ടെസ്റ്റ് ടീമിലെ വിക്കറ്റ് കീപ്പറായ പന്ത് ഏകദിന ടീമിലെത്തുമ്പോഴും മുന്‍ നായകനും മുതിര്‍ന്ന താരവുമായ എംഎസ് ധോണി തന്നെയാണ് ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ് കീപ്പ് ചെയ്യുക. കെഎല്‍ രാഹുല്‍ മോശം ഫോം തുടരുന്നതാണ് പന്തിന് ഏകദിന അരങ്ങേറ്റം എളുപ്പമാക്കിയത്. ടീമിലിടം ലഭിച്ചതിലെ സന്തോഷം പങ്കുവെച്ച പന്ത് ടീമിനായി 100 ശതമാനവും നല്‍കുമെന്നും പറഞ്ഞു.
'ഞാന്‍ പന്തെറിഞ്ഞത് ഹൃദയം കൊണ്ടാണ്; എന്റെ സമയം കഴിഞ്ഞിരിക്കുന്നു'; പ്രവീണ്‍ കുമാര്‍ വിരമിച്ചു
advertisement
ആക്രമിച്ച് കളിക്കുന്ന പന്തിന്റെ ശൈലി ഏകദിന ക്രിക്കറ്റില്‍ ടീമിന് മുതല്‍കൂട്ടാകുമെന്നാണ് കരുതപ്പെടുന്നത്. മധ്യനിരയില്‍ നിന്ന് ടീമിന് കൂടുതല്‍ സംഭാവന ലഭിക്കാത്ത സാഹചര്യത്തില്‍ കൂറ്റനടിക്കാരനായ പന്തെത്തുന്നത് ടീം സ്‌കോറിങ്ങില്‍ നിര്‍ണ്ണായകമാകും. ടെസ്റ്റ് പരമ്പരയില്‍ ഹീറോയായ് മാറിയ ഉമേഷ് യാദവും നാളത്തെ മത്സരത്തില്‍ കളത്തിലിറങ്ങും.
പന്ത്രണ്ടംഗ ടീമില്‍ ഖലീല്‍ അഹമ്മദാകും പുറത്തിരിക്കേണ്ടി വരിക. ടീം: ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, അമ്പാട്ടി റായിഡു, ഋഷഭ് പന്ത്, എംഎസ് ധോണി, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ചാഹല്‍, ഉമേഷ് യാദവ്, മൊഹമ്മദ് ഷമി, ഖലീല്‍ അഹമ്മദ്.