ഉത്തരകൊറിയ ഇതുവരെ ഈ വാർത്തയോട് പ്രതികരിച്ചിട്ടില്ല. തലച്ചോറിന് ശസ്ത്രക്രിയ കഴിഞ്ഞെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നതെങ്കിലും യാതൊരു സ്ഥിരീകരണവും ലഭ്യമായിട്ടില്ല. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കിം ചികിത്സയിലാണെന്ന് ദക്ഷിണ കൊറിയന്‍ പ്രദേശിക പത്രം റിപ്പോർട്ട് ചെയ്തിരുന്നു.
BEST PERFORMING STORIES:രാജ്യത്തെ മരണസംഖ്യ 559; കേരളത്തിൽ ചികിത്സയിലുള്ളത് 114 പേർ [NEWS]'അദ്യശ്യ ശത്രുവിന്റെ ആക്രമണം'; യുഎസിലേക്കുള്ള കുടിയേറ്റം നിർത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ് [NEWS]അമേരിക്കൻ വിപണിയില്‍ എണ്ണവില നെഗറ്റീവിൽ; ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച [NEWS]
advertisement
ഏതാനും ദിവസങ്ങളായി രാജ്യത്തെ പൊതു ചടങ്ങുകളിൽ കിം ജോങ് ഉന്നിന്റെ അസാന്നിധ്യം പ്രകടമാണ്. ഏപ്രിൽ 11ന് ആണ് കിം അവസാനമായി രാജ്യത്തെ അഭിസംബോധന ചെയ്തത്. ഏപ്രിൽ 15ന് രാഷ്ട്രപിതാവിന്റെ ജന്മവാർഷിക ചടങ്ങിൽ കിമ്മിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല.
2014ൽ കിം ജോങ് ഉൻ ഇത്തരത്തിൽ ഒരുമാസത്തോളം പൊതുപരിപാടികളിൽ നിന്ന് വിട്ടുനിന്നിരുന്നു. അന്നും ആരോഗ്യസ്ഥിതി സംബന്ധിച്ച സംശയങ്ങളുയർന്നിരുന്നു. കണങ്കാലിലെ മുഴ നീക്കം ചെയ്തതാണെന്നായിരുന്നു അന്ന് കൊറിയൻ ഇന്റലിജൻസ് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നത്.