TRENDING:

'എന്തെങ്കിലും സംഭവിച്ചാൽ ഞങ്ങൾ ഉത്തരവാദിയല്ല'; PSL കളിക്കാനെത്തുന്ന വിദേശ താരങ്ങൾക്ക് പാക് ഭീകര സംഘടനയുടെ ഭീഷണി

Last Updated:

മത്സരങ്ങൾ നടക്കാതിരിക്കാനും താരങ്ങൾ കളിക്കാതിരിക്കാനും തങ്ങൾ പരമാവധി ശ്രമിക്കുമെന്നും സംഘടനയുടെ മുതിർന്ന കമാൻഡർ

advertisement
PSLൽ കളിക്കാനെത്തുന്ന ഓസ്ട്രേലിയൻ താരങ്ങൾക്ക് പാക് ഭീകര സംഘടനയുടെ ഭീഷണി. പി.എസ്.എല്ലിലേക്ക് തങ്ങളുടെ താരങ്ങളെ അയക്കരുതെന്ന് വിവിധ ക്രിക്കറ്റ് ബോർഡുകൾക്ക് പാകിസ്താനിലെ ഒരു ഭീകര സംഘടന മുന്നറിയിപ്പ് നൽകിയതായാണ് മാധ്യമ റിപ്പോർട്ടുകൾ.
News18
News18
advertisement

പ്രസക്തമായ ക്രിക്കറ്റ് ബോർഡുകൾ താരങ്ങളെ പാകിസ്താനിലേക്ക് അയക്കരുതെന്ന് തങ്ങൾ ഉപദേശിക്കുന്നുവെന്നും, അവർക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്തം തങ്ങൾക്കായിരിക്കില്ലെന്നും തെഹ്‌രീക്-ഇ-താലിബാൻ പാകിസ്താൻ (ടി.ടി.പി) വിഭാഗമായ ജമാഅത്തുൽ അഹ്‌രാറിലെ മുതിർന്ന കമാൻഡറെ ഉദ്ധരിച്ച് ദ സൺഡേ ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. മത്സരങ്ങൾ നടക്കാതിരിക്കാനും താരങ്ങൾ കളിക്കാതിരിക്കാനും തങ്ങൾ പരമാവധി ശ്രമിക്കുമെന്ന് ഇയാൾ സ്ഥിരീകരിച്ചിട്ടുണ്ട്.

കറാച്ചി കിംഗ്‌സിനെ നയിക്കാൻ ഡേവിഡ് വാർണറും മുൾട്ടാൻ സുൽത്താൻസിനെ പ്രതിനിധീകരിച്ച് ടൂർണമെന്റിൽ അരങ്ങേറ്റം കുറിക്കാൻ സ്റ്റീവ് സ്മിത്തും തയ്യാറെടുക്കുന്നതിനിടെയാണ് ഈ ഭീഷണി. സ്മിത്ത് ഇതിനോടകം തന്നെ പാകിസ്താനിലേക്ക് തിരിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയൻ ജോഡികൾക്ക് പുറമെ മാർനസ് ലബുഷെയ്ൻ, മോയിൻ അലി, ഡെവോൺ കോൺവേ, ആദം സാംപ തുടങ്ങിയ പ്രമുഖ വിദേശ താരങ്ങളും ഈ സീസണിന്റെ ഭാഗമാണ്. പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്നുണ്ടായ ഇന്ധന പ്രതിസന്ധി കണക്കിലെടുത്ത് ടൂർണമെന്റിലെ എല്ലാ മത്സരങ്ങളും അടച്ചിട്ട സ്റ്റേഡിയങ്ങളിൽ രണ്ട് വേദികളിലായി നടത്തുമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി) ചെയർമാൻ മൊഹ്‌സിൻ നഖ്‌വി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഭീഷണി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മാർച്ച് 26-ന് ആരംഭിക്കുന്ന ടൂർണമെന്റിലെ 44 മത്സരങ്ങളും ലാഹോറിലും കറാച്ചിയിലുമായിട്ടാണ് നടക്കുക. ടൂർണമെന്റിന്റെ ഉദ്ഘാടന ചടങ്ങും ഒഴിവാക്കിയിട്ടുണ്ട്. ജനങ്ങളോട് യാത്രകൾ നിയന്ത്രിക്കാൻ ആവശ്യപ്പെടുന്ന സാഹചര്യത്തിൽ സ്റ്റേഡിയങ്ങളിൽ പതിനായിരക്കണക്കിന് ആളുകളെ പ്രവേശിപ്പിക്കുന്നത് ഉചിതമല്ലെന്നും, പ്രതിസന്ധി തുടരുന്നിടത്തോളം കാണികളെ പ്രവേശിപ്പിക്കില്ലെന്നത് പ്രയാസകരമായ തീരുമാനമാണെങ്കിലും അനിവാര്യമാണെന്നും നഖ്‌വി ഞായറാഴ്ച വ്യ

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
'എന്തെങ്കിലും സംഭവിച്ചാൽ ഞങ്ങൾ ഉത്തരവാദിയല്ല'; PSL കളിക്കാനെത്തുന്ന വിദേശ താരങ്ങൾക്ക് പാക് ഭീകര സംഘടനയുടെ ഭീഷണി
Open in App
Home
Video
Impact Shorts
Web Stories