മനുഷ്യത്തല തിന്നുന്ന സ്വാമിമാർ; പാവൂർ സത്രത്തിലെ ദുരാചാരത്തിൽ 14 പേർക്കെതിരെ കേസ്
- Published by:Rajesh V
- news18-malayalam
Last Updated:
വേട്ടയ്ക്കായി ചുടുകാട്ടിൽ പോകുന്ന സ്വാമി അവിടെനിന്ന് മൃതദേഹത്തിന്റെ കയ്യോ കാലോ തലയോ എടുത്താണ് തിരിച്ചെത്തുക. ഉത്സവത്തിനു മുന്‍പുള്ള ദിവസങ്ങളിൽ ഈ ഗ്രാമത്തിൽ മരിക്കുന്നയാളിന്റെ മൃതദേഹം പകുതി മാത്രമേ ദഹിപ്പിക്കൂ. ആ ശരീരമാണ് സ്വാമി ഭക്ഷണത്തിനായി കണ്ടെത്തുന്നത്.
കേരള അതിർത്തിയിൽ നിന്ന് വെറും 52 കിലോ മീറ്റർ മാത്രം അകലെയാണ് പാവൂർ സത്രം. ഇവിടെ നിന്നാണ് മനുഷ്യത്തല തിന്നുന്ന സ്വാമിമാരുടെ ദൃശ്യം കഴിഞ്ഞ ദിവസം പുറത്തുവന്നത്. പാവൂർസത്രം കല്ലാരണി ഗ്രാമത്തിലെ ശക്തിമാടസ്വാമി എന്ന ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് ശവത്തിന്റെ തല ഭക്ഷിക്കുന്ന വിഡിയോ പുറത്തുവന്നതോടെയാണ് ഇത്തരം ദുരാചാരങ്ങൾ ഗ്രാമങ്ങളിൽ ഇപ്പോഴും തുടരുന്നുവെന്ന സത്യം പുറംലോകം അറിഞ്ഞത്.
ശക്തിമാടസ്വാമി ക്ഷേത്രത്തിലെ സ്വാമിയാട്ട്
ആടിമാസത്തിലെ കർക്കടകം പഞ്ഞത്തിൽ നിന്നു കരകയറാനും ചിങ്ങത്തിൽ നല്ല വിളവു ലഭിക്കാനുമാണ് ഈ ക്ഷേത്രത്തിൽ ഉത്സവം നടത്തുന്നത്. ആടിമാസത്തിലെ ആദ്യ വെള്ളിയാഴ്ചയാണ് ഉത്സവം. കല്ലാരണി ഗ്രാമത്തിലും സമീപഗ്രാമങ്ങളിലും നിന്നുള്ളവർ ഉത്സവത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. പതിറ്റാണ്ടുകളായി ഈ ആചാരം ഇവിടെ നടക്കുന്നുണ്ട്.
വേട്ടയ്ക്കായി ചുടുകാട്ടിൽ പോകുന്ന സ്വാമി അവിടെനിന്ന് മൃതദേഹത്തിന്റെ കയ്യോ കാലോ തലയോ എടുത്താണ് തിരിച്ചെത്തുക. ഉത്സവത്തിനു മുന്‍പുള്ള ദിവസങ്ങളിൽ ഈ ഗ്രാമത്തിൽ മരിക്കുന്നയാളിന്റെ മൃതദേഹം പകുതി മാത്രമേ ദഹിപ്പിക്കൂ. ആ ശരീരമാണ് സ്വാമി ഭക്ഷണത്തിനായി കണ്ടെത്തുന്നത്.
