ടെന്നീസിലെ ഗ്ലാമർ താരം മരിയ ഷറപ്പോവ വിവാഹിതയാകുന്നു; വരൻ ബ്രിട്ടിഷ് വ്യവസായി
- Published by:Rajesh V
- news18-malayalam
Last Updated:
ആദ്യ കാഴ്ചയിൽത്തന്നെ ഞാൻ യെസ് പറഞ്ഞു. ഇത് നമ്മുടെ കൊച്ചു രഹസ്യമായിരുന്നു. അല്ലേ? - അലക്സാണ്ടർ ജിൽക്സിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ഷറപ്പോവ കുറിച്ചു.
ടെന്നീസിലെ ഗ്ലാമർ താരം റഷ്യയുടെ മരിയ ഷറപ്പോവ വിവാഹിതയാകുന്നു. 41കാരനായ ബ്രിട്ടിഷ് വ്യവസായി അലക്സാണ്ടർ ജിൽക്സാണ് വരൻ. മുപ്പത്തിമൂന്നുകാരിയായ ഷറപ്പോവ ഈ വർഷം ഫെബ്രുവരിയിൽ പ്രൊഫഷണൽ ടെന്നീസിൽനിന്ന് വിരമിച്ചിരുന്നു. അഞ്ച് തവണ ഗ്രാന്റ്സ്‍ലാം കിരീടം നേടിയ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് വിവാഹ നിശ്ചയം കഴിഞ്ഞ വിവരം പരസ്യമാക്കിയത്.
advertisement
ആദ്യ കാഴ്ചയിൽത്തന്നെ ഞാൻ യെസ് പറഞ്ഞു. ഇത് നമ്മുടെ കൊച്ചു രഹസ്യമായിരുന്നു. അല്ലേ? - അലക്സാണ്ടർ ജിൽക്സിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ഷറപ്പോവ കുറിച്ചു. 2018 ഒക്ടോബറിലാണ് ഷറപ്പോവയും അലക്സാണ്ടർ ജിൽക്സും തമ്മിലുള്ള പ്രണയം പൊതുജന ശ്രദ്ധയിലെത്തുന്നത്. ബ്രിട്ടീഷ് രാജകുടുംബവുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് അലക്സാണ്ടർ. ബ്രിട്ടിഷ്- ബഹ്റൈൻ ഫാഷൻ ഡിസൈനറായ മിഷ നോനുവാണ് അലക്സാണ്ടറിന്റെ ആദ്യ ഭാര്യ. ഈ ബന്ധത്തിൽ ഒരു കുഞ്ഞുണ്ട്.
advertisement
advertisement
advertisement
2005ലാണ് മരിയ ഷറപ്പോവ ലോക ഒന്നാം നമ്പർ താരമാകുന്നത്. അടുത്ത വർഷം യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നേടി. 2007ഓടെ തോളിന് പരിക്കേറ്റത് കരിയറിൽ തിരിച്ചടിയായി. പരിക്ക് ഭേദമാക്കിയെത്തി 2008ൽ ഓസ്ട്രേലിയൻ ഓപ്പൺ കിരീടം ചൂടി. 2012ൽ ഫ്രഞ്ച് ഓപ്പൺ കിരീടനേട്ടത്തോടെ കരിയർ ഗ്രാന്റ്സ്ലാം തികയ്ക്കുന്ന പത്താമത്തെ വനിതാതാരമായി. ലണ്ടൻ ഒളിംപിക്സിൽ വെള്ളിയും നേടി.
advertisement