ഇന്ത്യൻ ക്രിക്കറ്റ് താരം യുസ് വേന്ദ്ര ചാഹലും നൃത്തസംവിധായികയും യു ട്യൂബറുമായ ധനശ്രീ വർമയും വിവാഹിതരായി. ചൊവ്വാഴ്ച ഗുരുഗ്രാമിൽ വച്ചായിരുന്നു വിവാഹം. ഹിന്ദു ആചാരപ്രകാരം കർമ ലേക്ക് റിസോർട്ടിൽ വച്ചു നടന്ന ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്.
2/ 5
വിവാഹം കഴിഞ്ഞയുടൻ തന്നെ നവദമ്പതികളുടെ ചിത്രം ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടു. മറൂൺ ലഹംഗയിൽ അണിഞ്ഞ് ധനശ്രീ എത്തിയപ്പോൾ ഐവറി ഷെർവാണിക്കൊപ്പം മറൂൺ ടർബൻ ധരിച്ചാണ് യുസ് വേന്ദ്ര പ്രത്യക്ഷപ്പെട്ടത്.
3/ 5
ധനശ്രീയുമായുള്ള തന്റെ വിവാഹനിശ്ചയം കഴിഞ്ഞതായി ചാഹൽ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഓഗസ്റ്റിലാണ് അറിയിച്ചത്.
4/ 5
'ഞങ്ങളുടെ കുടുംബത്തോടൊപ്പം ഞങ്ങളിരുവരും 'യെസ്' പറഞ്ഞു' എന്ന കുറിപ്പോടെ ആയിരുന്നു ചാഹൽ വിവാഹം നിശ്ചയിച്ച സന്തോഷവാർത്ത പുറത്തുവിട്ടത്. യു ട്യൂബർ കൂടിയായ ധനശ്രീ നേരത്തെ തന്നെ ചാഹലിന്റെ ഇൻസ്റ്റാ പോസ്റ്റുകളിലും ലൈവ് ചാറ്റിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
5/ 5
ചാഹലിനും ധനശ്രീക്കും അഭിനന്ദനം അറിയിച്ച് ക്രിക്കറ്റ് താരങ്ങളും ആരാധകരും കമന്റ് ചെയ്തു.