കോവിഡ് രോഗികളെ ഗ്വാണ്ടനാമോ തടവറയിലേക്ക് അയക്കാൻ ട്രംപ് പദ്ധതിയിട്ടിരുന്നുവെന്ന് വെളിപ്പെടുത്തൽ

Last Updated:

ഫോൺ കോളിന് അഞ്ച് ദിവസം മുമ്പ്, പ്രസിഡന്റിന്റെ മുതിർന്ന ഉപദേശകനും മരുമകനുമായ ജാരെഡ് കുഷ്നർ സ്വകാര്യമേഖലയുടെ സഹായത്തോടെ ഒരു ദേശീയ പരീക്ഷണ തന്ത്രത്തിന്റെ ചുമതല ഏറ്റെടുക്കുമെന്ന് പ്രതിജ്ഞ ചെയ്തിരുന്നുവെന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

Trump
Trump
അമേരിക്കയിൽ കൊറോണ വൈറസ് പടരുന്നതിനെക്കുറിച്ച് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പ്രതികരണങ്ങൾ പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും ആരോഗ്യവിദഗ്ധരുടെയും കടുത്ത വിമർശനത്തിന് കാരണമാക്കിയിരുന്നു. അതുകൊണ്ടാണ് മുൻ റിപ്പബ്ലിക്കൻ പാർട്ടി നേതാവ് സ്വന്തം താൽപര്യപ്രകാരം പ്രവർത്തിക്കുന്നത് തടയാൻ അദ്ദേഹത്തിന്റെ സഹായികൾ പരമാവധി ശ്രമിച്ചത്. യു എസ് ദേശീയ ഇൻസ്റ്റിറ്റ്യൂട്ടിലെ അലർജി, സാംക്രമിക രോഗ വിഭാഗത്തിന്റെ ഡയറക്ടറും പ്രസിഡന്റിന്റെ മുഖ്യ മെഡിക്കൽ ഉപദേഷ്ടാവുമായ ഡോ. ആന്റണി ഫൗസിയുമായി അദ്ദേഹം പല അവസരങ്ങളിലും വാഗ്വാദത്തിൽ ഏർപ്പെടുകയും ചെയ്തിട്ടുണ്ട്. അമേരിക്കൻ സംസ്ഥാനങ്ങൾ ഭയാനകമായ ഒരു മഹാമാരി തരംഗത്തിന് സാക്ഷ്യം വഹിക്കുന്നതിന് നിമിഷങ്ങൾക്ക് മുമ്പ്, കോവിഡ് രോഗബാധിതരായ അമേരിക്കക്കാരെ വിദേശത്തുള്ള ഗ്വാണ്ടനാമോ ബേ ജയിൽ ദ്വീപിലേക്ക് അയയ്ക്കാൻ ട്രംപ് ആഗ്രഹിച്ചിരുന്നു എന്നതാണ് ഏറ്റവും പുതിയ വെളിപ്പെടുത്തൽ.
വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ടർമാരായ യാസ്മീൻ അബുതാലെബ്, ഡാമിയൻ പാലറ്റ എന്നിവർ എഴുതിയ പുസ്തകത്തിലാണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തൽ. 'പേടിസ്വപ്നം: ചരിത്രം മാറ്റിയ പാൻഡെമിക്കിനോടുള്ള ട്രംപ് അഡ്മിനിസ്ട്രേഷന്റെ പ്രതികരണം' എന്ന പുസ്തകം ഈ വർഷം ജൂൺ 29ന് പുറത്തിറങ്ങാനിരിക്കവേയാണ് ഈ വെളിപ്പെടുത്തലുകൾ. കോവിഡ് മഹാമാരിയുടെ ആദ്യ ദിനങ്ങളും കൊറോണ വൈറസിനോടുള്ള വൈറ്റ് ഹൗസിന്റെ മോശമായ പ്രതികരണവും തുടർന്നുവരുന്ന കോവിഡ് ടാസ്‌ക് ഫോഴ്‌സിനെതിരായ അധികാര പോരാട്ടവും പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്.
advertisement
കഴിഞ്ഞവർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ നടന്ന ഒരു യോഗത്തിൽ ട്രംപ് തന്റെ സഹായികളോട് നമുക്ക് സ്വന്തമായി ഗ്വാണ്ടനാമോയുടെ ദ്വീപ് ഇല്ലേ എന്നും നമ്മൾ ഒരു വൈറസും ഇറക്കുമതി ചെയ്യാൻ പോകുന്നില്ല എന്നും പറഞ്ഞതായി പുസ്തകം വെളിപ്പെടുത്തുന്നു.
