എ+ കരാറിലുള്ള മൂന്ന് കളിക്കാരിൽ ഒരാളായ ബുംറ നാല് ടെസ്റ്റുകളും ഒൻപത് ഏകദിനങ്ങളും 8 ടി20 മത്സരങ്ങളുമാണ് 2020ൽ കളിച്ചത്. ഓരോ ടെസ്റ്റ് മത്സരത്തിനും 15 ലക്ഷമാണ് ബുംറയ്ക്ക് ലഭിക്കുന്നത്. ഏകദിന മത്സരങ്ങൾക്ക് ആറ് ലക്ഷവും. ടി 20 മത്സരങ്ങൾക്ക് മൂന്ന് ലക്ഷം രൂപയാണ് എല്ലാ കളിക്കാർക്കും ലഭിക്കുന്നത്. വാർഷിക കരാർ തുക കൂടാതെ മത്സരങ്ങളിൽ നിന്ന് ബുംറ ഈ വർഷം നേടിയത് 1.38 കോടി രൂപയാണ്.
advertisement
Also Read- ഇന്ത്യൻ ക്രിക്കറ്റ് താരം യുസ് വേന്ദ്ര ചാഹലും ധനശ്രീ വർമയും വിവാഹിതരായി
കോഹ്ലി ഈ വർഷം മൂന്ന് ടെസ്റ്റുകളും 9 ഏകദിനങ്ങളും 10 ടി20 മത്സരങ്ങളുമാണ് കളിച്ചത്. ഈ വർഷം നേടിയത് 1.29 കോടി രൂപയും. ഇന്ന് ആരംഭിക്കുന്ന ബോക്സിംഗ് ഡേ ടെസ്റ്റ് കൂടി കളിച്ചിരുന്നെങ്കിൽ കോഹ്ലി ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമായി തുടർന്നേനെ.
രവീന്ദ്ര ജഡേജയ്ക്ക് ഈവർഷം പ്രതിഫലമായി ലഭിച്ചത് 96 ലക്ഷം രൂപയാണ്. രണ്ട് ടെസ്റ്റുകളും 9 ഏകദിനങ്ങളും 4 ടി20 മത്സരങ്ങളുമാണ് ജഡേജ ഈ വർഷം കളിച്ചത്. പരിക്കിനെ തുടർന്ന് ഓസ്ട്രേലിയക്കെതിരായ അവസാന രണ്ട് ടി 20 മത്സരങ്ങളിൽ പുറത്തിരുന്നിരുന്നില്ലെങ്കിൽ ഒരു കോടി കടക്കുമായിരുന്നു അദ്ദേഹത്തിന്റെ പ്രതിഫലം.
Also Read- ടെന്നീസിലെ ഗ്ലാമർ താരം മരിയ ഷറപ്പോവ വിവാഹിതയാകുന്നു; വരൻ ബ്രിട്ടിഷ് വ്യവസായി
ഇന്ത്യയുടെ സ്റ്റാർ ഓപ്പണർ രോഹിത് ശർമക്ക് ആദ്യ അഞ്ച് സ്ഥാനത്ത് ഇടംനേടാനായില്ല എന്നതാണ് കൗതുകകരം. പരിക്കിനെ തുടർന്ന് ഒട്ടേറെ മത്സരങ്ങളിൽ പുറത്തിരിക്കേണ്ടി വന്നതാണ് ഹിറ്റ്മാന് തിരിച്ചടിയായത്. പേശിവലിവ് മൂലം ന്യൂസിലാൻഡിനെതിരായ പരമ്പരയിലെ മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളും രോഹിത്തിന് കളിക്കാനായില്ല. ഈ വർഷം ഒരു ടെസ്റ്റ് മത്സരത്തിലും രോഹിത്തിന് ഇറങ്ങാൻ കഴിയാത്തതും തിരിച്ചടിയായി. മൂന്ന് ഏകദിനങ്ങളും 4 ടി20 മത്സരങ്ങളും മാത്രമാണ് ഈ വർഷം കളിക്കാനായത്. 30 ലക്ഷം രൂപ മാത്രമാണ് ഈ വർഷം രോഹിതിന് പ്രതിഫലമായി ലഭിച്ചത്.