ടോക്യോ: ഒളിംപിക്സിൽ മീരാബായ് ചാനുവിന് ശേഷം ഇന്ത്യയ്ക്ക് മറ്റൊരു മെഡൽ ഉറപ്പായി. തുടർച്ചയായ ദിവസങ്ങളിൽ നിരാശയിലായിരുന്ന ഇന്ത്യൻ ക്യാംപിനെ ആവേശത്തിലാഴ്ത്തിയാണ് ബോക്സിങിൽ ലവ്‌ലിന ബോര്‍ഗോഹെയ്ന്‍ സെമി ഫൈനലിൽ കടന്നത്. 69 കിലോ വിഭാഗത്തില്‍ ക്വാര്‍ട്ടര്‍ ഫൈനലിൽ ചൈനീസ് തായ്‌പേയ് താരത്തെയാണ് ലവ്‌ലിന ബോര്‍ഗോഹെയ്ന്‍ ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചത്. 4-1നാണ് ലവ്‌ലിനയുടെ ജയം.
അസമില്‍ നിന്നുള്ള ആദ്യ വനിതാ ബോക്‌സറാണ് 23കാരിയായ ലവ്‌ലിന. ലവ്‌ലിനയുടെ ആദ്യ ഒളിംപിക്‌സ് ആണ് ഇത്. മേരി കോം ഉൾപ്പടെ ബോക്‌സില്‍ ഇന്ത്യയുടെ ഒന്‍പത് അംഗ സംഘത്തില്‍ ടോക്യോയില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ കടന്ന് മെഡൽ ഉറപ്പിച്ച ആദ്യ താരമായിരുന്നു ലവ്‌ലിന.
അസമിലെ ഗോലഘട്ട് ജില്ലയിലെ സരുപതറിലാണ് ലവ്‌ലിനയുടെ ജന്മഗ്രാമമായ ബറോമുഖിയ. ഈ ഗ്രാമത്തിലെ 2000-ഓളം നിവാസികളും മറ്റ് ഇന്ത്യൻ ജനതയ്ക്കൊപ്പം ടോക്യോയിലെ ബോക്‌സിംഗ് വലയത്തിലേക്ക് ലോവ്ലിന ചുവടുവെക്കുന്ന നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
"ഇത്രയും ദൂരെ നടക്കുന്ന ടോക്യോ ഒളിമ്പിക്സിൽ അവൾ കളിക്കുന്നത് ഞങ്ങൾക്ക് അഭിമാനകരമായ നിമിഷമാണ്. ഇവിടെ സ്പോർട്സ് ഇൻഫ്രാസ്ട്രക്ചറും ബോക്സിംഗ് റിംഗുകളും ഇല്ല, എന്നാൽ അവളുടെ സമർപ്പണവും കഠിനാധ്വാനവും ലോകവേദിയിൽ എത്തിച്ചു. അവൾ ഒളിമ്പിക് സ്വർണ്ണ മെഡൽ നേടുകയും ഇന്ത്യയ്ക്ക് സന്തോഷവും അഭിമാനവും നൽകുകയും ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, ”ബരോമുഖിയ ഗ്രാമത്തിലെ ഒരു പ്രാദേശിക നിവാസിയായ സ്വപൻ ചക്രബർത്തി പറഞ്ഞു.
"ഒളിമ്പിക്സിൽ മത്സരിക്കുന്ന ലവ്‌ലിനയെ പ്രോത്സാഹിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും ഞങ്ങൾ വാൾ പെയിന്റിംഗ് ഡ്രൈവ് ഏറ്റെടുത്തിട്ടുണ്ട്. ധൻസിരി സബ് ഡിവിഷനിലുടനീളം ഞങ്ങൾ ഈ മതിൽ പെയിന്റിംഗ് ഡ്രൈവ് ആരംഭിച്ചു. ലവ്‌ലിനയെ പിന്തുണയ്ക്കാൻ ഗോലഘട്ട് ജില്ലയിലെയും സംസ്ഥാനത്തിലെയും ജനങ്ങളോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. അവർ ഒളിമ്പിക് മെഡൽ നേടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, ”- ധൻസിരി മേഖലയിലെ ഒരു വിദ്യാർത്ഥി നേതാവ് പറഞ്ഞു.
