TRENDING:

സിക്സർ മുഖത്തു പതിച്ച് കരഞ്ഞ യുവതിയെ നേരിട്ടെത്തി ആശ്വസിപ്പിച്ചു; കളിക്കളത്തിന് പുറത്തും കയ്യടി നേടി സഞ്ജു സാംസൺ

Last Updated:

ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന നാലാം ടി20 മത്സരത്തിലാണ് സഞ്ജു സാംസൺ പറത്തിയ സിക്സർ യുവതിയുടെ മുഖത്ത് പതിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സിക്സർ മുഖത്ത് പതിച്ച് പരിക്കേറ്റു കണ്ണീരൊഴുക്കിയ ആരാധികയെ നേരിൽ കണ്ട് ആശ്വസിപ്പിച്ച് ക്രിക്കറ്റ് താരം സഞ്ജു സാംസൺ.ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന നാലാം ടി20 മത്സരത്തിലാണ് സഞ്ജു സാംസൺ പറത്തിയ സിക്സർ യുവതിയുടെ മുഖത്ത് പതിച്ചത്.
advertisement

Also Read: സഞ്ജു സാംസണ്‍: ടി20യില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ റൺ നേടിയ ഇന്ത്യന്‍ താരം

പന്ത് മുഖത്ത് കൊണ്ടതിനെത്തുടർന്ന് ഐസ് പാക്കും മുഖത്ത് വെച്ച് കണ്ണീരൊഴുക്കി നിൽക്കുന്ന യുവതിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.ഇതിനു പിന്നാലെയാണ് സഞ്ജു സാംസൺ തന്നെ നേരിട്ട് എത്തി ആരാധികയെ ആശ്വസിപ്പിക്കുന്ന വീഡിയോ പുറത്തുവന്നത്. ഈ ദൃശ്യങ്ങളും പിന്നീട് സമൂഹമാധ്യമങ്ങളിൽ വൈറലായി.

ദക്ഷിണാഫ്രിക്കൻ ബൗളറായ ട്രിസ്റ്റൺ സ്റ്റബ്സ് എറിഞ്ഞ പത്താം ഓവറിലെ രണ്ടാം പന്താണ് സഞ്ജു സിക്സർ പറത്തിയത്. ഈ പന്ത് യുവതിയുടെ കവിളിൽ പതിയ്ക്കുകയായിരുന്നു. ഡീപ് മിഡ് വിക്കറ്റിനു മുകളിലൂടെ പറന്ന പന്ത് ഗാലറിയുടെ കൈവരിയിൽ തട്ടി സുരക്ഷാ ജീവനക്കാരന്റെ മുകളിലൂടെയാണ് യുവതിയുടെ മുഖത്ത് പതിച്ചത്. പന്ത് മുഖത്ത് കൊണ്ടതിന്റെ വേദനയിൽ യുവതി കരഞ്ഞതോടെ ആരോ ഇവർക്ക് ഐസ് പാക്ക് എത്തിച്ചു നൽകി.

advertisement

മുഖത്ത് ഐസ് പാക്ക് വച്ച് കരഞ്ഞു കൊണ്ടിരിക്കുന്ന യുവതിയുടെ ദൃശ്യങ്ങൾ ക്രിക്കറ്റ് കളി സംപ്രേക്ഷണം ചെയ്ത ചാനലും കാണിക്കുന്നുണ്ടായിരുന്നു. പിന്നാലെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. എന്തെങ്കിലും പറ്റിയോ എന്ന് മത്സരത്തിനിടെ സഞ്ജു ആംഗ്യത്തിലൂടെ ഗ്യാലറിയിലിരിക്കുന്ന യുവതിയോട് ചോദിക്കുന്നതും ദൃശ്യങ്ങളിൽ കാണാമായിരുന്നു. മത്സരം അവസാനിച്ചതിനു പിന്നാലെയാണ് സഞ്ജു യുവതിയെ കാണാനെത്തിയത്. ആരാധകർ ഒപ്പം സെൽഫിയുമെടുത്തു. .ഇതിനിടെ യുവതിയുമായി സഞ്ജു സംസാരിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. പ്രവർത്തിയെ പുകഴ്ത്തി ഒട്ടേറെ ആരാധകർ ദൃശ്യങ്ങൾ പങ്കുവച്ചു. ഇങ്ങനെ ഒരു താരത്തിനെ കാണാൻ കിട്ടുമോ എന്നാണ് സമൂഹമാധ്യമങ്ങളിൽ ആരാധകർ ചോദിക്കുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
സിക്സർ മുഖത്തു പതിച്ച് കരഞ്ഞ യുവതിയെ നേരിട്ടെത്തി ആശ്വസിപ്പിച്ചു; കളിക്കളത്തിന് പുറത്തും കയ്യടി നേടി സഞ്ജു സാംസൺ
Open in App
Home
Video
Impact Shorts
Web Stories