Also Read-തൊടുപുഴയിലെ 7 വയസുകാരന്റെ കൊലപാതകം; അമ്മയെ അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടു
തീരദേശ നഗരമായ ഗല്ലിയിലെ അമാരി എന്ന ബീച്ച് റിസോർട്ടിലായിരുന്നു താമസം. ഇവിടെ നിന്നും മാൽദീവ്സിലേക്ക് പോകാനായിരുന്നു പദ്ധതി എന്നാൽ ഇതിനിടെയാണ് ഉഷേലയുടെ മരണം. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഇരുവർക്കും ശാരീരികാസ്വാസ്ഥ്യം ഉണ്ടായെന്നും ചോര ഛർദ്ദിച്ചുവെന്നുമാണ് ഖിലാൻ പറയുന്നത്. സഹായത്തിന് ഹോട്ടൽ അധികൃതരെ വിളിച്ചതോടെ ഇവർ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചതും. എന്നാൽ ഇതിന് മുമ്പ് തന്നെ ഉഷേലയുടെ മരണം സംഭവിച്ചിരുന്നു.
advertisement
Also Read-ഷെയർചാറ്റ് വഴി ഭാര്യമാരെ പങ്കുവെയ്ക്കൽ; യുവതിയുടെ പരാതിയിൽ ഭാര്യമാരെയും പ്രതി ചേർത്തു
ഛർദ്ദിയെ തുടർന്നുണ്ടായ നിർജ്ജലീകരണമാണ് ഉഷേലയുടെ മരണത്തിനിടയാക്കിയതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സംഭവത്തിൽ ആദ്യം അസ്വാഭാവിക ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും ഖിലാനിക്ക് ഇപ്പോൾ രാജ്യത്തിന് പുറത്ത് കടക്കാൻ വിലക്കേർപ്പെടുത്തിയിരിക്കുകയാണ് ശ്രീലങ്കൻ സർക്കാര്‍. ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട് ഖിലാനിയെ അറസ്റ്റ് ചെയ്യുകയോ ഇയാൾക്കെതിരെ ഏതെങ്കിലും തരത്തിലുള്ള കേസോ ഇതുവരെ ചുമത്തിയിട്ടില്ല. എന്നാൽമരണകാരണം സംബന്ധിച്ച് സർക്കാർ റിപ്പോര്‍ട്ട് പുറത്ത് വരുന്നത് വരെ രാജ്യം വിടാന്‍ പാടില്ലെന്നാണ് നിര്‍ദേശം നൽകിയിരിക്കുന്നത്.
ഉഷേലയുടെ മൃതദേഹവും ഇതുവരെ വിട്ടു നൽകിയിട്ടില്ല.