അക്കാലങ്ങളിൽ ഇന്ത്യ - പാകിസ്ഥാൻ ക്രിക്കറ്റ് മത്സരത്തിന്റെ പ്രത്യാഘാതങ്ങൾ ഇരു രാജ്യങ്ങളുടെയും സൈനിക അതിർത്തികളിൽ വരെ പ്രകടമായിരുന്നു. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ടൂർണമെന്റുകളിൽ ഒന്നാണ് ഐ പി എൽ. ഐ സി സിയുടെ ചില ടൂർണമെന്റുകളേക്കാളും ആരാധകപിന്തുണ ഐ പി എല്ലിനുണ്ട്.
'ഇന്ത്യയിലെ വാക്സിൻ വിതരണം വിവാഹം പോലെ. ആദ്യം സ്വീകരിക്കില്ല, പിന്നെ ഏതെങ്കിലും മതി' - ബയോകോൺ മേധാവി
ഐ പി എല്ലിന് സമാനമായ രീതിയിൽ പാകിസ്ഥാനിൽ നടക്കുന്ന ടൂർണമെന്റാണ് പി എസ് എൽ (പാകിസ്ഥാൻ പ്രീമിയർ ലീഗ്). ഇരു ലീഗുകളുടെയും പേരിൽ ഇന്ത്യ - പാക് ആരാധകർ തമ്മിൽ തർക്കങ്ങളും ഉണ്ടാകാറുണ്ട്. എന്നാൽ, വിദേശ താരങ്ങളുടെ സാന്നിധ്യം പരിശോധിച്ചാൽ ഐ പി എല്ലുമായി പി എസ് എല്ലിനെ താരതമ്യം ചെയ്യാൻ പോലും കഴിയില്ല.
advertisement
'ആരോഗ്യനില വഷളാകുമെന്ന് ഭയം'; മകളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ മാതാപിതാക്കൾ ആത്മഹത്യ ചെയ്തു
ഇപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച ടി20 ലീഗ് ഐ പി എല്‍ തന്നെയാണെന്ന് തുറന്ന് സമ്മതിക്കുകയാണ് പാക് പേസ് ബൗളര്‍ വഹാബ് റിയാസ്. വളരെ പെട്ടെന്നു തന്നെ റിയാസിന്റെ പ്രസ്താവന ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ ഏറ്റെടുത്തു. മുമ്പ് വിദേശ താരങ്ങള്‍ കൂടുതലും പാക് സൂപ്പര്‍ ലീഗ് കളിക്കുവാനാണ് ഏറെ ഇഷ്ടപ്പെടുന്നതെന്ന മുന്‍ താരത്തിന്റെ അഭിപ്രായവും ഏറെ വൈറലായിരുന്നു.
ഐ പി എല്ലിനെ ആര്‍ക്കും ഒരിക്കലും പി എസ് എല്ലുമായി താരതമ്യം ചെയ്യുവാന്‍ കഴിയില്ല. ലോകത്തിലെ ഏറ്റവും മികച്ച വിദേശ കളിക്കാര്‍ പങ്കെടുക്കുന്ന ലോക ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ടി20 ലീഗാണ് ഐ പി എൽ.
'ഐ പി എല്ലില്‍ കളിക്കാരെ തിരഞ്ഞെടുക്കുന്ന രീതി ഒപ്പം ബി സി സി ഐ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്ന രീതി അങ്ങനെ എല്ലാം വേറെ ലെവലാണ്. അതിനാല്‍ തന്നെ ക്രിക്കറ്റ് പണ്ഡിതരായ ആളുകള്‍ക്ക് പോലും ഐ പി എല്ലിനെ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗുമായി താരതമ്യം ചെയ്യാൻ കഴിയില്ല. അത്രത്തോളം വലുതാണ് ഐ പി എല്ലിന്റെ സ്ഥാനം' - റിയാസ് തുറന്നു പറഞ്ഞു.
എന്നാല്‍, ലോകത്തിലെ ഏതെങ്കിലും ലീഗ് ഐ പി എല്ലിന്റെ പിന്നില്‍ രണ്ടാം സ്ഥാനത്തുണ്ടെങ്കില്‍ അത് പാകിസ്ഥാന്‍ സൂപ്പര്‍ ലീഗാണെന്നും അത് പി എസ് എല്‍ തെളിയിച്ചിട്ടുണ്ടെന്നും വഹാബ് റിയാസ് തന്റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.
അതേസമയം, ബൗളര്‍മാരുടെ നിലവാരം നോക്കിയാല്‍ ഐ പി എല്ലിനെക്കാള്‍ മികച്ചത് പി എസ് എല്‍ ആണെന്നും പി എസ് എല്ലിലെ ബൗളിങ്ങ് നിലവാരം മറ്റ് ലീഗുകളില്‍ കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും റിയാസ് വ്യക്തമാക്കി. ഇത്തരത്തിലുള്ള ബൗളർമാരുടെ സാന്നിധ്യം തന്നെയാണ് പി എസ് എല്ലില്‍ വമ്പന്‍ സ്കോറുകള്‍ പിറക്കുന്ന മത്സരങ്ങള്‍ കാണാൻ കഴിയാത്തതെന്നും വഹാബ് കൂട്ടിച്ചേർത്തു.
News summary: IPL Is On A "Different Level" To PSL, Says Veteran Pakistan Fast Bowler Wahab Riaz.