എസ് രമേശൻ നായർക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം

news18india
Updated: December 5, 2018, 4:55 PM IST
എസ് രമേശൻ നായർക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
  • Share this:
തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ എസ് രമേശൻ നായർക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. ഗുരുപൗർണമി എന്ന പുസ്തകത്തിനാണ് പുരസ്‌കാരം.

മലയാളത്തിലെ കവിയും ഗാനരചയിതാവുമായ രമേശൻ നായർ ഏകദേശം 450 ഓളം ഗാനങ്ങൾ രചിച്ചിട്ടുണ്ട്. 2010ൽ കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചിരുന്നു. ആശാൻ പുരസ്കാരവും ആറാം വെണ്ണിക്കുളം സ്മാരക പുരസ്കാരവും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

'ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളിൽ സ​ർ​ക്കാ​രി​ന് വന്‍ വീഴ്ച​'

ബാലഭാസ്കറിന്‍റെ ഓർമകൾ പുസ്തകത്തിലാക്കി പ്രിയ കൂട്ടുകാരൻ

കന്യാകുമാരി ജില്ലയിലെ കുമാരപുരത്ത് 1948ലാണ് എസ് രമേശൻ നായർ ജനിച്ചത്. ആകാശവാണിയിൽ നിർമാതാവായും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. 1985ൽ പുറത്തിറങ്ങിയ പത്താമുദയം എന്ന ചലച്ചിത്രത്തിൽ ഗാനങ്ങൾ രചിച്ചു കൊണ്ടാണ് മലയാളസിനിമാ രംഗത്തേക്ക് രമേശൻ നായർ പ്രവർത്തിക്കുന്നത്. ഇതുവരെ ഏകദേശം 600 ഓളം ചലച്ചിത്ര ഗാനങ്ങൾ രചിച്ചിട്ടുണ്ട്.

First published: December 5, 2018, 4:55 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading