'ശത്രുക്കള്‍ക്ക് പോലും ഈ ഗതി വരുത്തല്ലേ'; ക്രിക്കറ്റ് ലോകത്ത് ചിരിയുണര്‍ത്തി മറ്റൊരു റണ്ണൗട്ട്; വീഡിയോ
Last Updated:
വെല്ലിങ്ടണ്‍: ഓസീസും പാകിസ്താനും തമ്മില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ പാക് താരം അസ്ഹര്‍ അലി പുറത്തായത് കാണികളിലും താരങ്ങളിലും ചിരിയുണര്‍ത്തിയിരുന്നു. എന്നാല്‍ അതിനേക്കാള്‍ രസകരമായ മറ്റൊരു പുറത്താകലിനും കഴിഞ്ഞദിവസം ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചിരിക്കുകയാണ്. പക്ഷേ ഇത്തവണത്തെ റണ്‍ഔട്ട് താരങ്ങളുടെ അശ്രദ്ധ മൂലമായിരുന്നില്ലെന്നതും ശ്രദ്ധേയമാണ്.
വെല്ലിങ്ടണില്‍ പ്ലങ്കറ്റ് ഷീല്‍ഡ് ടൂര്‍ണമെന്റില്‍ വെല്ലിങ്ടണും ഒട്ടാഗോ വോള്‍ട്ട്സും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു ദൗര്‍ഭാഗ്യകരവും അതിലേറെ രസകരവുമായ റണ്ണൗട്ട്. രണ്ടാമത്തെ റണ്ണിനായുള്ള ഓട്ടത്തിനിടെ രണ്ടു ബാറ്റ്സ്മാന്‍മാരും മൈതാനത്ത് തെന്നി വീണതാണ് വിക്കറ്റ് വീഴ്ചയ്ക്ക് കാരണമായത്.
ഒട്ടാഗോ വോള്‍ട്ട്സ് ആറിന് 114 എന്ന നിലയിയില്‍ മില്‍ക്കേയായിരുന്നു രസകരമായ സംഭവം. വെല്ലിങ്ടണിന്റെ ഹമീഷ് ബെനറ്റിന്റെ പന്ത് മൈക്കല്‍ റിപ്പണ്‍ സ്‌ക്വയര്‍ ലെഗിലേക്ക് അടിച്ച് റണ്ണിനായി ഓടി. രണ്ട് റണ്‍സിനുള്‌ല സാധ്യതയുള്‌ലതിനാല്‍ തന്നെ റിപ്പണും സഹതാരം നഥാന്‍ സ്മിത്തും മറിച്ചൊന്നും നോക്കാതെ ഓടുകയും ചെയ്തു. എന്നാല്‍ രണ്ടാം റണ്ണിനായി ഓടിയ റിപ്പണ്‍ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ തെന്നി വീഴുകയായിരുന്നു.
advertisement
മറുഭാഗത്ത് നിന്ന് സ്മിത്ത് ഇത് ശ്രദ്ധിക്കാതെ രണ്ടാം റണ്ണിനായി ഓടുകയും ചെയ്തു. പിച്ചിന്റെ മധ്യത്തില്‍ എത്തുമ്പോഴാണ് റിപ്പണ്‍ വീണുകിടക്കുന്നത് സ്മിത്ത് കാണുന്നത്. ഉടന്‍ തിരിഞ്ഞോടാന്‍ ശ്രമിച്ച സ്മിത്തും മൈതാനത്ത തെന്നി വീണു. പന്ത് കൈയ്യില്‍ കിട്ടിയ വിക്കറ്റ് കീപ്പര്‍ ലോച്ചി ജോണ്‍സ് സ്‌റഅറംപ് ചെയ്യുകയും ചെയ്തു. താരങ്ങള്‍ മൈതാനത്ത് വീണുകിടക്കുമ്പോള്‍ കിട്ടിയ വിക്കറ്റ് ആഘോഷിക്കണോയെന്നറിയാതെ നില്‍ക്കുകയായിരുന്നു വെല്ലിങ്ടണ്‍ താരങ്ങള്‍.
advertisement
#PAKvAUS: Hey look at this weird and hilarious run out!
Plunkett Shield: Hold my 🍺 pic.twitter.com/qyTGwQHig5
— 🎃TarEEK! LaSCARE (@tarequelaskar) October 19, 2018
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 20, 2018 1:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ശത്രുക്കള്‍ക്ക് പോലും ഈ ഗതി വരുത്തല്ലേ'; ക്രിക്കറ്റ് ലോകത്ത് ചിരിയുണര്‍ത്തി മറ്റൊരു റണ്ണൗട്ട്; വീഡിയോ