TRENDING:

ഭൂമിയിലെ 'ചൊവ്വ'യിൽ താമസിക്കാനൊരുങ്ങി കനേഡിയൻ ബയോളജിസ്റ്റ്; ദൗത്യം ഒരു വർഷക്കാലം

Last Updated:

ടെക്‌സാസിലെ ഹൂസ്റ്റണിലാണ് ചൊവ്വയുടേതിന് സമാനമായ ഇടം ഒരുക്കിയിരിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചൊവ്വയിലേതിന് സമാനമായ സാഹചര്യങ്ങളിൽ ജീവിച്ച് പരീക്ഷണങ്ങൾ നടത്താൻ തയ്യാറെടുത്ത് നാലംഗ സംഘം. കനേഡിയൻ ജീവശാസ്ത്രജ്ഞ കെല്ലി ഹാസ്റ്റൻ്റെ നേതൃത്വത്തിൽ നാലു പേരാണ് ഭൂമിയിൽ ചൊവ്വയുടെ അന്തരീക്ഷത്തിനു സമാനമായി തയ്യാറാക്കിയിരിക്കുന്ന പരിതസ്ഥിതിയിൽ ഒരു വർഷക്കാലം ചെലവഴിക്കുക. ടെക്‌സാസിലെ ഹൂസ്റ്റണിലാണ് ചൊവ്വയുടേതിന് സമാനമായ ഇടം ഒരുക്കിയിരിക്കുന്നത്. ക്രൂ ഹെൽത്ത് ആൻഡ് പെർഫോമൻസ് എക്‌സ്‌പ്ലൊറേഷൻ അനലോഗ് അഥവാ സിഎച്ച്എപിഇഎ എന്ന ദൗത്യത്തിൻ്റെ ഭാഗമായാണിത്. വിശദമായ പരീക്ഷകൾക്കും അഭിമുഖങ്ങൾക്കുമൊടുവിലാണ് നാസ കെല്ലിയടക്കം നാലു പേരെ ദൗത്യത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്.
Kelly Haston
Kelly Haston
advertisement

നാസയുടെ ഹൂസ്റ്റണിലുള്ള ജോൺസൺ സ്‌പേസ് സെൻ്ററിലാണ് പരീക്ഷണങ്ങൾ നടക്കുക. ഒറ്റപ്പെട്ട പരിതസ്ഥിതികളിൽ സംഘാംഗങ്ങളുടെ പെരുമാറ്റം എങ്ങിനെയാണെന്ന് വിലയിരുത്താനുള്ള ദീർഘ കാല പരീക്ഷണങ്ങൾ ജൂണിൽ ആരംഭിക്കും. യഥാർത്ഥ ചൊവ്വാദൌത്യത്തിനു മുന്നോടിയായുള്ള തയ്യാറെടുപ്പു കൂടിയാണിത്. നാസയുടെ കീഴിൽ മിഷൻ കമാൻഡറായാണ് കെല്ലി ഹാസ്റ്റൺ ദൗത്യത്തിൽ പങ്കുചേരുക. ‘ഞാൻ വളരെയധികം ആവേശത്തിലാണ്. അതേസമയം, ഇതിൽ ഉണ്ടായേക്കാവുന്ന വെല്ലുവിളികളെക്കുറിച്ച് വ്യക്തമായ ധാരണയുമുണ്ട്. ഞങ്ങൾ ചൊവ്വയിലെത്തിയതായി വെറുതേ ഭാവിക്കാനാണ് പോകുന്നത്.’ കെല്ലിയെ ഉദ്ധരിച്ചുകൊണ്ട് എ എഫ് പി റിപ്പോർട്ടു ചെയ്യുന്നു.

advertisement

Also read-വിഷബാധ? വ്ളാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ ബെലറൂസ് പ്രസിഡന്റ് ആശുപത്രിയിൽ

പല വിധത്തിലുള്ള വെല്ലുവിളികളാണ് സ്‌പേസ് സെൻ്ററിൽ സംഘാംഗങ്ങളെ കാത്തിരിക്കുന്നത്. ചൊവ്വയിൽ സംഭവിക്കാൻ സാധ്യതയുള്ള എല്ലാ പ്രതിസന്ധികളും ഇവിടെയും സംഭവിക്കും. ഉപകരണങ്ങൾക്ക് തകരാറുകൾ സംഭവിക്കുന്നതും കുടിവെള്ളത്തിൻ്റെ ലഭ്യതക്കുറവും ആശയവിനിമയത്തിൽ വരുന്ന താമസവുമെല്ലാം നാൽവർ സംഘം അനുഭവിച്ചറിയും.ഭൂമിയും ചൊവ്വയും തമ്മിൽ സന്ദേശങ്ങൾ കൈമാറാനെടുക്കുന്ന അതേ സമയദൈർഘ്യം സംഘാംഗങ്ങളും പുറംലോകവുമായുള്ള ആശയവിനിമയത്തിലും ഉണ്ടായിരിക്കുമെന്ന് നാസയിൽ നിന്നുള്ള വിവരങ്ങൾ സൂചിപ്പിക്കുന്നു. ഭൂമിയുടെയും ചൊവ്വയുടെയും സ്ഥാനങ്ങൾ തമ്മിലുള്ള വ്യത്യാസം കണക്കു കൂട്ടിയാണ് ഈ സമയദൈർഘ്യം കണക്കാക്കിയിരിക്കുന്നത്.