എന്നാൽ, അദ്ദേഹത്തിന്റെ ഈ ആശയത്തോട് മറ്റു അധികൃതർ എതിർപ്പ് പ്രകടിപ്പിക്കുകയാണ് ഉണ്ടായത്. തീവ്രവാദികളെന്ന് സംശയിക്കുന്ന ആളുകൾ താമസിക്കുന്ന അതേ ദ്വീപിൽ തന്നെ കോവിഡ് രോഗികളെ പാർപ്പിക്കുന്നതിലുള്ള ആശങ്കകൾ അവർ പ്രകടിപ്പിച്ചു. ഗ്വാണ്ടനാമോ തടങ്കൽ ക്യാമ്പിൽ നടത്തിയ അനധികൃത പീഡനങ്ങൾക്കെതിരെ പലപ്പോഴും മനുഷ്യാവകാശ പ്രവർത്തകർ മുന്നോട്ടു വന്നിട്ടുണ്ട്. ക്യൂബയുമായി തർക്കമുള്ള ഗ്വാണ്ടനാമോ ബേ യുഎസ് പാട്ടത്തിനെടുത്ത് ദീർഘനാളായി കൈവശം വച്ചിട്ടുണ്ട്. യുഎസ് തീവ്രവാദികളെ വിചാരണ കൂടാതെ അന്യായമായി തടവറകളിൽ പാർപ്പിച്ചിട്ടുണ്ടെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.
advertisement
വൈറ്റ് ഹൗസിലെ മുതിർന്ന അംഗങ്ങളുടെയും, 180ലധികം ആളുകളുടെയും അഭിമുഖങ്ങളുള്ള പുസ്തകത്തിൽ 2020 മാർച്ച് 18ന് അന്നത്തെ മനുഷ്യ ആരോഗ്യ സേവന സെക്രട്ടറിയായിരുന്ന അലക്സ് അസറിനോട് ഫോണിൽ ട്രംപ് കയർത്തു സംസാരിച്ചത് ഇങ്ങനെയാണ്, 'പരിശോധന എന്നെ കൊല്ലുന്നു! പരിശോധന കാരണം ഞാൻ തിരഞ്ഞെടുപ്പിൽ പരാജയപ്പെടും! ഫെഡറൽ സർക്കാർ പരീക്ഷണം നടത്തിയത് എന്ത് വിഡ്ഢിത്തമാണ്?'
ഫോൺ കോളിന് അഞ്ച് ദിവസം മുമ്പ്, പ്രസിഡന്റിന്റെ മുതിർന്ന ഉപദേശകനും മരുമകനുമായ ജാരെഡ് കുഷ്നർ സ്വകാര്യമേഖലയുടെ സഹായത്തോടെ ഒരു ദേശീയ പരീക്ഷണ തന്ത്രത്തിന്റെ ചുമതല ഏറ്റെടുക്കുമെന്ന് പ്രതിജ്ഞ ചെയ്തിരുന്നുവെന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
കോവിഡ് രോഗികളെ ഗ്വാണ്ടനാമോ തടവറയിലേക്ക് അയക്കാൻ ട്രംപ് പദ്ധതിയിട്ടിരുന്നുവെന്ന് വെളിപ്പെടുത്തൽ
Next Article
advertisement
ജന നായകൻ റിലീസ് മുടങ്ങരുത്! ഹൈക്കോടതി സ്റ്റേയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് നിർമാതാക്കൾ
ജന നായകൻ റിലീസ് മുടങ്ങരുത്! ഹൈക്കോടതി സ്റ്റേയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് നിർമാതാക്കൾ
  • ‘ജനനായകൻ’ റിലീസ് മുടങ്ങുന്നത് 500 കോടി രൂപയുടെ സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്ന് നിർമാതാക്കൾ പറഞ്ഞു

  • സെൻസർ സർട്ടിഫിക്കറ്റിനുള്ള നിയമപോരാട്ടം സുപ്രീംകോടതിയിൽ; കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യം

  • സിനിമ സർട്ടിഫിക്കേഷൻ നടപടികൾക്ക് സമയപരിധി നിർണയിക്കണമെന്ന് കമൽഹാസൻ എംപി ആവശ്യപ്പെട്ടു

View All
advertisement