'ജയിക്കാതെ ജയിച്ച് വിന്‍ഡീസ്'; അവസാന പന്ത് വരെ ആവേശം നിറഞ്ഞ മത്സരം സമനിലയില്‍

Last Updated:
വിശാഖപട്ടണം: അവസാന പന്ത് വരെ ആവേശം നിറഞ്ഞ് നിന്ന മത്സരത്തില്‍ വിന്‍ഡീസ് സമനില പിടിച്ചെടുത്തു. ഉമേഷ് യാദവ് എറിഞ്ഞ അവസാന പന്തില്‍ ജയിക്കാന്‍ അഞ്ച് റണ്‍സ് വേണ്ടിയിരിക്കെ ഹോപ്പ് ബൗണ്ടറി നേടുകയായിരുന്നു. ആദ്യ ഏകദിനത്തിലും ടെസ്റ്റ് പരമ്പരയിലും ദയനീയമായി പരാജയപ്പെട്ട വിന്‍ഡീസിനെ ഷായ് ഹോപ്പാണ് സമനില നേടിക്കൊടുത്തത്. 78 റണ്‍സെടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്ടമായ വിന്‍ഡീസ് ഷായ് ഹോപ്പിന്റെയും ഷിംറോണ്‍ ഹെറ്റ്‌മെറിന്റെയും ബാറ്റിങ് മികവിലാണ് മത്സരത്തിലേക്ക് തിരിച്ച് വന്നത്. ആദ്യ മത്സരത്തിലെ സെഞ്ച്വറി നേട്ടക്കാരന്‍ ഹെറ്റ്‌മെര്‍ ഇന്ന് സെഞ്ച്വറിക്ക് ആറ് റണ്‍സകലെ പുറത്തായെങ്കിലും സെഞ്ച്വറി നേടിയ ഷായ് ഹോപ്പ് ടീമിനെ മൂന്നോട്ട് നയിക്കുകയായിരുന്നു. അവസാന നിമിഷം മികച്ച പ്രകടനമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ കളത്തില്‍ കാഴ്ചവെച്ചത്.
64 പന്ത് കളില്‍ നിന്നായിരുന്നു ഹെറ്റ്‌മെര്‍ 94 റണ്‍സ് നേടിയത്. ഹെറ്റ്‌മെര്‍ പുറത്തായെങ്കിലും ഒരറ്റത്ത് നിന്ന് പൊരുതിയ ഹോപ്പ് 134 പന്തില്‍ 121 റണ്‍സാണ് നേടിയത്. ഇന്ത്യക്കായി കുല്‍ദീപ് യാദവ് 3 വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ചാഹലും ഷമിയും യാദവും ഓരോ വിക്കറ്റുകള്‍ നേടി. ഹെറ്റ്‌മെര്‍ പുറത്തായതിനുശേഷം റണ്ണൊഴുക്ക് നിയന്ത്രിച്ച് ഇന്ത്യ മത്സരത്തിലേക്ക് തിരിച്ച് വരാന്‍ ശ്രമിച്ചപ്പോള്‍ അവസാന നിമിഷം വരെ ഹോപ്പ് ഭീഷണി ഉയര്‍ത്തുകയായിരുന്നു.
advertisement
നേരത്തെ ആറ് വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സായിരുന്നു ഇന്ത്യ നേടിയത്. നായകന്‍ വിരാട് കോഹ്‌ലി പുറത്താകാതെ 157 റണ്‍സാണ് മത്സരത്തില്‍ അടിച്ചുകൂട്ടിയത്. കോഹ്‌ലിക്ക് പുറമേ അമ്പാട്ടി റായിഡു (73) മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. 40 റണ്‍സെടുക്കുന്നതിനിടെ ഓപ്പണര്‍മാരെ നഷ്ടമായ ഇന്ത്യ നായകന്‍ വിരാട് കോഹ്ലിയുടെയും അമ്പാട്ടി റായിഡുവും ചേര്‍ന്ന് കരകയറ്റുകയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ വെറും 15 റണ്‍സ് മാത്രമുള്ളപ്പോഴാണ് ഇന്ത്യക്ക് കഴിഞ്ഞ കളിയിലെ ഹീറോ രോഹിതിനെ നഷ്ടമായത്. കെമര്‍ റോച്ചിന്റെ പന്തില്‍ ഹെറ്റ്മെറിന് പിടികൊടുത്തായിരുന്നു രോഹിതിന്റെ മടക്കം.
