിലുള്ള തുക തുടരും. ഒഫ്ലൈന്‍ കൗണ്ടര്‍ ടിക്കറ്റുകളുടെ വില്‍പന മത്സരദിവസം 4.30 ന് ആരംഭിക്കും. തിരക്ക് നിയന്ത്രിക്കാന്‍ വേണ്ടിയാണ് ടിക്കറ്റ് വിതരണം നേരത്തെ ആക്കുന്നത്. ഓഫ്ലൈന്‍ ടിക്കറ്റ് എടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ലഭ്യമാണ്.

ഓണ്‍ലൈന്‍ ടിക്കറ്റുകളുടെ വിതരണം ഇന്നലെ മുതൽ ആരംഭിച്ചു.  https://santoshtrophy.com/ എന്ന വെബ്സൈറ്റ് വഴിയാണ് ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ വിതരണം ചെയ്യുന്നത്. വൈകീട്ട് 3 മണിയോടെ ഓണ്‍ലൈന്‍ ടിക്കറ്റ് വിതരണം അവസാനിപ്പിക്കും. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലെ സീസണ്‍ ടിക്കറ്റ് എടുത്തവര്‍ക്ക് പ്രത്യേകം ടിക്കറ്റ് എടുക്കേണ്ടതില്ല. ഈ സീസണ്‍ ടിക്കറ്റ് ഉപയോഗിച്ച് സെമി, ഫൈനല്‍ മത്സരങ്ങള്‍ കാണാം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മത്സരം കാണാനെത്തുന്നവര്‍ 7.30 ന് മുമ്പായി സ്റ്റേഡിയത്തില്‍ പ്രവേശിക്കേണ്ടതാണ്. 7.30 ന് ശേഷം സ്റ്റേഡിയത്തിന്റെ ഗെയിറ്റുകള്‍ അടക്കുന്നതാണ്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
Santosh Trophy| സന്തോഷ് ട്രോഫി ഫൈനൽ മെയ് രണ്ടിന് തന്നെ; സെമി ഫൈനലുകളുടെ സമയത്തിൽ മാറ്റം
Open in App
Home
Video
Impact Shorts
Web Stories