ALSO READ- കണ്ണൂർ വിമാനത്താവള ഉദ്ഘാടന നോട്ടീസിൽ പ്രോട്ടോക്കോള്‍ ലംഘനം; പ്രതിപക്ഷത്തിന് പരാതി
ബെർമിങ്ഹാമിൽ ഫ്ളാറ്റ് എർത്തേഴ്സിന്റെ (ഭൂമി ഗോളമല്ലെന്നും നീണ്ടുനിവർന്നുകിടക്കുകയാണെന്നും വിശ്വസിക്കുന്നവരുടെ കൂട്ടായ്മ) അടുത്തിടെ നടന്ന സമ്മേളനത്തിലാണ് ഈ ആശയം വീണ്ടും ഉയിർത്തെഴുന്നേറ്റത്. ഭൂമി എന്നത് ഭീമാകാരമായ സമതലാകൃതിയുള്ള കേക്കിനെക്കാൾ മറ്റൊന്നുമല്ലെന്ന് പരസ്പരം പറഞ്ഞുറപ്പിക്കുന്നതിനാണ് ഏകദേശം 200ഓളം പേർ ഒത്തുകൂടിയത്.
ALSO READ- എസ് രമേശൻ നായർക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
advertisement
'വ്യാജ ഓസ്ട്രേലിയ' പോസ്റ്റ് ആദ്യമായി പ്രത്യക്ഷപ്പെട്ടത് 2017ൽ അമേരിക്കൻ സമൂഹമാധ്യമമായ റെഡ്ഡിറ്റിലാണ്. ഷെല്ലി ഫ്ളോറിഡാണ് ഇതെഴുതിയത്. എന്നാൽ ഇപ്പോൾ ഭൂമി ഗോളമല്ലെന്ന് വിശ്വസിക്കുന്നവരാണ് ഈ വാദം മുന്നോട്ടുവയ്ക്കുന്നത്. ഓസ്ട്രേലിയ യഥാർത്ഥമല്ലെന്ന് തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.
ഫ്ളാറ്റ് എർത്ത് ബിലീവേഴ്സിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
നിങ്ങൾ എപ്പോഴെങ്കിലും ഓസ്ട്രേലിയയിൽ ആയിരുന്നോ?
ഓസ്ട്രേലിയ അയഥാർത്ഥമാണ്. ഇതൊരു തട്ടിപ്പാണ്, ബ്രിട്ടൻ അവരുടെ ക്രിമിനലുകളെ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റിയെന്ന് നമ്മളെ വിശ്വസിപ്പിക്കുകയായിരുന്നു. എന്നാൽ വസ്തുത എന്തെന്നാൽ കപ്പലിൽ കുത്തിനിറച്ച ക്രിമിനലുകളെ വെള്ളത്തിലേക്ക് തള്ളിവിടുകയായിരുന്നു. കര കാണും മുൻപേ അവരെല്ലാവരും മുങ്ങിമരിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലപാതകം ഒളിച്ചുവയ്ക്കാനുള്ള രാജവംശത്തിന്റെ മറച്ചുപിടിക്കൽ മാത്രമാണ് ഇതെല്ലാം.
ഓസ്ട്രേലിയ നിലനിൽക്കുന്നില്ല. നിങ്ങൾ തെളിവുകളെന്ന് വിളിക്കുന്നവയയെല്ലാം ലോക ഗവൺമെന്റുകൾ കെട്ടിച്ചമച്ച രേഖകളും നുണകളുമാണ്. നിങ്ങളുടെ ഓസ്ട്രേലിയൻ സുഹൃത്തുക്കൾ, അവരെല്ലാവരും അഭിനേതാക്കളും കമ്പ്യൂട്ടർ നിർമിത വ്യക്തികളുമാണ്. ലോകത്തെ കബളിപ്പിക്കാനുള്ള തന്ത്രമാണിത്.
