• HOME
  • »
  • NEWS
  • »
  • world
  • »
  • 'അദ്യശ്യ ശത്രുവിന്റെ ആക്രമണം'; യുഎസിലേക്കുള്ള കുടിയേറ്റം നിർത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ്

'അദ്യശ്യ ശത്രുവിന്റെ ആക്രമണം'; യുഎസിലേക്കുള്ള കുടിയേറ്റം നിർത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ്

കോവിഡ് വ്യാപനം ഏറ്റവും മോശമായി ബാധിച്ച അമേരിക്ക കനത്ത പ്രതിസന്ധികളിലൂടെയാണ് നിലവിൽ കടന്നു പോകുന്നത്.

Donald-trump

Donald-trump

  • Share this:
    വാഷിംഗ്ടൺ: യുഎസിലേക്കുള്ള കുടിയേറ്റം താത്ക്കാലികമായി നിർത്തി വയ്ക്കാനുള്ള ഉത്തരവിൽ ഒപ്പിടാനൊരുങ്ങി ട്രംപ്. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 'അദ്യശ ശത്രുക്കളിൽ നിന്നുള്ള ആക്രമണത്തിന്റെ വെളിച്ചത്തിലും, ഞങ്ങളുടെ മഹത്തായ അമേരിക്കൻ പൗരന്മാരുടെ ജോലികൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഉള്ളതിനാലും യുഎസിലേക്കുള്ള കുടിയേറ്റം താത്ക്കാലികമായി നിർത്തി വയ്ക്കാനുള്ള സുപ്രധാന ഉത്തരവിൽ ഞാൻ ഒപ്പു വയ്ക്കും' എന്നായിരുന്നു ട്രംപ് ട്വിറ്ററിൽ കുറിച്ചത്.



    കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നീക്കമെന്നാണ് സൂചന. കോവിഡ് ഏറ്റവും മോശമായി ബാധിച്ച അമേരിക്ക കനത്ത പ്രതിസന്ധികളിലൂടെയാണ് നിലവിൽ കടന്നു പോകുന്നത്.

    You may also like:'എന്താ പെണ്ണിന് കുഴപ്പം' കൊച്ചുമിടുക്കിയുടെ ടിക് ടോക് വൈറൽ; പിന്നാലെ മന്ത്രിയുടെ അഭിനന്ദനവും [NEWS]GOOD NEWS: തലയുയർത്തി കേരളം; ഇന്ത്യയിൽ ആദ്യം; സംസ്ഥാന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് ലോക വൈറോളജി നെറ്റ്‌വർക്കിൽ അംഗത്വം [NEWS]ലോക്ക്ഡൗൺ കാലത്ത് മോഷ്ടാവായ 16കാരനോട് ക്ഷമിച്ച് കോടതി; മോഷണം സഹോദരനും അമ്മയ്ക്കും ഭക്ഷണത്തിനായി [NEWS]

    42000 ത്തിലധികം പേരാണ് ഇവിടെ കോവിഡ് ബാധിച്ച് മരിച്ചത്. എട്ടുലക്ഷത്തോളം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക രംഗത്തും കോവിഡ് വ്യാപനം തിരിച്ചടിയായിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് ട്രംപിന്റെ പുതിയ നീക്കമെന്നാണ് വിലയിരുത്തൽ.

    Published by:Asha Sulfiker
    First published: