'എന്‍റെ സമ്പാദ്യമെല്ലാം തീരുന്നു; എന്നാലും ലോക്ഡൗണില്‍ കുടുങ്ങിയവരെ ലോണ്‍ എടുത്ത് സഹായിക്കും': പ്രകാശ് രാജ്

ഇപ്പോഴത്തെ സാഹചര്യത്തില്‍ മനുഷ്യത്വം കാണിക്കേണ്ടത് ആവശ്യമെന്ന് തോന്നുന്നുവെന്ന് പ്രകാശ് രാജ്

News18 Malayalam | news18-malayalam
Updated: April 21, 2020, 11:42 AM IST
'എന്‍റെ സമ്പാദ്യമെല്ലാം തീരുന്നു; എന്നാലും ലോക്ഡൗണില്‍ കുടുങ്ങിയവരെ ലോണ്‍ എടുത്ത് സഹായിക്കും': പ്രകാശ് രാജ്
prakash raj
  • Share this:
തന്‍റെ സമ്പാദ്യമെല്ലാം തീര്‍ന്നുകൊണ്ടിരിക്കുകയാണെന്നും എന്നിരുന്നാലും ലോക്ഡൗണില്‍ കുടുങ്ങിയവരെ വായ്പയെടുത്തായാലും സഹായിക്കുമെന്ന് നടൻ പ്രകാശ് രാജ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ മനുഷ്യത്വം കാണിക്കേണ്ടത് ആവശ്യമെന്ന് തോന്നുന്നുവെന്നും പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.

'തന്‍റെ സമ്പാദ്യമെല്ലാം തീര്‍ന്നുകൊണ്ടിരിക്കുകയാണ്. എന്നാലും ലോക്ഡൗണില്‍ കുടുങ്ങിയവരെ വായ്പയെടുത്തായാലും ഞാൻ സഹായിക്കും. എനിക്ക് അറിയാം തനിക്ക് ഇനിയും സമ്പാദിക്കാന്‍ കഴിയുമെന്ന്. ഇപ്പോഴത്തെ സാഹചര്യത്തില്‍ മനുഷ്യത്വം കാണിക്കേണ്ടത് ആവശ്യമെന്ന് തനിക്ക് തോന്നുന്നു. നമുക്ക് ഒരുമിച്ച് പോരാടാം'- പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.

BEST PERFORMING STORIES:രാജ്യത്തെ മരണസംഖ്യ 559; കേരളത്തിൽ ചികിത്സയിലുള്ളത് 114 പേർ [NEWS]'അദ്യശ്യ ശത്രുവിന്റെ ആക്രമണം'; യുഎസിലേക്കുള്ള കുടിയേറ്റം നിർത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ് [NEWS]അമേരിക്കൻ വിപണിയില്‍ എണ്ണവില നെഗറ്റീവിൽ; ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച [NEWS]
പ്രകാശ് രാജ് ഫൗണ്ടേഷന്‍ നേതൃത്വം നല്‍കുന്ന ഒരു സംരംഭമാണിതെന്നും അദ്ദേഹം ട്വീറ്റിലൂടെ വ്യക്തമാക്കി. താരത്തിന്റെ നല്ല മനസ്സിന് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

First published: April 21, 2020, 11:41 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading