ക്യാച്ചെടുക്കാന്‍ ഏതറ്റം വരെയും പോകും 'ഇത് റൂട്ട് സ്‌റ്റൈല്‍'; മൈതാനത്ത് മുട്ട് കുത്തിയിരുന്ന് ഇംഗ്ലീഷ് നായകന്‍
Last Updated:
ഗോള്‍: ഇംഗ്ലണ്ട് ശ്രീലങ്ക ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തില്‍ വിചിത്ര നീക്കവുമായി ഇംഗ്ലീഷ് നായകന്‍ ജോ റൂട്ട്. ശ്രീലങ്കന്‍ ഇന്നിങ്ങ്‌സിനിടെ ക്യച്ച് ലഭിക്കുന്നതിനായി മൈതാനത്ത് മുട്ട് കുത്തിയിരുന്നാണ് റൂട്ട് വാര്‍ത്തകളില്‍ നിറയുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ സ്ലീപ്പിനു പുറമേ ഫീല്‍ഡര്‍മാര്‍ ബാറ്റ്‌സ്മാന് സമീപത്ത് നിലയുറപ്പിക്കാറുണ്ടെങ്കിലും റൂട്ടിനെപ്പോലെ ഗ്രൗണ്ടില്‍ മുട്ട് കുത്തി ആരും ഫീല്‍ഡ് ചെയ്യാറില്ല.
എന്നാല്‍ ശ്രീലങ്കക്കെതിരെ സെക്കന്‍ഡ് സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്ത റൂട്ട് ലോ ക്യാച്ചുകള്‍ കൈയ്യിലൊതുക്കുന്നതിനായി മൈതാനത്ത് മുട്ട് കുത്തിയിരിക്കുകയായിരുന്നു. അരങ്ങേറ്റ താരം ജാക്ക് ലീച്ചിനായാണ് റൂട്ടിന്റെ ഈ വ്യത്യസ്ത പരീക്ഷണം. യുവതാരത്തിന്റെ സ്പിന്നില്‍ സ്ലിപ്പില്‍ ലോ ക്യാച്ചുകള്‍ക്ക് സാധ്യതയുണ്ടെന്ന് കണ്ടായിരുന്നു റൂട്ട് ഫീല്‍ഡിങ് ഒരുക്കിയത്.
Joe Root on his knees - literally - at gully off Jack Leach. #SLvENG pic.twitter.com/zMu6Ncgs7X
— Josh Schönafinger (@joshschon) November 7, 2018
advertisement
കൗണ്ടി ക്രിക്കറ്റില്‍ കണ്ട് വരുന്ന ഈ രീതി കഴിഞ്ഞ മാര്‍ച്ചില്‍ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലും റൂട്ട് പരീക്ഷിച്ചിരുന്നു. ടെസ്റ്റിലെ താരത്തിന്റെ പുതിയ പരീക്ഷണം കളത്തിനു പുറത്തും ഹിറ്റായിരിക്കുകയാണ്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 09, 2018 10:31 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ക്യാച്ചെടുക്കാന്‍ ഏതറ്റം വരെയും പോകും 'ഇത് റൂട്ട് സ്‌റ്റൈല്‍'; മൈതാനത്ത് മുട്ട് കുത്തിയിരുന്ന് ഇംഗ്ലീഷ് നായകന്‍


