വിമാനം ഹോങ്കോങ്ങിൽ നിന്ന് പുറപ്പെട്ട് ഏകദേശം ഒരു മണിക്കൂറിന് ശേഷം സ്ത്രീ മരിച്ചതായാണ് റിപ്പോർട്ട്. യാത്രക്കാരുടെ മരണത്തെ സാധാരണയായി മെഡിക്കൽ എമർജൻസിയായി കണക്കാക്കത്തതിനാൽ, യാത്ര തുടരാൻ പൈലറ്റുമാർ തീരുമാനിച്ചു
മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത വിധത്തിൽ മൃതദേഹം ശുചിമുറിയിലേക്ക് മാറ്റുന്ന കാര്യം ചർച്ച ചെയ്തെങ്കിലും പിന്നീട് ആ തീരുമാനം മാറ്റുകയായിരുന്നു. പിന്നീട് വിമാനസീറ്റുകളുടെ ഏറ്റവും പുറകിലായാണ് മൃതദേഹം മാറ്റിയത്.
മണിക്കൂറുകൾക്ക് ശേഷം മൃതദേഹത്തിൽ ദുർഗന്ധം വമിക്കാൻ തുടങ്ങിയിരുന്നു. ഇത് മറ്റ് യാത്രക്കാരെ അസ്വസ്ഥരാക്കിയിരുന്നു. വിമാനത്തിൽ യാത്രക്കാരും ജീവനക്കാരുമുൾപ്പെടെ 331 പേരാണ് ഉണ്ടായിരുന്നത്. വിമാനം ഹീത്രോ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തയുടനെ പൊലീസ് വിമാനത്തിൽ കയറുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തു.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
Mar 23, 2026 10:48 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ബ്രിട്ടീഷ് എയർവേയ്സ് വിമാനത്തിൽവച്ച് 60-കാരി മരിച്ചു, മൃതദേഹത്തിനൊപ്പം സഹയാത്രികർ ഇരുന്നത് 13 മണിക്കൂർ
