TRENDING:

കെട്ടിയിട്ട് കഴുത്ത് മുറിച്ചു; അഫ്‌ഗാനിലെ ജനപ്രിയ താരത്തെ ക്രൂരമായി കൊലപ്പെടുത്തി താലിബാൻ; വീഡിയോ വൈറൽ

Last Updated:

ജൂലൈ 27 ന് ഇറാൻ ഇന്റർനാഷണലിന്റെ മുതിർന്ന ലേഖകൻ താജുദെൻ സോറഷ് ആണ് വീഡിയോ ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അഫ്ഗാനിസ്ഥാനിലെ ജനപ്രിയ ഹാസ്യതാരത്തെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി താലിബാൻ. അഫ്‌ഗാനിലെ ഹാസ്യനടൻ ആയ നസർ മുഹമ്മദിനെയാണ് താലിബാൻ തീവ്രവാദികൾ തട്ടിക്കൊണ്ടു പോവുകയും മർദ്ദിച്ച് കൊലപ്പെടുത്തുകയും ചെയ്തത്. നസറിനെ അടിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. മുഹമ്മദ് ‘അജ്ഞാത’ തോക്കുധാരികളാൽ കൊല്ലപ്പെട്ടുവെന്ന് കണ്ടെത്തിയതിന് ശേഷമാണ് അദ്ദേഹത്തെ താലിബാൻ പ്രവർത്തകർ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്.
അഫ്ഗാനി ഹാസ്യ നടൻ നസർ മുഹമ്മദ്
അഫ്ഗാനി ഹാസ്യ നടൻ നസർ മുഹമ്മദ്
advertisement

ജൂലൈ 27 ന് ഇറാൻ ഇന്റർനാഷണലിന്റെ മുതിർന്ന ലേഖകൻ താജുദെൻ സോറഷ് ആണ് വീഡിയോ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ‘ഈ വീഡിയോയിൽ കാണ്ടഹാറി ഹാസ്യനടൻ, ഖാഷയെന്ന് വിളിക്കുന്ന നസർ മുഹമ്മദിനെ താലിബാൻ അറസ്റ്റ് ചെയ്യുകയും കാറിനുള്ളിൽ വെച്ച് അദ്ദേഹത്തെ മർദ്ദിക്കുന്നതും വ്യക്തമാണ്. ഇതിനു ശേഷം താലിബാൻ തന്നെയാണ് ഖാഷയെ കൊലപ്പെടുത്തിയത്,’ സോറഷ് ട്വിറ്ററിൽ കുറിച്ചു. തീവ്രവാദികളിൽ ഒരാൾ തോക്ക് ചൂണ്ടി ഭയപ്പെടുത്തിയ ശേഷം അദ്ദേഹത്തിന്റെ മുഖത്ത് പലതവണ അടിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്.

advertisement

Also Read- 500 രൂപയ്ക്ക് കനം കൂടുതലോ? സാനിറ്റൈസര്‍ അടിച്ചപ്പോള്‍ മഷി ഇളകി; നോട്ട് രണ്ടായി; കള്ളനോട്ട് സംഘത്തെ കുടുക്കിയ ചെറുകിട വ്യാപാരികള്‍

വ്യാഴാഴ്ച രാത്രിയാണ് ഖാഷയെ താലിബാൻ തീവ്രവാദികൾ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടു പോയത്. തീവ്രവാദി സംഘം വ്യാഴാഴ്ച ഖാഷയെ പിടികൂടി മരത്തിൽ കെട്ടിയിട്ട് കഴുത്ത് മുറിച്ചു. ജനപ്രിയ ഹാസ്യനടനെ കഴുത്ത് മുറിച്ച് നിലത്ത് കിടക്കുന്നതായി കണ്ടെത്തിയെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അമേരിക്കൻ സേന പിൻവാങ്ങിയതിന് പിന്നാലെ അഫ്‌ഗാനിസ്ഥാനിൽ താലിബാൻ ആക്രമണം രൂക്ഷമാവുകയാണ്. നിരവധി പ്രവിശ്യകൾ താലിബാന്റെ നിയന്ത്രണത്തിൽ ആയിക്കഴിഞ്ഞു.

advertisement

Also Read- മനുഷ്യത്തല തിന്നുന്ന സ്വാമിമാർ; പാവൂർ സത്രത്തിലെ ദുരാചാരത്തിൽ 14 പേർക്കെതിരെ കേസ്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നടന്റെ മരണവുമായി ബന്ധപ്പെട്ട് താലിബാനെതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തിയിട്ടിണ്ട്. നാസർ മുഹമ്മദിന്റെ കൊലപാതകത്തിന് പിന്നിൽ താലിബാനാണെന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാൽ നടന്റെ കൊലപാതകം താലിബാൻ നിഷേധിച്ചിട്ടുണ്ട്.

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
കെട്ടിയിട്ട് കഴുത്ത് മുറിച്ചു; അഫ്‌ഗാനിലെ ജനപ്രിയ താരത്തെ ക്രൂരമായി കൊലപ്പെടുത്തി താലിബാൻ; വീഡിയോ വൈറൽ
Open in App
Home
Video
Impact Shorts
Web Stories