നേരത്തെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് വിഷയത്തില്‍ വിശദീകരണവുമായി വിരാടും രംഗത്തെത്തിയിരുന്നു. ആരാധകന്റെ 'ഈ ഇന്ത്യന്‍ താരങ്ങളെന്ന' പരാമര്‍ശത്തിനുള്ള പ്രതികരണമായാണ് താന്‍ അങ്ങിനെ പറഞ്ഞതെന്നായിരുന്നു കോഹ്‌ലിയുടെ വിശദീകരണം. ഈ സാഹചര്യത്തിലാണ് കൈഫും നായകന് പിന്തുണയുമായി രംഗത്തെത്തിയത്.
ഒരിക്കലും ന്യായീകരിക്കാന്‍ കഴിയാത്ത കാര്യങ്ങളാണ് ഇപ്പോള്‍ വിരാടിനെതിരെ നടക്കുന്നതെന്നാണ് കൈഫ് പറയുന്നത്. നായകന്റെ വാക്കുകള്‍ ഇഷ്ടത്തിനനുസരിച്ച് പ്രത്യേക അജന്‍ഡയുടെ ഭാഗമായി വളച്ചൊടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
advertisement
'ജനങ്ങള്‍ അവരുടെ അജന്‍ഡയ്ക്ക് അനുസരിച്ച് കോഹ്‌ലിയുടെ വാക്കുകള്‍ വളച്ചൊടിക്കുകയാണ്. പ്രത്യേക സാഹചര്യത്തില്‍ പറഞ്ഞ കാര്യങ്ങളാണത്. എന്നാല്‍ അതുപയോഗിച്ച് ടാര്‍ഗെറ്റ് ചെയ്യുകയാണ്.' കൈഫ് ട്വീറ്റ് ചെയ്തു.
നേരത്തെ സംഭവത്തില്‍ വിശദീകരണവുമായി വിരാടും രംഗത്തെത്തിയിരുന്നു. 'ട്രോളുകള്‍ എനിക്ക് ശീലമാണ്. അതുകൊണ്ടു എന്നെ തകര്‍ക്കാനാകില്ല. ആ ആരാധകന്റെ കമന്റില്‍ 'ഈ ഇന്ത്യന്‍ താരങ്ങള്‍' എന്നുണ്ടായിരുന്നു. ആ പരാമര്‍ശനത്തിനെതിരെയാണ് ഞാന്‍ സംസാരിച്ചത്. അതേസമയം അഭിപ്രായ സ്വാതന്ത്ര്യത്തെ ഞാന്‍ മാനിക്കുന്നു. എല്ലാവരിലും പ്രകാശം പരത്തി ഈ ഉത്സവ സീസണ്‍ ആസ്വദിക്കൂ, എല്ലാവരോടും സ്നേഹം, എല്ലാവര്‍ക്കും സമാധാനമുണ്ടായിരിക്കട്ടെ.' എന്നായിരുന്നു കോഹ്‌ലിയുടെ ട്വീറ്റ്.