advertisement
വീഡിയോ പുറത്ത്
ക്ഷേത്രത്തിലെ സ്വാമിയാടലിനു ശേഷം പൂജാരി രാത്രി 12ന് വേട്ടയ്ക്കായി സമീപത്തെ ശ്മശാനത്തിലേക്കു പോയാണു മനുഷ്യത്തലയുമായി എത്തിയത്. ഈ തല 4 സ്വാമിമാർ ചേർന്ന് കടിച്ചുപറിച്ചു തിന്നുന്ന ദൃശ്യം വിഡിയോയിൽ വ്യക്തമാണ്. തെളിവു സഹിതം പുറത്തുവന്നതോടെ, മൃതദേഹം ആരുടേതെന്നു കണ്ടെത്തേണ്ട ഉത്തരവാദിത്തം തമിഴ്നാട് പൊലീസിന് വെല്ലുവിളിയായി. മൃഗബലി നടത്തി ചുടുചോര കുടിക്കുന്നത് അടക്കമുള്ള അനാചാരങ്ങൾ ഇപ്പോഴും തമിഴ്നാട് അതിർത്തികളിൽ നിലനിൽക്കുന്നുണ്ട്.
A case was registered against few 'samiyaadis' for carrying human skull and eating human flesh during a festival in a Sudalai Madasamy temple in Kallurani village of #Tenkasi district. #Cannibalism @NewIndianXpress @xpresstn @VinodhArulappan @ranjim pic.twitter.com/cx5hAKU7CO
— Thinakaran Rajamani (@thinak_) July 25, 2021
advertisement
ഇപ്പോഴും തുടരുന്ന ദുരാചാരങ്ങൾ
മൃഗബലി പോലും വളരെ അപൂർവമായി നടക്കുന്ന വർത്തമാനകാല സാഹചര്യത്തില്‍, മനുഷ്യമാംസം തിന്നുന്ന ദുരാചാരത്തെ കുറിച്ചുള്ള വാർത്തകൾ പരിഷ്കൃത സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പ്രവർത്തിക്കുന്ന ഒട്ടനവധി സംഘടനകൾ പ്രവർത്തിക്കുന്ന തമിഴ്നാട്ടിലാണ് ഇത്തരമൊരു ദുരാചാരം നടന്നത് എന്നതാണ് ഞെട്ടിപ്പിക്കുന്നത്.
14 പേർക്കെതിരെ കേസ്
സ്വാമിയാടലും മനുഷ്യത്തല ഭക്ഷിച്ചതുമെല്ലാം തമിഴ്നാട്ടിലും കേരളത്തിലും വലിയ ചർച്ച ആയെങ്കിലും കല്ലാരണി ഗ്രാമത്തില്‍ ആരും ഇതൊന്നും ശ്രദ്ധിക്കുന്നതേയില്ല. പതിവുപോലെ ജോലിക്കും മറ്റുമെല്ലാം ഗ്രാമവാസികൾ പോകുന്നു. വിവാദ സംഭവത്തിനു ശേഷം പുറത്തു നിന്നെത്തുന്ന ആളുകളെ ഇവിടെ നിരീക്ഷിക്കുന്നുണ്ട്. മാധ്യമ പ്രവർത്തകരെ ഗ്രാമത്തിലേക്കു കടത്തിവിടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നു.
advertisement
ക്ഷേത്രത്തിനു സമീപം പൊലീസ് നിരീക്ഷണവുമുണ്ട്. സ്വാമിയാടിയ ശേഷം മനുഷ്യത്തല ഭക്ഷിച്ച 4 സ്വാമിമാർക്കെതിരെയും ക്ഷേത്രഭാരവാഹികളായ 10 പേർക്കെതിരെയും പാവൂർസത്രം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതികളില്‍ ചിലരെ പൊലീസ് കസ്റ്റഡിയിൽ എടുത്തതായാണ് വിവരം.
Location :
First Published :
Jul 28, 2021 11:30 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മനുഷ്യത്തല തിന്നുന്ന സ്വാമിമാർ; പാവൂർ സത്രത്തിലെ ദുരാചാരത്തിൽ 14 പേർക്കെതിരെ കേസ്







