'ദി എക്സ്പ്രസ് ട്രൈബ്യൂൺ' റിപ്പോർട്ട് പ്രകാരം, ഓരോ കളിക്കാരും 50 ലക്ഷം പാകിസ്ഥാൻ രൂപ പിഴയായി നൽകണം. കഴിഞ്ഞ മാസം ശ്രീലങ്കയിൽ വെച്ച് നടന്ന ആദ്യ റൗണ്ട് മത്സരത്തിൽ ഇന്ത്യയോട് പരാജയപ്പെട്ടതിന് പിന്നാലെയാണ് ഈ സാമ്പത്തിക പിഴ ചുമത്താൻ തീരുമാനിച്ചതെന്നാണ് സൂചന. മികച്ച പ്രകടനം നടത്തുമ്പോൾ താരങ്ങൾക്ക് പാരിതോഷികങ്ങൾ നൽകുന്നത് പോലെ തന്നെ, മോശം പ്രകടനത്തിന് പിഴയും നൽകേണ്ടതുണ്ടെന്നാണ് പിസിബി ഉദ്യോഗസ്ഥരുടെ നിലപാട്.
പിസിബി സെൻട്രൽ കോൺട്രാക്ട്
റിപ്പോർട്ടുകൾ പ്രകാരം പാകിസ്ഥാൻ താരങ്ങളുടെ പ്രതിമാസ ശമ്പളം നാല് വിഭാഗങ്ങളിലായാണ് നൽകുന്നത്:
advertisement
കാറ്റഗറി A: 45 ലക്ഷം രൂപ പ്രതിമാസ ശമ്പളവും ഐസിസി വരുമാനത്തിന്റെ വിഹിതമായി 20.7 ലക്ഷം രൂപയും.
കാറ്റഗറി B: 30 ലക്ഷം രൂപ ശമ്പളവും 15.5 ലക്ഷം രൂപ ഐസിസി വിഹിതവും.
കാറ്റഗറി C: 10 ലക്ഷം രൂപ ശമ്പളവും 10.3 ലക്ഷം രൂപ ഐസിസി വിഹിതവും.
കാറ്റഗറി D: 7.5 ലക്ഷം രൂപ ശമ്പളവും 5.1 ലക്ഷം രൂപ ഐസിസി വിഹിതവും.
വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ
താരങ്ങൾ മാത്രമല്ല, ഹെഡ് കോച്ച് മൈക്ക് ഹെസ്സനും കടുത്ത വിമർശനത്തിന് ഇരയാകുന്നുണ്ട്. പാകിസ്ഥാൻ ടി20 ടീമിനെ പൂർണമായും ഉടച്ചുവാർക്കാനാണ് പിസിബി ചെയർമാൻ മൊഹ്സിൻ നഖ്‌വി ലക്ഷ്യമിടുന്നത്. ഇതോടെ സൽമാൻ ആഗയ്ക്ക് ക്യാപ്റ്റൻ സ്ഥാനം നഷ്ടമായേക്കാം.
ലോകകപ്പിന് ശേഷം സൽമാൻ ആഗ, ബാബർ അസം, ഉസ്മാൻ ഖാൻ തുടങ്ങി ചില പ്രമുഖ താരങ്ങളുടെ ടി20 കരിയറിന് തന്നെ അന്ത്യം കുറിച്ചേക്കാമെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. സെലക്ടർമാരുടെയും ടീം മാനേജ്‌മെന്റിന്റെയും ഉറപ്പുകൾ പാളിയതിൽ ചെയർമാൻ നഖ്‌വി അത്യധികം അസ്വസ്ഥനാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Summary: The Pakistan Cricket Board (PCB) has taken the unprecedented step of fining its national cricketers PKR 5 million each following their disappointing performance in the T20 World Cup 2026. Led by Salman Ali Agha, the team failed to progress beyond the Super 8 stage, suffering a critical early loss to India. PCB officials introduced the fine as a "performance-based penalty," arguing that if players are rewarded for wins, they must also face consequences for poor results.
