തൊടുപുഴയിലെ 7 വയസുകാരന്റെ കൊലപാതകം; അമ്മയെ അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടു

Last Updated:

കേസിലെ പ്രതിയായ തിരുവനന്തപുരം സ്വദേശി അരുണ്‍ ആനന്ദിനെ സംരക്ഷിച്ചതിനും കുറ്റം മറച്ച് വച്ചതിനുമാണ് കുട്ടിയുടെ അമ്മയെക്കെതിരെ കേസെടുത്തത്.

തൊടുപുഴ: തൊടുപുഴയില്‍ ഏഴു വയസുകാരനെ രണ്ടാനച്ഛന്‍ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പൊലീസ് അറസ്റ്റു ചെയ്ത അമ്മയെ ജാമ്യത്തില്‍ വിട്ടു. കേസിലെ പ്രതിയായ തിരുവനന്തപുരം സ്വദേശി അരുണ്‍ ആനന്ദിനെ സംരക്ഷിച്ചതിനും കുറ്റം മറച്ച് വച്ചതിനുമാണ് കുട്ടിയുടെ അമ്മയെക്കെതിരെ കേസെടുത്തത്. കൊലപാതകത്തില്‍ നേരിട്ട് പങ്കാളിത്തമില്ലാത്തമില്ലെന്നു നിരീക്ഷിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.
കുട്ടിയുടെ കൊലപാതകത്തില്‍ അരുണ്‍ ആനന്ദിനെതിരെ മാത്രമാണ് പൊലീസ് ആദ്യഘട്ടത്തില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ അമ്മയ്ക്ക് എതിരെ കേസെടുക്കണമെന്ന ശിശുക്ഷേമ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് യുവതിയെ പൊലീസ് പ്രതിയാക്കിയത്. ഐപിസി 201, 212 വകുപ്പുകള്‍ അനുസരിച്ച് പ്രതിയെ സംരക്ഷിച്ചതിനും കുട്ടിയെ മര്‍ദ്ദിക്കുന്നത് മറച്ചുവച്ചതിനുമാണ് കേസെടുത്തത്. ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിത്.
മാനസിക രോഗത്തിന് ചികിത്സയില്‍ കഴിയവെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് യുവതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കുട്ടിയുടെ അമ്മൂമ്മയുടെ രഹസ്യ മൊഴി കൂടി പരിഗണിച്ചായിരുന്നു അറസ്റ്റ്. ഏഴു വയസുകാരനെ മര്‍ദ്ദിക്കുന്നത് നേരില്‍ക്കണ്ട ഇളയകുട്ടിയെ ശിശുക്ഷേമ സമിതിയുടെ അച്ഛന്റെ മാതാപിതാക്കള്‍ക്കൊപ്പം അയച്ചിരുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Crime/
തൊടുപുഴയിലെ 7 വയസുകാരന്റെ കൊലപാതകം; അമ്മയെ അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടു
Next Article
advertisement
'140 കോടി ജനങ്ങളുള്ള രാജ്യത്ത് വട്ടുള്ളവർ ചെയ്യുന്നതിന്റെ ഉത്തരവാദിത്വം ബിജെപിക്കില്ല'; രാജീവ് ചന്ദ്രശേഖർ
'140 കോടി ജനങ്ങളുള്ള രാജ്യത്ത് വട്ടുള്ളവർ ചെയ്യുന്നതിന്റെ ഉത്തരവാദിത്വം ബിജെപിക്കില്ല'; രാജീവ് ചന്ദ്രശേഖർ
  • രാജ്യത്ത് ക്രിസ്ത്യാനികളെ ആക്രമിച്ചാൽ അതിന് ബിജെപി ഉത്തരവാദി അല്ലെന്ന് രാജീവ് ചന്ദ്രശേഖർ.

  • അതിന്മകൾക്കുള്ള ഉത്തരവാദിത്വം ബിജെപിക്ക് നൽകാനുള്ള ശ്രമങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്ന് അദ്ദേഹം ആരോപിച്ചു.

  • പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ വിശ്വാസികൾക്ക് ബുദ്ധിമുട്ടുണ്ടായെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്ന് രാജീവ്.

View All
advertisement