2007ൽ നടന്ന പ്രഥമ ട്വന്റി20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലാണ് ഇംഗ്ലിഷ് പേസ് ബോളർ സ്റ്റുവാർട്ട് ബ്രോഡിനെതിരെ യുവരാജ് സിങ് ഒരു ഓവറിൽ തുടർച്ചയായി ആറു സിക്സറുകൾ നേടിയത്. ഈ മത്സരത്തിൽ 12 പന്തുകളിൽനിന്ന് അർധസെഞ്ചുറി പൂർത്തിയാക്കി യുവരാജ് അതിവേഗ അർധസെഞ്ചുറിയുടെ റെക്കോർഡും സ്ഥാപിച്ചിരുന്നു. യുവരാജിന്റെ ഏറ്റവും മികച്ച കളികളിൽ ഒന്നായിരുന്നു അത്.
BEST PERFORMING STORIES:'എന്‍റെ സമ്പാദ്യമെല്ലാം തീരുന്നു; എന്നാലും ലോക്ഡൗണില്‍ കുടുങ്ങിയവരെ ലോണ്‍ എടുത്ത് സഹായിക്കും': പ്രകാശ് രാജ് [NEWS]'അദ്യശ്യ ശത്രുവിന്റെ ആക്രമണം'; യുഎസിലേക്കുള്ള കുടിയേറ്റം നിർത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ് [NEWS]അമേരിക്കൻ വിപണിയില്‍ എണ്ണവില നെഗറ്റീവിൽ; ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച [NEWS]
advertisement
പിന്നീട് സെമിഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരെയും ഇതേ ബാറ്റുപയോഗിച്ച് മികച്ച പ്രകടനം കാഴ്ചവച്ചതോടെ സംശയം കൂടിയതായും യുവരാജ് പറഞ്ഞു. ഒരു സ്പോർട്സ് മാഗസിന് നൽകിയ അഭിമുഖത്തിലാണ് യുവരാജ് തുറന്നുപറഞ്ഞത്.
അന്ന് ഓസ്ട്രേലിയൻ ടീമിന്റെ പരിശീലകനായിരുന്ന വ്യക്തി എന്റെ അടുത്തുവന്ന് ബാറ്റിനു പിന്നിൽ ഫൈബർ വല്ലതുമുണ്ടോയെന്ന് അന്വേഷിച്ചിരുന്നു. ഓസീസ് വിക്കറ്റ് കീപ്പറായിരുന്ന ആദം ഗിൽക്രിസ്റ്റ് പോലും എവിടെനിന്നാണ് നിങ്ങളുടെ (ഇന്ത്യൻ താരങ്ങളുടെ) ബാറ്റ് നിർമിക്കുന്നതെന്ന് ചോദിച്ചിരുന്നതായും യുവരാജ് വെളിപ്പെടുത്തി.