ഇന്നിങ്ങ്‌സില്‍ വ്യക്തിഗത സ്‌കോര്‍ 81 ല്‍ എത്തിയപ്പോഴാണ് വിരാട് ഏകദിനത്തില്‍ 10,000 തികച്ചത്. ഏകദിനത്തില്‍ 9919 റണ്‍സുമായായിരുന്നു കോഹ്‌ലി ഇന്ന് ബാറ്റിങ്ങ് ആരംഭിച്ചത്. 213 മത്സരങ്ങളിലെ 205 ഇന്നിങ്ങ്‌സുകളില്‍ നിന്നാണ് താരം 10,000 ക്ലബ്ബില്‍ എത്തിയത്. 259 ഇന്നിങ്ങ്സുകളില്‍ നിന്ന് 10000 തികച്ച സച്ചിന്റെ പേരിലുള്ള റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായത്. 36 സെഞ്ച്വറിയുടെയും 49 അര്‍ദ്ധ സെഞ്ച്വറിയുടെയും അകമ്പടിയോടെയാണ് വിരാട് 10,000 ത്തില്‍ എത്തിയത്. അതും അറുപതിനടുത്ത് ശരാശരിയില്‍.
കോഹ്‌ലിയെ മാത്രമല്ല; രണ്ടാം ഏകദിനത്തില്‍ ധോണിയെ കാത്തിരിക്കുന്നതും അപൂര്‍വ്വ നേട്ടം
advertisement
അതിവേഗക്കാരുടെ പട്ടികയില്‍ കോഹ്‌ലി ഒന്നാമനായതോടെ 263 ഇന്നിങ്ങ്സുകളില്‍ നിന്ന് 10000 റണ്‍സ് തികച്ച സൗരവ് ഗാംഗുലി പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 266 ഇന്നിങ്ങ്സുകളില്‍ നിന്ന് 10000 തികച്ച ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിങ്ങ് നാലമതുമായി. അതിവേഗക്കാരുടെ പട്ടികയില്‍ ആദ്യ മൂന്നും ഇന്ത്യക്കാരാണെന്നത് ഇന്ത്യന്‍ ക്രിക്കറ്റിന് മറ്റൊരു നേട്ടമായി.
10,000 റണ്‍സ് തികക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരവും ലോകത്തിലെ 13 ാം താരവുമാണ് വിരാട് കോഹ്‌ലി. പട്ടികയില്‍ ഒന്നാമതുള്ള സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (18,426), സൗരവ് ഗാംഗുലി (11,363), രാഹുല്‍ ദ്രാവിഡ് (10, 889), എംഎസ് ധോണി (10,123) എന്നിവര്‍ക്ക് പിന്നിലായാണ് കോഹ്‌ലി 10,000 ക്ലബ്ബിലേക്ക് പ്രവേശിച്ചത്.
'പിന്നില്‍ നിന്ന് ചവിട്ടണം'; ഓസീസ് ടീമിനെയും മാര്‍ഷിനെയും രൂക്ഷമായി വിമര്‍ശിച്ച് ഷെയ്ന്‍ വോണ്‍
അതിനിടെ ഇന്ത്യന്‍ മണ്ണില്‍ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്നവരുടെ പട്ടികയില്‍ മൂന്നാം സ്ഥനത്തെത്താനും കോഹ്‌ലിക്ക് കഴിഞ്ഞു. 4,000 റണ്‍സ് നേടിയതോടെയാണ് കോഹ്‌ലി ഈ പട്ടികയിലെത്തിയത്. 4390 റണ്‍സുള്ള എംഎസ് ധോണിയും 6976 റണ്‍സുള്ള സച്ചിനുമാണ് പട്ടികയില്‍ കോഹ്‌ലിക്ക് മുന്നില്‍. ധോണിക്ക് 4000 റണ്‍സ് തികക്കാന്‍ 100 ഇന്നിങ്ങ്‌സും സച്ചിന് 92 ഇന്നിങ്ങ്‌സും വേണ്ടി വന്നപ്പോള്‍ വെറും 78 ഇന്നിങ്ങ്‌സുകളില്‍ നിന്നാണ് കോഹ്‌ലിയുടെ നേട്ടം.