TRENDING:

ടൈറ്റൻ യാത്രയിൽ ​19കാരൻ സുലൈമാൻ ദാവൂദ് ലക്ഷ്യമിട്ടത് റൂബിക്‌സ് ക്യൂബിൽ ആഴക്കടലിൽ ഗിന്നസ് റെക്കോർഡ്

Last Updated:

മകന്‍ ലോക റെക്കോര്‍ഡ് സ്വന്തമാക്കുന്നത് പകര്‍ത്താന്‍ ഷഹ്‌സാദ് ഒരു ക്യാമറയും കയ്യിൽ കരുതിയിരുന്നു എന്നും ക്രിസ്റ്റീന്‍ വെളിപ്പെടുത്തി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ ആഴക്കടലിലേക്കുപോയ ടൈറ്റൻ അന്തർവാഹിനി തകർന്നു മരിച്ച അഞ്ചു പേരിൽ ഒരാളായ സുലൈമാൻ ദാവൂദ് ലോക റെക്കോർഡ് സ്വന്തമാക്കുന്നതിനായി തന്റെ റൂബിക്‌സ് ക്യൂബ് കൂടെ കൊണ്ടുപോയിരുന്നതായി റിപ്പോർട്ട്. സുലൈമാൻ ദാവൂദിന്റെ അമ്മയാണ് ഇക്കാര്യം ബിബിസിയോട് വെളിപ്പെടുത്തിയത്. യാത്രാസംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞയാൾ കൂടിയായിരുന്നു ഈ യുവാവ്. ആഴക്കടലിൽ 3,700 മീറ്റർ താഴെ വെച്ച് റൂബിക്‌സ് ക്യൂബ് പൂർത്തിയാക്കുക എന്നതായിരുന്നു സുലൈമാന്റെ ലക്ഷ്യം.
Shahzada Dawood and his son Suleman, Titan
Shahzada Dawood and his son Suleman, Titan
advertisement

പാകിസ്ഥാനിലെ കറാച്ചി ആസ്ഥാനമായ ബഹുരാഷ്ട്രക്കമ്പനി എൻഗ്രോയുടെ വൈസ് ചെയർമാനും ശതകോടീശ്വരനുമായ ഷഹ്സാദ് ദാവൂദിന്റെ മകനാണ് സുലൈമാൻ ദാവൂദ്. മകന്‍ ലോക റെക്കോര്‍ഡ് സ്വന്തമാക്കുന്നത് പകര്‍ത്താന്‍ ഷഹ്‌സാദ് ഒരു ക്യാമറയും കയ്യിൽ കരുതിയിരുന്നു എന്നും ക്രിസ്റ്റീന്‍ വെളിപ്പെടുത്തി. മകനോടുള്ള ആദരസൂചകമായി റൂബിക്സ് ക്യൂബ് പൂർത്തിയാക്കാൻ താനും മകളും ചേർന്നു ശ്രമിക്കുമെന്നും ക്രിസ്റ്റീൻ പറഞ്ഞു. റുബിക്‌സ് ക്യൂബ് റെക്കോര്‍ഡ് സ്വന്തമാക്കാനുള്ള ശ്രമത്തെക്കുറിച്ച് സുലൈമാന്‍ ഗിന്നസ് അധികൃതരോട് സംസാരിച്ചിരുന്നതായും ക്രിസ്റ്റീന്‍ കൂട്ടിച്ചേർത്തു.

