ബൗളിങ്ങിലെ സ്വിങ്ങിന്റെ പേരില്‍ ശ്രദ്ധ നേടിയ താരമായിരുന്നു പ്രവീണ്‍. ആഭ്യന്തര ക്രിക്കറ്റില്‍ ഓള്‍റൗണ്ടറായി തിളങ്ങവേയാണ് താരം ദേശീയ ടീമില്‍ ഇടംപിടിക്കുന്നത്. എന്നാല്‍ തുടക്കത്തിലെ ഫോം നിലനിര്‍ത്താന്‍ കഴിയാഞ്ഞതും പുത്തന്‍ താരങ്ങളുടെ ഉദയവും പ്രവീണിനു വിനയാവുകയായിരുന്നു.
ഐപിഎല്ലിലും ഇനി മത്സരിക്കാനില്ലെന്ന് പറഞ്ഞ താരം ബൗളിങ്ങ് പരിശീലകനാകാന്‍ ഒരുങ്ങുകയാണെന്നും വ്യക്തമാക്കി. 'കളി ജീവിതം അവസാനിപ്പിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയമിതാണെന്നാണ് ഞാന്‍ കരുതുന്നത്.' എന്ന പറഞ്ഞ താരം കുടുംബത്തിനും ബിസിസിഐക്കും യുപി ക്രിക്കറ്റ് അസോസിയേഷനും നന്ദിയര്‍പ്പിക്കുകയും ചെയ്തു.
advertisement
'ഞാന്‍ കളിച്ചതും പന്തെറിഞ്ഞതും ഹൃദയംകൊണ്ടാണ്. യുപി ടീമിലും മറ്റും നിരവധി യുവതാരങ്ങള്‍ അവസരം കാത്ത് നില്‍ക്കുന്നുണ്ട്. അവരുടെ കരിയറിന് ഞാന്‍ തടസമാകാന്‍ പാടില്ല. ഞാന്‍ കളിക്കുകയാണെങ്കില്‍ ഒരാളുടെ സ്ഥാനം നഷ്ടമാകും. മറ്റ് താരങ്ങളുടെ ഭാവിയെക്കുറിച്ചോര്‍ക്കുന്നതും നല്ല കാര്യമാണ്. എന്റെ സമയം കഴിഞ്ഞിരിക്കുന്നു, ഞാനത് അംഗീകരിക്കുന്നു. ഞാന്‍ സന്തോഷവാനാണ്' പ്രവീണ്‍ കുമാര്‍ പറഞ്ഞു.
അരങ്ങേറ്റത്തിൽ ഞെട്ടിപ്പിക്കുന്ന ക്യാച്ചുമായി ഓസ്ട്രേലിയൻ താരം- വീഡിയോ
2012 ലായിരുന്നു പ്രവീണ്‍ കുമാര്‍ അവസാനമായി ഇന്ത്യന്‍ ജേഴ്സിയണിഞ്ഞത്. 2007 ല്‍ പാകിസ്താനെതിരെ ഏകദിന മത്സരത്തില്‍ അരങ്ങേറിയ പ്രവീണ്‍ കുമാര്‍, 68 ഏകദിനങ്ങളും, 6 ടെസ്റ്റ് മത്സരങ്ങളും, 10 ടി20 യും ദേശീയ ടീമിനായി കളിച്ചു. ഏകദിനത്തില്‍ 77 വിക്കറ്റുകളും, ടെസ്റ്റില്‍ 27 വിക്കറ്റുകളും, ടി 20 യില്‍ 8 വിക്കറ്റുകളും ഉള്‍പ്പെടെ 112 വിക്കറ്റുകളാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ താരത്തിന്റെ സമ്പാദ്യം.
ഐപിഎല്ലില്‍ കിങ്സ് ഇലവന്‍ പഞ്ചാബ്, സണ്‍ റൈസേഴ്സ് ഹൈദരാബാദ്, ഗുജറാത്ത് ലയണ്‍സ്, റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ എന്നീ ടീമുകള്‍ക്ക് വേണ്ടിയും താരം കളത്തിലിറങ്ങിയിട്ടുണ്ട്.