Tokyo Olympics | അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടർ ഫൈനലിൽഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷയേകി അമ്പെയ്ത്തില്‍ ദീപിക കുമാരി ക്വാര്‍ട്ടറില്‍ കടന്നു. വനിതകളുടെ സിംഗിൾസ് മത്സരത്തില്‍ റഷ്യയുടെ സീനിയ പെറോവയെ പരാജയപ്പെടുത്തിയാണ് ദീപിക ക്വാര്‍ട്ടറില്‍ കടന്നത്. ഷൂട്ട് ഓഫിലേക്ക് നീണ്ട മത്സരത്തില്‍ 6-5 എന്ന സ്കോറിനാണ് ദീപികയുടെ ജയം. നിശ്ചിത സെറ്റുകള്‍ക്ക് ശേഷം സമനിലയില്‍ ആയതിനെ തുടര്‍ന്നാണ് മത്സരം ഷൂട്ട് ഓഫിലേക്ക് നീണ്ടത്. ക്വാര്‍ട്ടറില്‍ കൊറിയയുടെ ആന്‍ സാൻ ആണ് ദീപികയുടെ എതിരാളി.
അതിനിടെ ഇന്ന് രാവിലെ നടന്ന പുരുഷന്മാരുടെ 3000 സ്റ്റീപ്പിള്‍ ചേസില്‍ ഇന്ത്യയുടെ അവിനാശ് സാബ്ലെ ഹീറ്റ്സിലെ ദേശിയ റെക്കോര്‍ഡ് തിരുത്തി. രണ്ടാമത്തെ ഹീറ്റ്‌സില്‍ എട്ടു മിനിറ്റ് 18 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത അവിനാഷ് സ്വന്തം റെക്കോഡാണ് തിരുത്തിയത്. ഫെഡറേഷന്‍ കപ്പില്‍ അവിനാശ് കുറിച്ച എട്ടു മിനിറ്റ് 20 സെക്കന്‍ഡ് എന്ന സമയമാണ് ഒളിംപിക്സിൽ മറികടന്നത്.
വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഇന്ത്യയുടെ മനു ഭാകര്‍ പുറത്തായി. യോഗ്യതാ റൗണ്ടില്‍ മനു പതിനൊന്നാം സ്ഥാനത്താണ് എത്തിയത്. ഇതേ ഇനത്തില്‍ റാഹി സര്‍ണോബത്തും പുറത്തായിരുന്നു.
Tokyo Olympics | ഇന്ത്യക്ക് നിരാശ; ബോക്‌സിങ്ങില്‍ മേരി കോം പുറത്ത്ടോക്യോ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളിലൊന്ന് അവസാനിച്ചു. വനിതകളുടെ ഫ്‌ളൈവെയ്റ്റ് ബോക്‌സിങ്ങില്‍ സൂപ്പര്‍ താരം മേരി കോം പുറത്തായിരിക്കുകയാണ്. കൊളംബിയയുടെ ഇന്‍ഗ്രിറ്റ വലന്‍സിയോടാണ് മേരി കോം പരാജയപ്പെട്ടത്. ആവേശകരമായ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ 2-3 എന്ന സ്‌കോറിനാണ് മേരി കോമിന്റെ പരാജയം. ആദ്യ റൗണ്ട് മുതല്‍ മേരിയെ സമ്മര്‍ദ്ദത്തിലാക്കിയാണ് വലന്‍സിയ വിജയം പിടിച്ചെടുത്തത്. ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ ജേതാവ് കൂടിയായിരുന്ന മേരി കോമിന്റെ അവസാന ഒളിമ്പിക്‌സായിരുന്നു ഇത്.
Also Read-
Tokyo Olympics| സിന്ധുവിന് തകർപ്പൻ ജയം; പ്രതീക്ഷകൾ ഉയർത്തി ക്വാർട്ടറിലേക്ക്ആദ്യ റൗണ്ട് അവസാനിച്ചപ്പോള്‍ നാല് ജഡ്ജുമാര്‍ കൊളംബിയന്‍ താരത്തിനൊപ്പം നിന്നപ്പോള്‍ ഒരാള്‍ ഇന്ത്യയ്‌ക്കൊപ്പം നിന്നു. രണ്ടാം റൗണ്ടില്‍ മൂന്ന് ജഡ്ജുമാര്‍ മേരിയ്‌ക്കൊപ്പം നിന്നപ്പോള്‍ രണ്ട് ജഡ്ജുമാര്‍ കൊളംബിയന്‍ താരത്തിന് അനുകൂലമായി വിധിയെഴുതി. നിര്‍ണ്ണായകമായ മൂന്നാം റൗണ്ടില്‍ മൂന്ന് ജഡ്ജുമാര്‍ മേരിയ്‌ക്കൊപ്പം നിന്നുവെങ്കിലും രണ്ട് ജഡ്ജുമാര്‍ കൊളംബിയന്‍ താരത്തിനൊപ്പം നിന്നപ്പോള്‍ സ്പ്ലിറ്റ് ഡിസിഷനില്‍ മത്സരം മേരിയ്ക്ക് നഷ്ടമാവുകയായിരുന്നു. ജഡ്ജുമാരുടെ തീരുമാനത്തെ പുഞ്ചിരിയിലൂടെയും എതിരാളിയെ ആശ്ലേഷിച്ചുമാണ് മേരി കോം സ്വീകരിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.