ടൈറ്റാനിക് കാണാനുള്ള യാത്രയ്ക്ക് സുലൈമാന്‍ ആദ്യം അത്ര താത്പപര്യം ഉണ്ടായിരുന്നില്ല എന്ന് സഹോദരി അസ്മ ദാവൂദ് വെളിപ്പെടുത്തി. ആദ്യം ഇതേക്കുറിച്ചോർത്ത് സുലൈമാന് ഭയമായിരുന്നു എന്നും അസ്മ ബിബിസിയോട് പറഞ്ഞു.

advertisement

Also Read-Titan Submersible | 2019ല്‍ വിമാനാപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു; ഒടുവില്‍ മരണം കാത്തിരുന്നത് ആഴക്കടലില്‍; നോവായി ടൈറ്റനിലെ പാക് വ്യവസായിയും മകനും

സുലൈമാനും ഷഹ്സാദ് ദാവൂദിനും പുറമെ, അന്തർവാഹിനിയുടെ ഉടമകളായ ഓഷൻ ഗേറ്റ്സ് എക്സ്പെ‍ഡിഷൻസ് കമ്പനിയുടെ സിഇഒ സ്റ്റോക്ക്‌ടൺ റഷ് (61), ബ്രിട്ടീഷ് വ്യവസായി ഹാമിഷ് ഹാർഡിംഗ് (58), മുൻ ഫ്രഞ്ച് നാവികസേനാ മുങ്ങൽ വിദഗ്ധൻ പോൾ-ഹെൻറി നർഗൊലെറ്റ് (77) എന്നിവരാണ് അപകടത്തിൽ പെട്ട ടൈറ്റൻ അന്തർവാഹിനിയിൽ ഉണ്ടായിരുന്നത്. ടൈറ്റൻ അകത്തേക്ക് പൊട്ടിത്തെറിച്ചാണ് (Implosion) അഞ്ച് യാത്രക്കാരും മരിച്ചത്.

advertisement

ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾക്ക് സമീപമാണ് പൊട്ടിത്തെറി സംഭവിച്ചത് എന്നാണ് റിപ്പോർട്ട്. കടലിനടിയിലെ ശക്തമായ മര്‍ദത്തില്‍ പേടകം പൊട്ടിത്തെറിച്ചതായാണ് നിഗമനം. അന്തർവാഹിനിയുടെ അവശിഷ്ടങ്ങൾ യുഎസ് കോസ്റ്റ് ​ഗാർഡ് കണ്ടെടുത്തതോടെയാണ് യാത്രക്കാരുടെ മരണം സ്ഥിരീകരിച്ചത്. ജൂൺ 18 നാണ് ടൈറ്റൻ കാണാതായത്. പേടകം പൊട്ടിത്തെറിച്ചിരിക്കാൻ സാധ്യതയുള്ളതായി വെള്ളത്തിനടിയിലുള്ള ശബ്ദം നിരീക്ഷിക്കുന്ന ഉപകരണങ്ങളുടെ സഹായത്തോടെയാണ് യുഎസ് സൈന്യം ‌കണ്ടെത്തിയത്.

1912ൽ തകർന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ അഞ്ച് യാത്രക്കാരുമായി അറ്റ്ലാന്റിക് സമുദ്രത്തി‍ലേക്കുപോയതാണ് ടൈറ്റൻ അന്തർവാഹിനി. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ ഏറ്റവും അടുത്തു കാണാനായിരുന്നു യാത്ര. ടൈറ്റാനികിന് 1600 മീറ്റർ അകലെയാണ് തിരച്ചിൽ സംഘം ടൈറ്റന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഓഷ്യൻഗേറ്റ് എക്‌സ്‌പെഡിഷൻസ് ഈ യാത്രക്ക് 250,000 ഡോളറാണ് (രണ്ടുകോടി രൂപ) ഈടാക്കിയിരുന്നത്. ഓഷ്യൻഗേറ്റ് മുൻ മറൈൻ ഓപ്പറേഷൻസ് ഡയറക്ടർ ടൈറ്റൻ പരീക്ഷണം സംബന്ധിച്ച് ചില ആശങ്കകൾ ഉന്നിയിച്ചിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/World/
ടൈറ്റൻ യാത്രയിൽ ​19കാരൻ സുലൈമാൻ ദാവൂദ് ലക്ഷ്യമിട്ടത് റൂബിക്‌സ് ക്യൂബിൽ ആഴക്കടലിൽ ഗിന്നസ് റെക്കോർഡ്
Open in App
Home
Video
Impact Shorts
Web Stories