ഹൈദരാബാദിൽ ഹോട്ടൽ മാനേജ്മെന്റ് പഠനാവശ്യാർത്ഥം വന്ന രചന പഠനത്തിൽ ഏറെ മികവ് കാണിച്ച വിദ്യാർത്ഥിയായിരുന്നു. ഇതിനു പുറമേ അവൾ തന്നെ ജോലിക്ക് പോയാണ് തന്റെ പഠനത്തിന് ആവശ്യമായ പണം കണ്ടെത്തിയിരുന്നത്. രചന ദേശീയ വാർത്താ ഏജൻസിയായ എ എൻ ഐയോടെ പറഞ്ഞതിങ്ങനെയാണ്, 'പന്ത്രണ്ടാം ക്ലാസ് വരെ സർക്കാർ സ്കൂളിൽ സൗജന്യമായാണ് ഞാൻ പഠിച്ചത്. കൂടുതൽ പഠിക്കണം എന്ന ദൃഢനിശ്ചയം തുടക്കം മുതലേ എനിക്കുണ്ടായിരുന്നു. സ്കൂളിലെ അധ്യാപകരുടെ ഉപദേശത്തോടെ ഹൈദരാബാദിൽ ഹോട്ടൽ മാനേജ്മെന്റ് ഡിപ്ലോമ കോഴ്സിന് അഡ്മിഷൻ നേടിയത് അങ്ങനെയാണ്.'
advertisement
To pursue Hotel Management and support her parents who work as daily labourers, Hyderabad's M Rachana, has taken up food delivery agent's job at Zomato. "I send some money to my parents and use the rest for my expenses and studies. This job has helped me sustain," she said(22.06) pic.twitter.com/ypCPMTiYFq
ഹൈദരാബാദിൽ പഠനത്തിനും താമസത്തിനും ആവശ്യമായ പണം കണ്ടെത്താൻ വീടുവീടാന്തരം പാൽ വിറ്റിരുന്നു രചന. പ്രതിമാസം 9,000 രൂപ വരുമാനം കണ്ടെത്തിയിരുന്ന അവൾ റൂം വാടക്കാവശ്യമായ 3,000 രൂപ കൈവശം വെച്ച് ബാക്കി തുക വീട്ടിലെ ചെലവുകൾക്കായി അയച്ചു കൊടുക്കാറാണ് പതിവ്.
കോവിഡ് മഹാമാരിയെ തുടർന്ന് വീട്ടിലെ ചെലവും പഠനവും ഒരുമിച്ചു കൊണ്ടുപോകാൻ ബുദ്ധിമുട്ടായ സാഹചര്യത്തിലാണ് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കൊണ്ടുപോകുന്ന തോഴിൽ ഏറ്റെടുക്കാൻ രചന തീരുമാനിച്ചത്. ജോലിയെക്കുറിച്ച് ഓൺലൈനിൽ അറിഞ്ഞ അവൾ ഉടൻ തന്നെ അപേക്ഷിക്കുകയായിരുന്നു. വൈകാതെ ജോലി ലഭിക്കുകയും ചെയ്തു. പ്രശസ്ത ഹോട്ടലുകളിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്യുന്ന ആളുകൾക്ക് ഭക്ഷണ എത്തിച്ചു കൊടുക്കുന്ന (ഫുഡ് ഡെലവറി) കമ്പനിയായ സൊമാറ്റോയിലാണ് രചന ജോലി ചെയ്തു വരുന്നത്.
കോവിഡ് രോഗികളെ ഗ്വാണ്ടനാമോ തടവറയിലേക്ക് അയക്കാൻ ട്രംപ് പദ്ധതിയിട്ടിരുന്നുവെന്ന് വെളിപ്പെടുത്തൽ'കഴിഞ്ഞ ഒരു മാസത്തിലധികമായി ഞാൻ ഈ ജോലി ചെയ്തു വരുന്നു. കുടുംബം പോറ്റാനും മറ്റു ആവശ്യങ്ങൾക്കും വേണ്ടത്ര പണം പുതിയ ജോലിയിൽ നിന്ന് ലഭിക്കുന്നുണ്ട്. ഹോട്ടൽ മാനേജ്മെന്റ് ട്രെയ്നിംഗ് കഴിഞ്ഞതിന് ശേഷം എനിക്ക് മറ്റൊരു ജോലി ലഭിക്കും,' - രചന പറയുന്നു.