മത്സരത്തിന്റെ ആറാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു ഗോവ മുന്നിലെത്തിയത്. മുംബൈ താരം സൗവിക് ഘോഷ്, ഫെറാന്‍ കോറോമിനാസിനെ ബോക്സിനുള്ളില്‍ ഫൗള്‍ ചെയ്തതിനായിരുന്നു ഗോവയ്ക്ക് പെനാല്‍റ്റി ലഭിച്ചത്. പൊനാല്‍റ്റിയെടുത്ത കോറോ നിഷ്പ്രയാസം ലക്ഷ്യം കാണുകയും ചെയ്തു.
റെക്കോര്‍ഡുകള്‍ തീരുന്നില്ല; നായക വേഷത്തില്‍ ധോണിയെ പിന്തള്ളി കോഹ്‌ലി
രണ്ടാം പകുതിയില്‍ കൂടുതല്‍ ഊര്‍ജ്ജത്തോടെ കളത്തിലിറങ്ങിയ ഗോവ 55 ാം മിനിറ്റില്‍ തന്നെ ലക്ഷ്യം കണ്ടു. ജാക്കിച്ചന്ദ് സിങ്ങിന്റെ വകയായിരുന്നു രണ്ടാം ഗോള്‍. പിന്നാലെ എഡു ബേഡിയയും ഗോവന്‍ പടയ്ക്കായി ലക്ഷ്യം കണ്ടു. പിന്നീട് മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ആഞ്ഞടിച്ച പലാങ്ക ഫര്‍ണാണ്ടസ് മുംബൈയെ ഗോളില്‍ മുക്കി കളയുകയായിരുന്നു. 84, 90 മിനിറ്റുകളിലായിരുന്നു ഫെര്‍ണാണ്ടസിന്റെ ഗോള്‍ നേട്ടം.
advertisement
'ജയിക്കാതെ ജയിച്ച് വിന്‍ഡീസ്'; അവസാന പന്ത് വരെ ആവേശം നിറഞ്ഞ മത്സരം സമനിലയില്‍
ഇന്നത്തെ ജയത്തോടെ മൂന്നുകളികളില്‍ നിന്ന് രണ്ടു ജയവും ഒരു സമനിലയുമായി ഗോവ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. അതേസമയം നാല് മത്സരങ്ങളില്‍ നിന്ന് രണ്ട് തോല്‍വിയും ഒരു ജയവും ഒരു സമനിലയുമായി മുംബൈ ഏഴാം സ്ഥാനത്താണ്.