കായംകുളം: ഷെയർചാറ്റ് വഴി ഭാര്യമാരെ പങ്കുവെച്ച സംഭവത്തിൽ ഭാര്യമാരെയും പ്രതി ചേർത്തു. യുവതിയുടെ പരാതിയെ തുടർന്നാണ് പ്രതികളായവരുടെ ഭാര്യമാരെയും പ്രതി ചേർത്തത്. ഈ യുവതി കേസിൽ പ്രതിയായ യുവാവിന്‍റെ ഭാര്യയാണ്. അതേസമയം, കേസിൽ പ്രതികളായ കിരണ്‍ (35), സീതി (39), ഉമേഷ് (28), ബ്ലെസറിന്‍ (32) എന്നിവരെ കൂടുതല്‍ അന്വേഷണത്തിനായി പൊലീസ് മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങി.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മറ്റ് യുവതികളെയും പ്രതികളാക്കിയത്. വേറൊരാളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ താൽപര്യമില്ലെന്ന് പറഞ്ഞപ്പോൾ ഭർത്താവ് മർദ്ദിച്ചിരുന്നു. മറ്റ് യുവതികളും തന്നെ പരസ്പര കൈമാറ്റത്തിന് നിർബന്ധിച്ചതായും ഈ യുവതി മൊഴി നൽകിയിരുന്നു.
വേറൊരാളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിന് എതിർപ്പ് അറിയിച്ചെങ്കിലും ഇവർ തന്നെ നിരന്തരം നിര്‍ബന്ധിച്ചതായി പൊലീസിനോട് യുവതി പറഞ്ഞു. യുവതികളെ കേസിൽ പ്രതി ചേര്‍ത്തെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. യുവതികൾ ഒളിവിലാണെന്നും ഉടൻ തന്നെ പിടി കൂടുമെന്നും പൊലീസ് പറഞ്ഞു.
അതേസമയം, ഇവർ വിരിച്ച വലയിൽ കൂടുതൽ പേർ കുടുങ്ങിയിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
ഷെയർചാറ്റ് വഴി ഭാര്യമാരെ പങ്കുവെയ്ക്കൽ; യുവതിയുടെ പരാതിയിൽ ഭാര്യമാരെയും പ്രതി ചേർത്തു
ഓപ്പറേഷന് 'അരിക്കൊമ്പന്' വൈകും; 29 വരെ മയക്കുവെടി വെക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്
'നുണപ്രചരണത്തിന് കിട്ടിയ തിരിച്ചടി; രാജ്യത്തെ കുറിച്ചും പ്രധാനമന്ത്രിയെ കുറിച്ചും എന്തും വിളിച്ചു പറയാമെന്ന രാഹുലിന്റെ ധാർഷ്ട്യത്തിന് കോടതി പൂട്ടിട്ടു'; കെ സുരേന്ദ്രന്
കോഴിക്കോട് മെഡിക്കൽകോളേജിൽ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ജീവനക്കാരനെ പിരിച്ചുവിട്ടു; അഞ്ച് ജീവനക്കാർക്ക് സസ്പെൻഷൻ