TRENDING:

കോവിഡ‍് മുക്തമായി ന്യൂസിലന്റ്; സന്തോഷത്താൽ നൃത്തം ചെയ്തെന്ന് പ്രധാനമന്ത്രി ജസീന്ത ആർഡെൻ

Last Updated:

5 ദശലക്ഷം ജനസംഖ്യയുള്ള ന്യൂസിലന്റിൽ 1,154 കോവിഡ‍് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 22 പേർ കോവിഡ‍് ബാധിച്ച് മരിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വില്ലിങ്ടൺ: പൂർണമായും കോവിഡ് മുക്ത രാജ്യമായി ന്യൂസിലന്റ്. കോവിഡ് ഭീഷണി അകന്നതോടെ രാജ്യത്തെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ചതായി അധികൃതർ അറിയിച്ചു.
advertisement

രാജ്യ ചരിത്രത്തിലെ നാഴികക്കല്ലെന്നാണ് പ്രധാനമന്ത്രി ജസീന്ത ആർഡെൻ പുതിയ ചുവടുവെപ്പിനെ വിശേഷിപ്പിച്ചത്. സന്തോഷത്താൽ താൻ നൃത്തം ചെയ്തതായും ജസീന്ത പറഞ്ഞു.

രാജ്യത്തിനകത്തെ നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ചെങ്കിലും അതിർത്തി മേഖലകളിൽ നിയന്ത്രണങ്ങൾ തുടരും. എന്നാൽ സാമൂഹിക അകലവും പൊതുഇടങ്ങളിലെ നിയന്ത്രണങ്ങളും ഇനി ഉണ്ടാകില്ലെന്ന് ജസീന്ത അറിയിച്ചു.

ന്യൂസിലന്റിൽ പകർച്ചവ്യാധി പൂർണമായും തുടച്ചു നീക്കപ്പെട്ടതായും. ഇതിൽ ആത്മവിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

TRENDING:പട്ടാപ്പകൽ ദളിത് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു; ദുരഭിമാന വധശ്രമമെന്ന് പോലീസ് [NEWS]വിക്ടേഴ്സ് ചാനലിലെ തിങ്കളാഴ്ച്ച ക്ലാസുകളുടെ ടൈംടേബിൾ [NEWS] സംസ്ഥാനത്ത് ഹോട്ടലുകളും മാളുകളും ആരാധനാലയങ്ങളും നാളെ തുറക്കും [NEWS]

advertisement

5 ദശലക്ഷം ജനസംഖ്യയുള്ള ന്യൂസിലന്റിൽ 1,154 കോവിഡ‍് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 22 പേർ കോവിഡ‍് ബാധിച്ച് മരിച്ചു. കഴിഞ്ഞ 17 ദിവസമായി രാജ്യത്ത് ഒറ്റ കോവിഡ് കേസുകൾ പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. നിലവിൽ ഒരു ആക്ടീവ് കേസ് മാത്രമാണ് രാജ്യത്തുള്ളത്.

ഏഴ് ആഴച്ചയോളം നീണ്ട കർശന ലോക്ക്ഡൗണാണ് ന്യൂസിലന്റിൽ പ്രഖ്യാപിച്ചിരുന്നത്. രാജ്യത്തെ ജനങ്ങൾ ഒറ്റക്കെട്ടായി കോവിഡിനെ പ്രതിരോധിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.

advertisement

സന്തോഷ വാർത്ത അറിഞ്ഞപ്പോൾ ആദ്യ പ്രതികരണം എന്തായിരുന്നുവെന്ന ചോദ്യത്തിന് ജസീന്ത ആർഡെന്റെ മറുപടി ഇങ്ങനെ, "മകൾക്കൊപ്പം ഞാൻ കുറച്ചു നേരം നൃത്തം ചെയ്തു. എന്താണ് കാര്യമെന്ന് അവൾക്ക് മനസ്സിലായില്ലെങ്കിലും നൃത്തംചെയ്യാനും അവളും എനിക്കൊപ്പം കൂടി".

കോവിഡ‍് മുക്തമായതോടെ രാജ്യത്തെ സാമ്പത്തികരംഗത്തെ ത്വരിതപ്പെടുത്താനുള്ള നടപടികളും ഉടൻ ആരംഭിക്കും.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
കോവിഡ‍് മുക്തമായി ന്യൂസിലന്റ്; സന്തോഷത്താൽ നൃത്തം ചെയ്തെന്ന് പ്രധാനമന്ത്രി ജസീന്ത ആർഡെൻ
Open in App
Home
Video
Impact Shorts
Web Stories