advertisement

സ്‌പേസ് സെൻ്ററിൽ നിന്നും അയയ്ക്കുന്ന സന്ദേശങ്ങൾ പുറം ലോകത്തെത്താൻ 20 മിനുട്ട് എടുക്കും. അയയ്ക്കുന്ന സന്ദേശങ്ങൾക്ക് 40 മിനുട്ട് കഴിഞ്ഞേ മറുപടി ലഭിക്കുകയുള്ളൂ. അമേരിക്കയിൽ നിന്നുള്ള സ്ട്രക്ചറൽ എഞ്ചിനീയർ റോസ്സ് ബ്രോക്ക്‌വെൽ, എമർജൻസി ഫിസിഷ്യൻ നഥാൻ ജോൺസ്, കാലിഫോർണിയയിൽ നിന്നുള്ള നഴ്‌സ് അലിസ്സ ഷാനൻ എന്നിവരാണ് സംഘത്തിലെ മറ്റുള്ളവർ. റോസ്സ് ബ്രോക്ക്‌വെൽ ഫ്‌ളൈറ്റ് എഞ്ചിനീയറായും നഥാൻ ജോൺസ് മെഡിക്കൽ ഓഫീസറായും അലിസ്സ ഷാനൻ സയൻസ് ഓഫീസറായുമാണ് സംഘത്തോടൊപ്പം ചേരുക.

Also read- യുകെയില്‍ ഇന്ത്യന്‍ ആധിപത്യം; സ്കിൽഡ് വർക്കർ, സ്റ്റുഡന്റ് വിസകൾ ലഭിക്കുന്നവരിൽ മുന്നിൽ ഇന്ത്യക്കാര്‍

advertisement

മാർസ് ഡ്യൂൺ ആൽഫ എന്നു പേരിട്ടിരിക്കുന്നയിടത്താണ് ചൊവ്വയുടേതിന് സമാനമായ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. 700 ചതുരശ്ര അടി വ്യാപ്തിയുള്ള ഈ സംവിധാനം 3ഡി പ്രിൻ്റിംഗിലൂടെയാണ് നിർമിച്ചെടുത്തത്. കിടപ്പുമുറികൾ, ജിം, കഴിക്കാനുള്ള ഭക്ഷണം സ്വയം കൃഷിചെയ്തുണ്ടാക്കാൻ ഒരു വെർട്ടിക്കൽ ഫാം എന്നിവ ഇവിടെയുണ്ടാകും. ചൊവ്വയിലെത്തുന്ന ഒരു ബഹിരാകാശസഞ്ചാരി ചെയ്യേണ്ടി വരുന്ന കാര്യങ്ങളെല്ലാം സംഘം ഇവിടെ ചെയ്യേണ്ടിവരും. ബഹിരാകാശ വസ്ത്രം ധരിച്ച് ബഹിരാകാശ നടത്തങ്ങൾ ചെയ്യുന്നതും ഇതിൽ ഉൾപ്പെടുന്നു.

ആരാണ് കെല്ലി ഹാസ്റ്റൺ?

കാനഡയിൽ നിന്നുള്ള ജീവശാസ്ത്രജ്ഞയാണ് കെല്ലി ഹാസ്റ്റൺ. മനുഷ്യ ശരീരത്തെ ബാധിക്കുന്ന രോഗങ്ങളുടെ മാതൃകകൾ നിർമിക്കുന്നതിൽ വിദഗ്ധയാണ് ഈ അമ്പത്തിരണ്ടുകാരി. ഗവേഷക കൂടിയായ കെല്ലി ഹാസ്റ്റൺ, മൂല കോശങ്ങളുമായി ബന്ധപ്പെട്ട അനവധി പ്രോജക്ടുകൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. വന്ധ്യത, കരൾ രോഗങ്ങൾ, നാഢീവ്യൂഹക്ഷയം എന്നിവയുടെ ചികിത്സയിൽ സഹായിക്കാൻ കഴിയുന്ന വിവിധ കോശ വിഭാഗങ്ങൾ കെല്ലി വികസിപ്പിച്ചെടുത്തിട്ടുണ്ട്.

advertisement

യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയയിൽ നിന്നും ഇന്റഗ്രേറ്റീവ് ബയോളജിയിൽ ബിരുദവും സ്റ്റാൻഫോഡ് യൂണിവേഴ്‌സിറ്റിയിൽ നിന്നും എൻഡോക്രൈനോളജിയിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുള്ള കെല്ലി, ബയോമെഡിക്കൽ സയൻസസിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. നിലവിൽ ഹാർവാഡ് യൂണിവേഴ്‌സിറ്റിയിലും സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിലും പോസ്റ്റ് ഡോക്ടറൽ ഗവേഷണം നടത്തുകയാണ് കെല്ലി ഹാസ്റ്റൺ.

മലയാളം വാർത്തകൾ/ വാർത്ത/World/
ഭൂമിയിലെ 'ചൊവ്വ'യിൽ താമസിക്കാനൊരുങ്ങി കനേഡിയൻ ബയോളജിസ്റ്റ്; ദൗത്യം ഒരു വർഷക്കാലം
Open in App
Home
Video
Impact Shorts
Web Stories