Muvattupuzha Murder Attempt പട്ടാപ്പകൽ ദളിത് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു; ദുരഭിമാന വധശ്രമമെന്ന് പോലീസ്
- Published by:Naseeba TC
- news18-malayalam
Last Updated:
കൈയ്ക്കും,തലയ്ക്കും സാരമായി പരിക്കേറ്റ അഖിലിനെ മുവാറ്റുപുഴ താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ദ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്കും മാറ്റി.
മുവാറ്റുപുഴ: മൂവാറ്റുപുഴയിൽ യുവാവിന് വെട്ടേറ്റ സംഭവം ദുരഭിമാന വധശ്രമമെന്ന് പൊലീസ്. ഞായറാഴ്ച വൈകിട്ടോടെയാണ് മൂവാറ്റുപുഴ നഗരമധ്യത്തിൽ വച്ച് യുവാവിനെ കൈയ്ക്കും തലയ്ക്കും വെട്ടി പരിക്കേൽപ്പിച്ചത്. പി ഒ ജംഗ്ഷനിലെ ആരക്കുഴ റോഡ് ഓട്ടോ സ്റ്റാൻഡിനു സമീപത്തായിരുന്നു സംഭവം. പണ്ടിരിമല തടിലക്കുടിപാറയിൽ അഖിൽ(19) -നാണ് വെട്ടേറ്റത്.
സംഭവത്തിൽ കറുകടം ഞാഞ്ഞുൽ കോളനിയിലെ ബേസിൽ എൽദോക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്. ബേസിലിന്റെ സഹോദരിയുമായി അഖിൽ പ്രണയത്തിലായിരുന്നു. ഇതിനെ ബേസിൽ എതിർത്തിരുന്നു. ഈ വൈരാഗ്യമായിരിക്കാം ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് കരുതുന്നത്.

ബേസിൽ
സഹോദരൻ അക്രമിക്കാനായി മാരക ആയുധവുമായി പുറപ്പെട്ടിട്ടുണ്ടെന്ന് പെൺകുട്ടി അഖിലിനെ വിളിച്ച് അറിയിച്ചിരുന്നതായി പോലീസ് പറയുന്നു. അഖിൽ കൂട്ടുകാരനുമൊത്ത് സമീപത്തെ മെഡിക്കൽ സ്റ്റോറിൽ നിന്നും മാസ്ക് വാങ്ങി ഇറങ്ങിയപ്പോൾ ബൈക്കിലെത്തിയ ബേസിൽ ആയുധം ഉപയോഗിച്ചു വെട്ടുകയായിരുന്നു.
advertisement
TRENDING:First Bell @Victers | ഓൺലൈൻ ക്ലാസുകളുടെ രണ്ടാംഘട്ട ട്രയൽ ഇന്നു മുതൽ [NEWS]വിക്ടേഴ്സ് ചാനലിലെ തിങ്കളാഴ്ച്ച ക്ലാസുകളുടെ ടൈംടേബിൾ [NEWS] സംസ്ഥാനത്ത് ഹോട്ടലുകളും മാളുകളും ആരാധനാലയങ്ങളും നാളെ തുറക്കും [NEWS]
ആക്രമണം നടത്തിയ ശേഷം ബേസിൽ ഓടി രക്ഷപെട്ടു. ആക്രമണത്തിൽ അഖിലിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് അരുണിനും പരിക്കുണ്ട്. കൈയ്ക്കും,തലയ്ക്കും സാരമായി പരിക്കേറ്റ അഖിലിനെ മുവാറ്റുപുഴ താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ദ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്കും മാറ്റി.
advertisement
സംഭവുമായി ബന്ധപ്പെട്ട് ബേസിലിന്റെ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അഖിലിനെ ആക്രമിക്കുമ്പോൾ ബേസിലിനൊപ്പം ഇയാളും ഉണ്ടായിരുന്നു. കറുകടം സ്വദേശിയാണ് കസ്റ്റഡിയിൽ ഉള്ളത്.
Location :
First Published :
June 08, 2020 12:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Muvattupuzha Murder Attempt പട്ടാപ്പകൽ ദളിത് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു; ദുരഭിമാന വധശ്രമമെന്ന് പോലീസ്


