TRENDING:

Tokyo Olympics| ജോക്കോവിച്ചിന് ഗോൾഡൻ സ്ലാമില്ല; സെമിയിൽ സ്വരേവിന് മുന്നിൽ വീണു

Last Updated:

സെമിയിൽ ജർമൻ താരമായ അലക്സാണ്ടർ സ്വരേവിനോട് ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് സെർബിയൻ താരം തോൽവി അറിഞ്ഞത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ടോക്യോയിലെ ടെന്നീസ് കോർട്ടിൽ അട്ടിമറികൾ ഒഴിയുന്നില്ല. ഗോൾഡൻ സ്ലാം നേടി ചരിത്രം കുറിക്കാൻ എത്തിയ സെർബിയൻ താരമായ നൊവാക് ജോക്കോവിച്ചിനാണ് തിരിച്ചടിയേറ്റത്. ഒളിമ്പിക്സിൽ പുരുഷ വിഭാഗം ടെന്നീസ് സിംഗിള്‍സ് പോരാട്ടത്തിന്റെ സെമിയിലാണ് ജോക്കോ വീണത്. സെമിയിൽ ജർമൻ താരമായ അലക്സാണ്ടർ സ്വരേവിനോട് ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് സെർബിയൻ താരം തോൽവി അറിഞ്ഞത്.
Novak Djokovic Credits: Twitter
Novak Djokovic Credits: Twitter
advertisement

മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ ആദ്യം മുന്നിലെത്തിയത് ജോക്കോ ആയിരുന്നു. ആദ്യ സെറ്റ് 6-1 എന്ന സ്‌കോറിൽ അനായാസം നേടിയ ലോക ഒന്നാം നമ്പർ താരത്തിന് പിന്നീടുള്ള രണ്ട് സെറ്റുകളിൽ തന്റെ ഫോം നിലനിർത്താൻ കഴിഞ്ഞില്ല. രണ്ടാം സെറ്റ് 6-3ന് നേടി മത്സരത്തിലേക്ക് തിരിച്ചുവന്ന സ്വരേവ്, മൂന്നാം സെറ്റിൽ ജോക്കോയെ നിലം തൊടീച്ചില്ല. സെറ്റ് 6-1ന് സ്വന്തമാക്കിയ ജർമൻ താരം ജോക്കോവിച്ചിന്റെ മോഹങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തി ഫൈനലിലേക്ക് കടക്കുകയായിരുന്നു. രണ്ട് മണിക്കൂറോളമാണ് മത്സരം നീണ്ടുനിന്നത്.

advertisement

ഫൈനലിലെ സ്വര്‍ണ മെഡല്‍ പോരാട്ടത്തിൽ സ്വരേവിന്റെ എതിരാളി റഷ്യന്‍ താരം കറെൻ കചനോവാണ്. സെമിയില്‍ സ്പാനിഷ് താരം പാബ്ലോ കരെനോ ബുസ്റ്റയെ കീഴടക്കിയാണ് കചനോവ് ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. വെങ്കല മെഡല്‍ പോരാട്ടത്തിനായി ജോക്കോവിച് ബുസ്റ്റയുമായി മാറ്റുരയ്ക്കും.

advertisement

Also read- Tokyo Olympics| സിന്ധു സെമിയിൽ, മെഡൽ ഉറപ്പിച്ചു; പ്രീക്വാർട്ടറിൽ ജപ്പാൻ താരത്തെ മുട്ടുകുത്തിച്ചത് നേരിട്ടുള്ള സെറ്റുകൾക്ക്

ഗോൾഡൻ സ്ലാം

ടെന്നീസിൽ ഒരു സീസണിലെ എല്ലാ മേജർ കിരീട നേട്ടങ്ങളും സ്വന്തമാക്കുന്നതിനെയാണ് ഗോൾഡൻ സ്ലാം എന്ന് പറയുന്നത്. ഈ വര്‍ഷം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍, വിംബിള്‍ഡണ്‍ കിരീടങ്ങള്‍ നേടി മിന്നും ഫോമിൽ നിൽക്കുകയായിരുന്ന ജോക്കോവിച്ച് ഒളിമ്പിക്സിലെ സ്വർണവും ഒപ്പം ഈ വർഷം തന്നെ നടക്കുന്ന യുഎസ് ഓപ്പൺ കിരീടവും കൂടി നേടി ചരിത്രനേട്ടം കുറിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു.

advertisement

Also read- Tokyo Olympics | ബോക്സിങിൽ ഇന്ത്യയ്ക്കായി മെഡൽ ഉറപ്പിച്ച് ലവ്‌ലിന സെമിയിൽ

ടെന്നീസിൽ സ്റ്റെഫി ഗ്രാഫിന് മാത്രമാണ് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടുള്ളത്. 1993-94 വർഷത്തിലായിരുന്നു ടെന്നീസിലെ ഇതിഹാസ താരമായ സ്റ്റെഫിയുടെ ഈ ചരിത്ര നേട്ടം പിറന്നത്. അതിന് ശേഷം പുരുഷ - വനിതാ വിഭാഗത്തിൽ ഇതുവരെ ആയിട്ടും ആർക്കും ഈ നേട്ടം കൈപ്പിടിയിൽ ഒതുക്കാൻ കഴിഞ്ഞിരുന്നില്ല. ഇത്തവണ മികച്ച ഫോമിൽ കളിക്കുന്ന ജോക്കോവിച്ച് ഈ നേട്ടം സ്വന്തമാക്കുമെന്ന് എല്ലാവരും കരുതിയിരുന്നു. ആ മോഹങ്ങൾക്ക് കൂടിയാണ് ഇപ്പോൾ തിരിച്ചടി ഏറ്റിരിക്കുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Also read- ടോക്യോ ഒളിമ്പിക്‌സ് 2020: ഇന്ത്യയുടെ ബോക്‌സിംഗ് മെഡല്‍ പ്രതീക്ഷ ലവ്ലിന ബോര്‍ഗോഹെയ്‌നെക്കുറിച്ചറിയാം

മലയാളം വാർത്തകൾ/ വാർത്ത/Sports/
Tokyo Olympics| ജോക്കോവിച്ചിന് ഗോൾഡൻ സ്ലാമില്ല; സെമിയിൽ സ്വരേവിന് മുന്നിൽ വീണു
Open in App
Home
Video
Impact Shorts
Web Stories