TRENDING:

ഗർഭകാലത്ത് വർക്ക് ഫ്രം ​ഹോം നിഷേധിച്ചതിന് പിന്നാലെ കുഞ്ഞ് മരിച്ചു; 200 കോടി രൂപയോളം നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

Last Updated:

യുഎസിൽ പ്രവർത്തിക്കുന്ന ലോജിസ്റ്റിക്സ് സ്ഥാപനമായ ടോട്ടൽ ക്വാളിറ്റി ലോജിസ്റ്റിക്സിലെ ജീവനക്കാരിയാണ് പരാതിക്കാരിയായ യുവതി. ഹാമിൽടൺ കൗണ്ടിയിലെ ജൂറിയുടേതാണ് നടപടി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
​കൂടുതൽ സംരക്ഷണം നൽകേണ്ട ഗർഭകാലത്ത് യുവതിക്ക് വർക്ക് ഫ്രം ഹോം നിഷേധിച്ചതിനെ തുടർന്ന് കുഞ്ഞ് മരിച്ച സംഭവത്തിൽ കമ്പനി വൻ തുക നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. യുഎസിൽ പ്രവർത്തിക്കുന്ന ലോജിസ്റ്റിക്സ് സ്ഥാപനമായ ടോട്ടൽ ക്വാളിറ്റി ലോജിസ്റ്റിക്കാണ് യുവതിക്ക് നഷ്ടപരിഹാരം നൽകേണ്ടത്. 22.5 മില്യൺ ഡോളർ (ഇന്ത്യൻ രൂപ 210 കോടി)ആണ് നഷ്ടപരിഹാരത്തുക. ഹാമിൽടൺ കൗണ്ടിയിലെ ജൂറിയുടേതാണ് നടപടി.
News18
News18
advertisement

അതീവ സംരക്ഷണം നൽകേണ്ട സമയത്ത് യുവതിയെ ഓഫീസിൽ വന്ന് ജോലി ചെയ്യാൻ നിർബന്ധിപ്പിക്കുകയും വർക്ക് ഫ്രം ഹോം നിഷേധിക്കുകയും ചെയ്തു. ശ്രദ്ധിക്കണമെന്ന ഡോക്റുടെ നിർദേശമുണ്ടായിട്ടും യുവതിക്ക് ജോലി ചെയ്യേണ്ടിവന്നതായാണ് റിപ്പോർട്ട്.

2021 ഫെബ്രുവരിയിലാണ് സംഭവം നടക്കുന്നത്. കൂടുതൽ വിശ്രമിക്കണമെന്നും ആയാസപ്പെട്ട ജോലി ചെയ്യരുതെന്നും ഡോക്ടർമാർ നിർദേശിച്ചിരുന്നു. തുടർന്ന് യുവതി കമ്പനിയോട് വർക്ക് ഫ്രം ഹോം ആവശ്യപ്പെട്ടു. എന്നാൽ കമ്പനി മാനേജ്മെന്റെ ഇത് നിരസിക്കുകയായിരുന്നു. ആരോ​ഗ്യസ്ഥിതി മോശമായിരുന്നിട്ടും മൂന്ന് ദിവസത്തോളം യുവതി ജോലി ചെയ്തു. എന്നാൽ തൊട്ടടുത്ത ദിവസം പ്രസവം നടക്കുകയും കുഞ്ഞ് മരണപ്പെടുകയുമായിരുന്നു. പെൺകുഞ്ഞാണ് മരിച്ചത്. ജനിച്ച് ഒരു മണിക്കൂറിന് ശേഷമാണ് കുഞ്ഞിന്റെ മരണം സ്ഥിരീകരിച്ചത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എല്ലാ വശങ്ങളും നിരീക്ഷിച്ച ശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്. ഡോക്ടറുടെ നിർദേശപ്രകാരം ​യുവതി ആരോഗ്യത്തിൽ ശ്രദ്ധിച്ചിരുന്നെന്നും പലതവണ വർക്ക് ഫ്രം ഹോം ചോദിച്ചിരുന്നെന്നും യുവതിയുടെ കുടുംബം കോടതിയിൽ വ്യക്തമാക്കിയിരുന്നു.

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
ഗർഭകാലത്ത് വർക്ക് ഫ്രം ​ഹോം നിഷേധിച്ചതിന് പിന്നാലെ കുഞ്ഞ് മരിച്ചു; 200 കോടി രൂപയോളം നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
Open in App
Home
Video
Impact Shorts
Web Stories