ഇന്റർഫേസ് /വാർത്ത /Sports / ടോക്യോ ഒളിമ്പിക്‌സ് 2020: ഇന്ത്യയുടെ ബോക്‌സിംഗ് മെഡല്‍ പ്രതീക്ഷ ലവ്ലിന ബോര്‍ഗോഹെയ്‌നെക്കുറിച്ചറിയാം

ടോക്യോ ഒളിമ്പിക്‌സ് 2020: ഇന്ത്യയുടെ ബോക്‌സിംഗ് മെഡല്‍ പ്രതീക്ഷ ലവ്ലിന ബോര്‍ഗോഹെയ്‌നെക്കുറിച്ചറിയാം

 (Image:google)

(Image:google)

ഏഷ്യ, ഓഷ്യാനിയ ബോക്‌സിംഗ് യോഗ്യതാ ടൂര്‍ണമെന്റില്‍ ഉസ്‌ബെക്കിസ്ഥാന്റെ മാഫ്റ്റുനഖോണ്‍ മെലിവയെ 5-0ന് തോല്‍പ്പിച്ച് 69 കിലോഗ്രാം വിഭാഗത്തില്‍ 2020 മാര്‍ച്ചില്‍ ഈ അസമീസ് ബോക്‌സര്‍ ഒളിമ്പിക് ബെര്‍ത്ത് നേടി. എന്നാല്‍ ചൈനയുടെ ഗു ഹോംഗിനോട് 5-0 ന് തോറ്റ ലവ്ലിന വെങ്കലം നേടി.

കൂടുതൽ വായിക്കുക ...
  • Share this:

ലാണ്. കോവിഡ് മകഴിഞ്ഞ അഞ്ച് വര്‍ഷമായി, റിയോയിലെ രണ്ട് മെഡല്‍ നേട്ടത്തിന്റെ നിരാശ നികത്താന്‍ ഇന്ത്യന്‍ കായിക താരങ്ങള്‍ കഠിന പരിശ്രമത്തിഹാമാരിയ്ക്കിടയിലും തയ്യാറെടുപ്പുകള്‍ തുടര്‍ന്നു. എന്നാല്‍ 2020ല്‍ നടക്കേണ്ട ഒളിമ്പിക്‌സ് തന്നെ 2021ലേയ്ക്ക് നീണ്ടു. എങ്കിലും ഇന്ത്യയ്ക്ക് ഇത്തവണ തുടക്കം മോശമായില്ല ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ മീരഭായ് ചാനു വെള്ളി സ്വന്തമാക്കി. ഇന്ത്യയുടെ മറ്റൊരു മെഡല്‍ പ്രതീക്ഷയാണ് വെല്‍റ്റെര്‍വെയിറ്റ് (69 കിലോഗ്രാം) വിഭാഗത്തില്‍ മത്സരിക്കുന്ന ലവ്ലിന ബോര്‍ഗോഹെയ്ന്‍ അസമില്‍ നിന്ന് ഒളിമ്പിക്‌സില്‍ യോഗ്യത നേടിയ ആദ്യ വനിതാ ബോക്സറാണ് ലവ്ലിന. കഴിഞ്ഞ രണ്ട് വര്‍ഷത്തെ ലവ്ലിനയുടെ പ്രകടനങ്ങളെ വിലയിരുത്താം.

ഇന്ത്യാ ഓപ്പണില്‍ വെള്ളിയും സ്ട്രാന്‍ഡ്ജ കപ്പില്‍ വെങ്കലവും നേടിയ ഈ ബോക്‌സിംഗ് താരം 2019 ഓഗസ്റ്റില്‍ റഷ്യയില്‍ നടന്ന ഉമാഖനോവ് മെമ്മോറിയല്‍ ബോക്‌സിംഗ് ടൂര്‍ണമെന്റില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയിരുന്നു. ഫൈനലില്‍ അസുന്ത കാന്‍ഫോറയ്ക്കെതിരെ 3-2 നായിരുന്നു ലവ്ലിനയുടെ ജയം. ഇന്ത്യ ഓപ്പണ്‍ ഫൈനലില്‍ മുമ്പ് ലോവ്‌ലിനയെ തോല്‍പ്പിച്ച അതേ എതിരാളിയായിരുന്നു ഈ ഇറ്റാലിയന്‍ താരം.