advertisement
രോഹിത്ത് പുറത്തായ ശേഷം ഒത്തുചേര്‍ന്ന വിരാടും ധവാനും പിടിച്ച് നില്‍ക്കുമെന്ന് തോന്നിച്ചെങ്കിലും 30 പന്തില്‍ നിന്ന് 29 റണ്‍സ് നേടിയ ധവാനെ നഴ്സ് വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. റായിഡു പുറത്തായ ശേഷമെത്തിയ മുന്‍ നായകന്‍ എംഎസ് ധോണി 20 റണ്‍സ് നേടി പുറത്തായി. ആദ്യമായി ഏകദിന ക്രിക്കറ്റില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ച ഋഷഭ് പന്ത് 13 പന്തുകളില്‍ നിന്ന് 17 റണ്‍സുമായി പുറത്തായി. രവീന്ദ് ജഡേജ 13 റണ്‍സും നേടി.
advertisement
വിന്‍ഡീസിനായി ഒബെഡ് ന്‌സ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ മര്‍ലോണ്‍ സാമുവല്‍സും കെമര്‍ റോച്ചും ഓരോ വിക്കറ്റുകള്‍ നേടി. മത്സരത്തില്‍ വ്യക്തിഗത സ്‌കോര്‍ 81 ല്‍ നില്‍ക്കെ ഏകദിന ക്രിക്കറ്റില്‍ 10,000 റണ്‍സ് തകയ്ക്കുന്ന ലോകക്രിക്കറ്റിലെ പതിമൂന്നാമത്തെയും ഇന്ത്യന്‍ ക്രിക്കറ്റിലെ അഞ്ചാമത്തെയും താരമായി കോഹ്‌ലി മാറിയിരുന്നു. ഏറ്റവും വേഗത്തില്‍ പതിനായിരം തികക്കുന്ന താരമെന്ന ഖ്യാതിയോടെയാണ് വിരാട് 10,000 ക്ലബ്ബില്‍ അംഗത്വം നേടിയത്. തന്റെ 37ാം ഏകദിന സെഞ്ച്വറിയാണ് വിരാട് വിശാഖപട്ടണത്ത് കുറിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ജയിക്കാതെ ജയിച്ച് വിന്‍ഡീസ്'; അവസാന പന്ത് വരെ ആവേശം നിറഞ്ഞ മത്സരം സമനിലയില്‍
Next Article
advertisement
Love Horoscope Oct 15 | പങ്കാളിയുമായി ആഴമേറിയ സംഭാഷണങ്ങൾ നടക്കും; സ്‌നേഹബന്ധത്തിൽ സ്ഥിരതയുണ്ടാകും: ഇന്നത്തെ പ്രണയഫലം
പങ്കാളിയുമായി ആഴമേറിയ സംഭാഷണങ്ങൾ നടക്കും; സ്‌നേഹബന്ധത്തിൽ സ്ഥിരതയുണ്ടാകും: ഇന്നത്തെ പ്രണയഫലം
  • വൈകാരിക വ്യക്തതയും ആഴത്തിലുള്ള സംഭാഷണങ്ങളും പ്രാധാന്യമുണ്ട്

  • മകരം രാശിക്കാർക്ക് പ്രണയത്തിൽ സ്ഥിരത

  • മീനം രാശിക്കാർക്ക് സ്‌നേഹ നിമിഷങ്ങളും വൈകാരിക സംതൃപ്തി

View All
advertisement