അരങ്ങേറ്റത്തിൽ ഞെട്ടിപ്പിക്കുന്ന ക്യാച്ചുമായി ഓസ്ട്രേലിയൻ താരം- വീഡിയോ
Last Updated:
മെൽബൺ: പന്ത് ചുരണ്ടൽ വിവാദത്തിൽ അകപ്പെട്ട ഓസ്ട്രേലിയൻ ക്രിക്കറ്റ് വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സ്റ്റീവൻ സ്മിത്തും, ഡേവിഡ് വാർണറും നാണക്കേടായി പുറത്തുപോയതോടെ ദുർബലരായ എതിരാളികളോടും തോൽക്കുന്ന അവസ്ഥയിലാണ് ഓസ്ട്രേലിയ. ഏതായാലും ആഭ്യന്തര ക്രിക്കറ്റിൽ പ്രതീക്ഷയുണർത്തുന്ന ചില താരങ്ങൾ പുതിയതായി വരുന്നതാണ് ഇപ്പോൾ കംഗാരുക്കൾക്ക് ആശ്വാസം പകരുന്ന റിപ്പോർട്ട്. അതിൽ ഏറ്റവും പുതിയതാണ് നഥാൻ എന്ന കൌമാരതാരത്തിന്‍റെ അത്ഭുതകരമായ ഫീൽഡിങ് മികവ്. മുൻ ദക്ഷിണാഫ്രിക്കൻ താരം ജോണ്ടി റോഡ്സിനെ അനുസ്മരിപ്പിക്കുംവിധമാണ് നഥാന്‍റെ ഫീൽഡിങ്.
Speccy! A classic catch from debutant Nathan McSweeney to remove George Bailey at the Gabba
WATCH LIVE: https://t.co/tUGXqW3MUB #QLDvTAS #SheffieldShield pic.twitter.com/KcLRNL1xlK
— cricket.com.au (@cricketcomau) 18 October 2018
വശങ്ങളിലേക്കും മുന്നിലേക്കും ഡൈവ് ചെയ്ത് ക്യാച്ചെടുക്കുന്നതിൽ നാഥാനുള്ള മികവ് സ്കൂൾ തലം മുതൽ ചർച്ചയായതാണ്. ഇപ്പോഴിതാ, നഥാന്‍റെ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റമാണ് ഓസ്ട്രേലിയയിലെ ക്രിക്കറ്റ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ഷെഫീല്‍ഡ് ഷീല്‍ഡില്‍ ക്വീന്‍സ്‌ലാന്‍ഡ് ബുള്‍സിനുവേണ്ടി അരങ്ങേറിയ നഥാൻ ടാസ്‌മാനിയന്‍ ടൈഗേഴ്സ് നായകൻ ജോർജ് ബെയ്ലിയെ പുറത്താക്കാൻ എടുത്ത ക്യാച്ചാണ് ചർച്ചാവിഷയം. പേസര്‍ സ്റ്റെക്കറ്റെയുടെ പന്തില്‍ കവര്‍ ഡ്രൈവിനുള്ള ബെയ്‌ലിയുടെ ശ്രമമാണ് നഥാന്‍റെ വലതുകൈയിൽ അവസാനിച്ചത്. ബെയ്ലി പായിച്ച തകർപ്പൻ ഷോട്ട് വലതുവശത്തേക്ക് ചാടിയാണ് നഥാൻ കൈപ്പിടിയിലൊതുക്കിയത്.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 18, 2018 4:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
അരങ്ങേറ്റത്തിൽ ഞെട്ടിപ്പിക്കുന്ന ക്യാച്ചുമായി ഓസ്ട്രേലിയൻ താരം- വീഡിയോ