ഐപിഎല്ലിന്റെ 2009, 2010, 2014 സീസണുകളില്‍ മുംബൈ ഇന്ത്യന്‍സിന്റെ പ്രധാന ബൗളറായിരുന്നു സഹീര്‍. മുംബൈയ്ക്കായി 30 മത്സരങ്ങളില്‍ 29 വിക്കറ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്. മുംബൈയ്ക്ക പുറമെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്, ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് എന്നീ ടീമുകള്‍ക്കായും സഹീര്‍ കളത്തിലിറങ്ങിയിരുന്നു.
Also Read: തോല്‍വിയേക്കാള്‍ നാണക്കേട്; കളത്തില്‍ പരസ്പരം ഏറ്റുമുട്ടി ഇന്ത്യന്‍ താരങ്ങള്‍
സീസണിനു മുന്നോടിയായി 18 താരങ്ങളെയാണ് മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയിരിക്കുന്നത്. ഹര്‍ദ്ദിഖ് പാണ്ഡ്യ, ക്രീണാല്‍ പാണ്ഡ്യ, ജസ്പ്രീത് ബൂംറ തുടങ്ങിയവര്‍ ഉള്‍പ്പെടെയാണിത്. ഹോം സിറ്റിയായ മുംബൈയില്‍ മടങ്ങിയെത്തിയതില്‍ സന്തോഷമുണ്ടെന്ന് സഹീര്‍ പ്രതികരിച്ചു. മുംബൈ ഇന്ത്യന്‍സിനും നായകന്‍ രോഹിത് ശര്‍മ്മയ്ക്കുമൊപ്പം ഡ്രസിംഗ് റൂം പങ്കിടുന്നതിന്റെ ആകാംക്ഷയിലാണാ ഇന്ത്യയുടെ മുന്‍ ലോകതാരം.
advertisement
Dont Miss: പെർത്തിൽ തകർന്നടിഞ്ഞു; ഇന്ത്യയ്ക്ക് നാണംകെട്ട തോൽവി
ഐപിഎല്‍ കരിയറില്‍ 7.59 ഇക്കോണമിയില്‍ 102 വിക്കറ്റുകളാണ് താരത്തിന്റെ സമ്പാദ്യം. ഡെല്‍ഹി ഡെയര്‍ഡെവിള്‍സിനായാണ് സഹീര്‍ അവസാനമായി കളിച്ചത്. ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സ് എന്ന പേരുമായാണ് ഡല്‍ഹി കളത്തിലിറങ്ങുന്നത്.