റെക്കോര്‍ഡുകള്‍ തീരുന്നില്ല; നായക വേഷത്തില്‍ ധോണിയെ പിന്തള്ളി കോഹ്ലി
റെക്കോര്‍ഡുകള്‍ തീരുന്നില്ല; നായക വേഷത്തില്‍ ധോണിയെ പിന്തള്ളി കോഹ്ലി
Last Updated :
Share this:
വിശാഖപട്ടണം: ഇന്ത്യ വിന്‍ഡീസ് മത്സരത്തിന്റെ ആദ്യ ഇന്നിങ്ങ്സ് അവസാനിച്ചപ്പോള്‍ നിരവധി റെക്കോര്‍ഡുകളായിരുന്നു ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി സ്വന്തമാക്കിയത്. എന്നാല്‍ മത്സരം അവസാനിച്ചപ്പോഴേക്ക് മറ്റ് ചില റെക്കോര്‍ഡുകളും വിരാട് സ്വന്തമാക്കി. അതും മുന്‍ നായകന് എംഎസ് ധോണിയെ പിന്തള്ളിക്കൊണ്ട്.
സമനിയില്‍ അവസാനിച്ച മത്സരത്തില്‍ പുറത്താകാതെ 157 രണ്സ് നേടിയ വിരാട് കോഹ്ലിയെയാണ് കളിയിലെ താരമായി തെരഞ്ഞെടുത്തത്. ഇതോടെ ഏറ്റവും കൂടുതല്‍ തവണ മാന്‍ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കുന്ന ഇന്ത്യന്‍ നായകനെന്ന റെക്കോര്‍ഡാണ് വിരാട് സ്വന്തമാക്കിയത്. 18 തവണയാണ് ഇന്ത്യന്‍ നായകനായിരിക്കെ കോഹ്ലി കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. 17 തവണ ഈ നേട്ടം സ്വന്തമാക്കിയ ധോണിയെയാണ് താരം മറി കടന്നത്.
ലേക ക്രിക്കറ്റില്‍ കൂടുതല്‍ തവണ മാന്‍ ഓഫ് ദ മാച്ച് പുരസ്കാരം നേടിയ താരങ്ങളില്‍ മൂന്നാമനാകാനും കോഹ്ലിക്ക് കഴിഞ്ഞു. 60 തവണയാണ് വിരാട് ഈ നേട്ടം കൈവരിക്കുന്നത്. 59 തവണ പുരസ്കാരം നേടിയ കുമാര്‍ സംഗക്കാരയെയും റിക്കി പോണ്ടിങ്ങിനെയുമാണ് താരം ഇന്നത്തെ റെക്കോര്‍ഡോടെ മറികടന്നത്. 71 വീതം മാന്‍ ഓഫ് ദ മാച്ച് പുരസ്കാരം നേടിയ സനത് ജയസൂര്യയും ജാക് കാലിസും 95 പുരസ്കാരം നേടിയ സച്ചിന് ടെണ്ടുല്‍ക്കറുമാണ് പട്ടികയില്‍ മുന്നില്‍.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.