ഒക്ടോബറില്‍, റഷ്യയിലെ ഉലാന്‍ ഉഡെയില്‍ നടന്ന എഐബിഎ വേള്‍ഡ് വുമണ്‍സ് ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി രണ്ടാം തവണയും സെമി ഫൈനലില്‍ ചൈനയുടെ യാങ് ലിയുവിനെതിരെ 2-3 ന് പരാജയപ്പെട്ടു. ഇവന്റിന് മുമ്പ്, ട്രയല്‍ അഭിമുഖീകരിക്കാതെ നേരിട്ട് പ്രവേശനം ലഭിച്ച രണ്ട് ബോക്‌സര്‍മാരില്‍ ഒരാളായിരുന്നു ലവ്ലിന. മറ്റൊരാള്‍ മേരി കോം ആയിരുന്നു.

ഏഷ്യ, ഓഷ്യാനിയ ബോക്‌സിംഗ് യോഗ്യതാ ടൂര്‍ണമെന്റില്‍ ഉസ്‌ബെക്കിസ്ഥാന്റെ മാഫ്റ്റുനഖോണ്‍ മെലിവയെ 5-0ന് തോല്‍പ്പിച്ച് 69 കിലോഗ്രാം വിഭാഗത്തില്‍ 2020 മാര്‍ച്ചില്‍ ഈ അസമീസ് ബോക്‌സര്‍ ഒളിമ്പിക് ബെര്‍ത്ത് നേടി. എന്നാല്‍ ചൈനയുടെ ഗു ഹോംഗിനോട് 5-0 ന് തോറ്റ ലവ്ലിന വെങ്കലം നേടി.

അതേ വര്‍ഷം മികച്ച പ്രകടനത്തിന് ലവ്ലിന അര്‍ജുന അവാര്‍ഡ് നേടിയിരുന്നു. അസാമില്‍ നിന്ന് അര്‍ജുന അവാര്‍ഡ് നേടുന്ന ആറാമത്തെ വ്യക്തിയായി ലവ്ലിന മാറി.

കോവിഡ് വെല്ലുവിളി

ഒളിമ്പിക്‌സ് യോഗ്യത നേടിയ ശേഷം ലവ്ലിനെ മികച്ച ആത്മവിശ്വാസത്തിലായിരുന്നു. എന്നാല്‍ താമസിയാതെ ഈ 23 കാരി കോവിഡ് പോസിറ്റീവായി. ബോക്‌സര്‍മാര്‍ക്കായി സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI) യൂറോപ്പിലേക്ക് 52 ദിവസത്തെ പര്യടനം അനുവദിച്ചിരുന്നു. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് ഇതില്‍ പങ്കെടുക്കാന്‍ ലവ്ലിനയ്ക്കായില്ല.

'കോവിഡിനിടെ ഞാന്‍ എന്നെത്തന്നെ പോസിറ്റീവായിരിക്കാന്‍ പ്രചോദിപ്പിച്ചു കൊണ്ടിരുന്നു. പതിവായി മെഡിറ്റേഷന്‍ ചെയ്യാറുണ്ടായിരുന്നു, ഭാവി സാധ്യതകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചു, ആത്മവിശ്വാസം മെച്ചപ്പെടുത്തി,' ന്യൂസ് 18യോട് ലവ്ലിന പറഞ്ഞു.

'ഫിറ്റ്‌നസിലേക്കുള്ള എന്റെ മടങ്ങി വരവ് വെല്ലുവിളി നിറഞ്ഞതായിരുന്നു. വീട്ടിലായിരിക്കുമ്പോള്‍, തുടക്കത്തില്‍ കൂടുതല്‍ ഉപകരണങ്ങള്‍ ഇല്ലാത്തതിനാല്‍ പരിശീലനത്തില്‍ ചില പ്രശ്നങ്ങളുണ്ടായിരുന്നു. ഒടുവില്‍ വീണ്ടും പരിശീലനത്തിലേക്ക് മടങ്ങി. സുഖം പ്രാപിച്ച ശേഷം, തുടക്കത്തില്‍ പരിശീലനം അല്‍പ്പം ബുദ്ധിമുട്ടായിരുന്നു, പക്ഷേ സാവധാനം സ്ഥിരത കൈവരിക്കാനും ഫോമിലേക്ക് മടങ്ങാനും സാധിച്ചു''ലവ്ലിന കൂട്ടിച്ചേര്‍ത്തു.

ഒളിമ്പിക്‌സിലേയ്ക്ക് നയിക്കുന്ന വെങ്കലം

ഗെയിംസിന് മുന്നോടിയായുള്ള അവസാന മത്സരത്തില്‍, ലവ്ലിന 2021 മെയ് മാസത്തില്‍ നടന്ന ഏഷ്യന്‍ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയിരുന്നു. സെമി ഫൈനലില്‍ ഉസ്‌ബെക്കിസ്ഥാനിലെ നവബഖോര്‍ ഖാമിഡോവയോട് (2-3) പരാജയപ്പെടുകയായിരുന്നു.

First published:

Tags: Boxing, Lovlina Borgohain, Tokyo Olympics