COVID 19 | രാജ്യത്തെ മരണസംഖ്യ 559; കേരളത്തിൽ ചികിത്സയിലുള്ളത് 114 പേർ
- Published by:Naseeba TC
- news18-malayalam
Last Updated:
മഹാരാഷ്ട്ര കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മരണം മധ്യപ്രദേശിലാണ്.
ന്യൂഡൽഹി: ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത് 559 കോവിഡ് മരണങ്ങൾ. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. 223 പേർ മഹാരാഷ്ട്രയിൽ മാത്രം രോഗം ബാധിച്ച് മരിച്ചു. രോഗബാധിതരുടെ എണ്ണം നാലായിരം കടന്നു. 507 പേർ രോഗമുക്തരായി.
ഡൽഹി,ഗുജറാത്ത്, തമിഴ്നാട് രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ കോവിഡ് കേസുകളുടെ എണ്ണം 1500 നു മുകളിലായി. മഹാരാഷ്ട്ര കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മരണം മധ്യപ്രദേശിലാണ്. 74 മരണങ്ങളാണ് മധ്യപ്രദേശിൽ റിപ്പോർട്ട് ചെയ്തത്. രോഗബാധിതരുടെ എണ്ണം ആയിരം കടന്നപ്പോൾ 127 പേർ രോഗമുക്തരായി.BEST PERFORMING STORIES:സൗദിയില്‍ ആറു പേർ കൂടി മരിച്ചു; രോഗബാധിതർ 10000 കടന്നു [PHOTO]മടങ്ങിവരാൻ ആഗ്രഹിക്കുന്നവർ കോവിഡ് ടെസ്റ്റ് നടത്തണം; പ്രവാസികളുടെ മടങ്ങിവരവ് മാർഗനിർദ്ദേശങ്ങൾ ആയി [NEWS] 50 ശതമാനം കേസുകളും രാജ്യത്തെ 10 നഗരങ്ങളിൽ; മുംബൈയിലും ഡൽഹിയിലും മാത്രമായി 5000ത്തിൽ അധികം കേസുകള്‍ [NEWS]
രാജ്യതലസ്ഥാനമായ ഡൽഹിയിൽ 2081 പേർ രോഗബാധിതരാണ്. 47 പേർ മരണപ്പെട്ടു. ഗുജറാത്തിൽ ആകെ രോഗികളുടെ എണ്ണം രണ്ടായിരത്തിനു അടുത്തായി. മരണം 70 കടന്നു. രാജസ്ഥാനാണ് 1500 ലധികം കോവിഡ് രോഗികൾ ഉള്ള മറ്റൊരു സംസ്ഥാനം. അവിടെ 25 പേർ ഇതുവരെ മരിച്ചു.
advertisement
ഉത്തർപ്രദേശിൽ 1200 നടത്തു കേസുകൾ സ്ഥിരീകരിച്ചു. ആന്ധ്രാപ്രദേശ് തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം കൂടിവരികയാണ്.
അതേസമയം, കേരളത്തിൽ കോവിഡ് ചികിത്സയിലുള്ളത് ഇനി 114 പേരാണ്. ഇന്നലെ ആറ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കൂടുതൽ പരിശോധനയ്ക്കായി 12000 റാപ്പിഡ് ടെസറ്റ്കിറ്റുകൾ കേരളത്തിൽ എത്തിച്ചു. രണ്ട് ദിവസത്തിനകം റാപ്പിഡ് ടെസറ്റ് ആരംഭിക്കും.
Location :
First Published :
April 21, 2020 8:18 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19 | രാജ്യത്തെ മരണസംഖ്യ 559; കേരളത്തിൽ ചികിത്സയിലുള്ളത് 114 പേർ