നിങ്ങൾ ഒരിക്കലെങ്കിലും ഓസ്ട്രേലിയയിൽ പോയിട്ടുണ്ടെന്നാണ് കരുതുന്നതെങ്കിൽ നിങ്ങളുടെ തോന്നൽ തെറ്റാണ്. നിങ്ങളെ പൈലറ്റുമാര്‍ അടുത്തുള്ള ഏതെങ്കിലും ദ്വീപുകളിലായിരിക്കും ഇറക്കിയിട്ടുണ്ടാവുക. ചിലപ്പോൾ ദക്ഷിണ അമേരിക്കയുടെ ഏതെങ്കിലും ഭാഗങ്ങളിലാകാം. അവിടെ കുറച്ചുഭാഗം ഒഴിപ്പിക്കുകയും വാടക അഭിനേതാക്കളെ കൊണ്ട് യഥാർത്ഥ ഓസ്ട്രേലിയക്കാരായി അഭിനയിപ്പിക്കുകയുമാകാം.
ഓസ്ട്രേലിയ എന്നത് ഇതുവരെ സൃഷ്ടിച്ചതിൽ വച്ച് ഏറ്റവും വലിയ തട്ടിപ്പാണ്. നിങ്ങളെല്ലാവരും ആ കെണിയിൽ വീണിരിക്കുകയാണ്. അതിനാൽ ഈ പോരാട്ടത്തിൽ അണിചേരൂ. വഞ്ചിക്കപ്പെട്ടതാണെന്ന് തിരിച്ചറിയൂ....
ഭൂമി നീണ്ടുനിവര്‍ന്നുകിടക്കുകയാണെന്നും ഗോളമല്ലെന്നും വിശ്വസിക്കുന്നവർ ഇപ്പോഴുമുണ്ട്. ഇത് സമർത്ഥിക്കാൻ ശ്രമിക്കുന്ന 200ഓളം പേരൈാണ് ഇംഗ്ലണ്ടിലെ ബെർമിങ്ഹാമിൽ നടന്ന ആദ്യ ഫ്ളാറ്റ് എർത്ത് കൺവെൻഷനിൽ ഒത്തുചേർന്നത്. മൂന്നു ദിവസങ്ങളിലായിട്ടായിരുന്നു കൺവെൻഷൻ. ഭൂമി എന്ത് കൊണ്ടു നീണ്ടുനിവർന്നുകിടക്കുന്നുവെന്ന് വിവരിക്കുന്ന സിദ്ധാന്തങ്ങളാണ് ഒൻപതുപേരും അവതരിപ്പിച്ചത്. യു.കെയിലെ നാഷണൽ ഹെൽത്ത് സർവീസിലെ വർക്കറായ ഡേവ് മാർഷ് കോൺഫറൻസിൽ പറഞ്ഞത്, തന്റെ ഗവേഷണം ബിഗ് ബാങ് തിയറിയെ തന്നെ തകര്‍ക്കുന്നതാണെന്നാണ്. ഭൂഗുരത്വാകർഷണം നിലനിൽക്കുന്നില്ലെന്ന ആശയത്തെ പിന്തുണക്കുന്നതിനൊപ്പം പ്രകൃതിയിൽ നിലനിൽക്കുന്ന യഥാർത്ഥ ശക്തി ഇലക്ട്രോ-കാന്തിക ശക്തിമാത്രമാണെന്നും അദ്ദേഹം പറയുന്നു.
ജി.പി.എസും ഉപഗ്രഹങ്ങളും ബഹിരാകാശത്ത് നിന്നുള്ള ചിത്രങ്ങളും ഉപയോഗിച്ച് ഭൂമി ഗോളമാണെന്ന് നാസ തെളിയിയിച്ചിട്ടുണ്ട്. എന്നാൽ നാസ പറയുന്നത് കളവാണെന്നതിനുള്ള തെളിവ് തങ്ങളുടെ കൈവശമുണ്ടെന്നാണ് എർത്ത് ഫ്ലാറ്റേഴ്സിന്റെ വാദം.