നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • നിലവിലെ ലോക ചാമ്പ്യന്മാര്‍, ആകെ ലോകകപ്പ് അഞ്ച്; പക്ഷേ ഈ വര്‍ഷം കംങ്കാരുപ്പട ജയിച്ചത് ഒരു മത്സരത്തില്‍

  നിലവിലെ ലോക ചാമ്പ്യന്മാര്‍, ആകെ ലോകകപ്പ് അഞ്ച്; പക്ഷേ ഈ വര്‍ഷം കംങ്കാരുപ്പട ജയിച്ചത് ഒരു മത്സരത്തില്‍

  • Last Updated :
  • Share this:
   സിഡ്‌നി: ലോക ക്രിക്കറ്റില്‍ ഓസീസിനുള്ള സ്ഥാനം എടുത്തു പറയേണ്ടതില്ല. അഞ്ച് തവണ ലോക ചാമ്പ്യന്മാരായ കംങ്കാരുക്കള്‍ തന്നെയാണ് നിലവിലെ കിരിട അവകാശികളും. എന്നാല്‍ അടുത്ത ലോകകപ്പ് പടിവാതിക്കല്‍ എത്തി നില്‍ക്കുമ്പോള്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ ചരിത്രത്തിലെ ഏറ്റവും അപകടകരമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. നിലവില്‍ ദക്ഷിണാഫ്രിക്കയെ നേരിടുന്ന ഓസീസ് ടീം ലോകകപ്പിനു മുന്നേ ഇനി ഇന്ത്യയുമായും ഏറ്റുമുട്ടും അതും നാണക്കേടിന്റെ റെക്കോര്‍ഡുമായി.

   അഞ്ച് ഏകദിന പരമ്പരകള്‍ പരാജയപ്പെട്ടതിനു ശേഷമാണ് കംങ്കാരുക്കള്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ബാറ്റെടുക്കുന്നത്. ഈ വര്‍ഷം കളിച്ച 11 മത്സരങ്ങളില്‍ ജയിക്കാനായത് ഒന്നില്‍ മാത്രമാണ്. അതും ജനുവരിയില്‍. ഇംഗ്ലണ്ടിനെ മൂന്ന് വിക്കറ്റിനു പരാജയപ്പെടുത്തിയ ആ കഥയും പറയാനില്ലെങ്കില്‍ ഓസീസിന് തല ഉയര്‍ത്താനെ കഴിയില്ല. 4- 1 നായിരുന്നു ആ പരമ്പര ഇംഗ്ലീഷ് പട സ്വന്തമാക്കിയത്. പിന്നീട് നടന്ന ഏകദിന മത്സരത്തിലൊന്നും മഞ്ഞപ്പട ജയം തൊട്ടില്ല.

   ക്യാച്ചെടുക്കാന്‍ ഏതറ്റം വരെയും പോകും 'ഇത് റൂട്ട് സ്‌റ്റൈല്‍'; മൈതാനത്ത് മുട്ട് കുത്തിയിരുന്ന് ഇംഗ്ലീഷ് നായകന്‍

   ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ശേഷിക്കുന്ന മത്സരളിലും ഈ നിലയിലാണ് ഓസ്‌ട്രേലിയ കളിക്കുന്നതെങ്കില്‍ തുടര്‍ ജയങ്ങളുടെ പേരില്‍ റെക്കോര്‍ഡിട്ട ടീം എത്തുക ഒരു കലണ്ടര്‍ വര്‍ഷം ഒറ്റ മത്സരം മാത്രം ജയിച്ച് നാണക്കേടിന്റെ റെക്കോര്‍ഡില്‍ ഇടംപിടിച്ച ടീമുകള്‍ക്കൊപ്പമാകും. ഹോങ്കോങ്, നേപ്പാള്‍, ഹോളണ്ട്, പാപ്പുവ ന്യൂഗിനി എന്നീ ടീമുകളാണ് നിലവില്‍ ഈ പട്ടികയുടെ അവകാശികള്‍.

   മുംബൈ പ്ലേ ഓഫിലെത്തിയാല്‍ ബൂംറ ഫിറ്റാണെങ്കില്‍ വിശ്രമം അനുവദിക്കാനാകില്ല; കോഹ്‌ലിയെ തള്ളി രോഹിത്

   2017 ല്‍ പാകിസ്ഥാനെതിരായ പരമ്പര സ്വന്തമാക്കിയ ശേഷം ലോക ചാമ്പ്യന്മാര്‍ക്ക് ഒരു പരമ്പരയും ലഭിച്ചില്ലെന്നതും ശ്രദ്ധേയമാണ്. പന്ത് ചുരണ്ടല്‍ വിവാദത്തിലകപ്പെട്ട് സൂപ്പര്‍ താരങ്ങളായ സ്മിത്തും വാര്‍ണറും കളത്തിന് പുറത്തായതും ടീമിനെ ബാധിച്ചിട്ടുണ്ടെന്ന് വേണം കരുതാന്‍.

   First published:
   )}