കോഹ്‌ലിയെ മാത്രമല്ല; രണ്ടാം ഏകദിനത്തില്‍ ധോണിയെ കാത്തിരിക്കുന്നതും അപൂര്‍വ്വ നേട്ടം

Last Updated:
വിശാഖപട്ടണം: ഇന്ത്യാ വിന്‍ഡീസ് രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ കാത്തിരിക്കുന്നത് ലോകത്തിലെ ഏറ്റവും മികച്ച താരമെന്ന ഖ്യാതിക്കര്‍ഹനാക്കുന്ന നേട്ടമാണ്. മത്സരത്തില്‍ 81 റണ്‍സ് നേടാനായല്‍ കോഹ്‌ലി ഏറ്റവും വേഗത്തില്‍ 10,000 റണ്‍സ് തികക്കുന്ന താരമായി മാറും. മത്സരത്തില്‍ ബാറ്റ് ചെയ്യുന്ന വിരാട് ഏറെക്കുറെ ഈ നേട്ടം കൈവരിക്കുമെന്ന് ഉറപ്പാണ്.
എന്നാല്‍ വിരാടിനെ മാത്രമല്ല മുന്‍ നായകന്‍ എംഎസ് ധോണിയെയും സമാനമായ നേട്ടം കാത്തിരിക്കുന്നുണ്ട്. മത്സരത്തില്‍ 51 റണ്‍സ് തികച്ചാല്‍ ഇന്ത്യക്കായി ഏകദിന മത്സരത്തില്‍ 10,000 റണ്‍സാണ് ധോണി സ്വന്തമാക്കുക. നിലവില്‍ ഇന്ത്യന്‍ കുപ്പായത്തില്‍ 275 ഇന്നിങ്ങ്‌സില്‍ നിന്ന് 9,949 റണ്‍സാണ് ധോണി നേടിയത്. 9 സെഞ്ച്വറിയും 67 അര്‍ദ്ധ സെഞ്ച്വറിയും സഹിതമാണ് ഇത്.
എന്നാല്‍ ഏകദിന ക്രിക്കറ്റില്‍ നേരത്തെ 10,000 റണ്‍സ് തികച്ച താരമാണ് ധോണി. നിലവില്‍ 10,123 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. പക്ഷേ ഇത് ഏഷ്യന്‍ ഇലവനുവേണ്ടി കളത്തിലിറങ്ങിയപ്പോള്‍ താരം നേടിയ 174 റണ്‍സ് ഉള്‍പ്പെടെയാണ്. 2007 ലാണ് താരം ഏഷ്യന്‍ ഇലവന് വേണ്ടി മൂന്ന് മത്സരങ്ങള്‍ കളിച്ചത്.
advertisement
ഇന്നത്തെ മത്സരത്തില്‍ അര്‍ദ്ധ സെഞ്ച്വറി പിന്നിട്ടാല്‍ മാത്രമേ താരത്തിനു ഈ നേട്ടം കൈവരിക്കാന്‍ സാധിക്കുകയുള്ളു. നിലവിലെ ഫോമില്‍ താരം വിശാഖപട്ടണത്ത് ഇത് നേടുമോയെന്നത് കാത്തിരുന്ന് കാണാം. ഇന്നത്തെ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ 124 ന് രണ്ട് എന്ന നിലയിലാണ്. അര്‍ദ്ധ സെഞ്ച്വറി തികച്ച കോഹ്‌ലിയും 39 റണ്‍സ് നേടിയ അമ്പാട്ടി റായിഡുവുമാണ് ക്രീസില്‍.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Sports/
കോഹ്‌ലിയെ മാത്രമല്ല; രണ്ടാം ഏകദിനത്തില്‍ ധോണിയെ കാത്തിരിക്കുന്നതും അപൂര്‍വ്വ നേട്ടം
Next Article
advertisement
അമൃത എക്‌സ്പ്രസ് ഇനി രാമേശ്വരത്തേക്ക്; സർവീസ് ഒക്ടോബർ 16 മുതൽ
അമൃത എക്‌സ്പ്രസ് ഇനി രാമേശ്വരത്തേക്ക്; സർവീസ് ഒക്ടോബർ 16 മുതൽ
  • തിരുവനന്തപുരം – മധുര അമൃത എക്‌സ്പ്രസ് രാമേശ്വരം വരെ നീട്ടി

  • മധുരയ്ക്കും രാമേശ്വരത്തിനുമിടയിൽ മാനാമധുര, പരമക്കുടി, രാമനാഥപുരം സ്റ്റോപ്പുകൾ അധികമായി ഉണ്ടാകും.

  • രാമേശ്വരത്തേക്കും തിരിച്ചുമുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.

View All
advertisement