'ഞാന്‍ പന്തെറിഞ്ഞത് ഹൃദയം കൊണ്ടാണ്; എന്റെ സമയം കഴിഞ്ഞിരിക്കുന്നു'; പ്രവീണ്‍ കുമാര്‍ വിരമിച്ചു

Last Updated:
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം പ്രവീണ്‍ കുമാര്‍ കളി ജീവിതം അവസാനിപ്പിച്ചു ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുന്നതായാണ് താരത്തിന്റെ പ്രഖ്യാപനം. ഫോം നഷ്ടവും പരിക്കും കാരണം ദീര്‍ഘകാലം കളത്തിന് പുറത്ത് നിന്ന താരം 13 വര്‍ഷം നീണ്ട കരിയറാണ് അവസാനിപ്പിച്ചത്.
ബൗളിങ്ങിലെ സ്വിങ്ങിന്റെ പേരില്‍ ശ്രദ്ധ നേടിയ താരമായിരുന്നു പ്രവീണ്‍. ആഭ്യന്തര ക്രിക്കറ്റില്‍ ഓള്‍റൗണ്ടറായി തിളങ്ങവേയാണ് താരം ദേശീയ ടീമില്‍ ഇടംപിടിക്കുന്നത്. എന്നാല്‍ തുടക്കത്തിലെ ഫോം നിലനിര്‍ത്താന്‍ കഴിയാഞ്ഞതും പുത്തന്‍ താരങ്ങളുടെ ഉദയവും പ്രവീണിനു വിനയാവുകയായിരുന്നു.
ഐപിഎല്ലിലും ഇനി മത്സരിക്കാനില്ലെന്ന് പറഞ്ഞ താരം ബൗളിങ്ങ് പരിശീലകനാകാന്‍ ഒരുങ്ങുകയാണെന്നും വ്യക്തമാക്കി. 'കളി ജീവിതം അവസാനിപ്പിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയമിതാണെന്നാണ് ഞാന്‍ കരുതുന്നത്.' എന്ന പറഞ്ഞ താരം കുടുംബത്തിനും ബിസിസിഐക്കും യുപി ക്രിക്കറ്റ് അസോസിയേഷനും നന്ദിയര്‍പ്പിക്കുകയും ചെയ്തു.
advertisement
'ഞാന്‍ കളിച്ചതും പന്തെറിഞ്ഞതും ഹൃദയംകൊണ്ടാണ്. യുപി ടീമിലും മറ്റും നിരവധി യുവതാരങ്ങള്‍ അവസരം കാത്ത് നില്‍ക്കുന്നുണ്ട്. അവരുടെ കരിയറിന് ഞാന്‍ തടസമാകാന്‍ പാടില്ല. ഞാന്‍ കളിക്കുകയാണെങ്കില്‍ ഒരാളുടെ സ്ഥാനം നഷ്ടമാകും. മറ്റ് താരങ്ങളുടെ ഭാവിയെക്കുറിച്ചോര്‍ക്കുന്നതും നല്ല കാര്യമാണ്. എന്റെ സമയം കഴിഞ്ഞിരിക്കുന്നു, ഞാനത് അംഗീകരിക്കുന്നു. ഞാന്‍ സന്തോഷവാനാണ്' പ്രവീണ്‍ കുമാര്‍ പറഞ്ഞു.
2012 ലായിരുന്നു പ്രവീണ്‍ കുമാര്‍ അവസാനമായി ഇന്ത്യന്‍ ജേഴ്സിയണിഞ്ഞത്. 2007 ല്‍ പാകിസ്താനെതിരെ ഏകദിന മത്സരത്തില്‍ അരങ്ങേറിയ പ്രവീണ്‍ കുമാര്‍, 68 ഏകദിനങ്ങളും, 6 ടെസ്റ്റ് മത്സരങ്ങളും, 10 ടി20 യും ദേശീയ ടീമിനായി കളിച്ചു. ഏകദിനത്തില്‍ 77 വിക്കറ്റുകളും, ടെസ്റ്റില്‍ 27 വിക്കറ്റുകളും, ടി 20 യില്‍ 8 വിക്കറ്റുകളും ഉള്‍പ്പെടെ 112 വിക്കറ്റുകളാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ താരത്തിന്റെ സമ്പാദ്യം.
advertisement
ഐപിഎല്ലില്‍ കിങ്സ് ഇലവന്‍ പഞ്ചാബ്, സണ്‍ റൈസേഴ്സ് ഹൈദരാബാദ്, ഗുജറാത്ത് ലയണ്‍സ്, റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ എന്നീ ടീമുകള്‍ക്ക് വേണ്ടിയും താരം കളത്തിലിറങ്ങിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ഞാന്‍ പന്തെറിഞ്ഞത് ഹൃദയം കൊണ്ടാണ്; എന്റെ സമയം കഴിഞ്ഞിരിക്കുന്നു'; പ്രവീണ്‍ കുമാര്‍ വിരമിച്ചു
Next Article
advertisement
ധനുഷിന്റേയും വിജയ് സേതുപതിയുടെയും സംവിധായകൻ ഇനി ചിലമ്പരശനൊപ്പം; വെട്രിമാരന്റെ 'അരസൻ'
ധനുഷിന്റേയും വിജയ് സേതുപതിയുടെയും സംവിധായകൻ ഇനി ചിലമ്പരശനൊപ്പം; വെട്രിമാരന്റെ 'അരസൻ'
  • വെട്രിമാരൻ ആദ്യമായി ചിലമ്പരശൻ നായകനാകുന്ന ചിത്രത്തിന് 'അരസൻ' എന്ന് പേര് നൽകി.

  • കലൈപ്പുലി എസ്. താണു നിർമ്മിക്കുന്ന 'അരസൻ' എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.

  • വെട്രിമാരൻ-കലൈപ്പുലി എസ്. താണു ടീം 'അസുരൻ' ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'അരസൻ'.

View All
advertisement