TRENDING:

ഒൺലിഫാൻസ് ഉടമ ലിയോണിഡ് റാഡ്‌വിൻസ്‌കി അന്തരിച്ചു; 43ാം വയസിൽ അർബുദത്തിന് കീഴടങ്ങി

Last Updated:

യുക്രെയ്ൻ-അമേരിക്കൻ സംരംഭകനായ റാഡ്‌വിൻസ്‌കി , 2018-ലാണ് ഒൺലിഫാൻസിന്റെ മാതൃകമ്പനിയായ ഫെനിക്സ് ഇന്റർനാഷണൽ ലിമിറ്റഡ് സ്വന്തമാക്കിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പ്രമുഖ അഡൽറ്റ് കണ്ടന്റ് പ്ലാറ്റ്‌ഫോമായ ഒൺലിഫാൻസിന്റെ ഉടമ ലിയോണിഡ് റാഡ്‌വിൻസ്‌കി അന്തരിച്ചു. 43 വയസായിരുന്നു. അര്‍ബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം തിങ്കളാഴ്ചയാണ് അന്തരിച്ചതെന്ന് കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു.
ലിയോണിഡ് റാഡ്‌വിൻസ്‌കി (Image: X)
ലിയോണിഡ് റാഡ്‌വിൻസ്‌കി (Image: X)
advertisement

"ലിയോ റാഡ്‌വിൻസ്‌കിയുടെ മരണം അതീവ ദുഃഖത്തോടെ അറിയിക്കുന്നു. അർബുദത്തോടുള്ള ദീർഘനാളത്തെ പോരാട്ടത്തിനൊടുവിൽ ലിയോ സമാധാനപരമായി യാത്രയായി," ഒൺലിഫാൻസ് വക്താവ് പറഞ്ഞു. ഈ പ്രയാസകരമായ സമയത്ത് കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്ന് ബന്ധുക്കൾ അഭ്യർത്ഥിച്ചിട്ടുണ്ട്.

യുക്രെയ്ൻ-അമേരിക്കൻ സംരംഭകനായ റാഡ്‌വിൻസ്‌കി , 2018-ലാണ് ഒൺലിഫാൻസിന്റെ മാതൃകമ്പനിയായ ഫെനിക്സ് ഇന്റർനാഷണൽ ലിമിറ്റഡ് സ്വന്തമാക്കിയത്. കമ്പനിയുടെ ഡയറക്ടറും ഭൂരിഭാഗം ഓഹരികളുടെ ഉടമയുമായിരുന്നു അദ്ദേഹം. കൂടാതെ, സാങ്കേതിക വിദ്യാരംഗത്തെ കമ്പനികളിൽ നിക്ഷേപം നടത്തുന്നതിനായി 2009-ൽ അദ്ദേഹം സ്ഥാപിച്ച 'ലിയോ' എന്ന വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടിന്റെ പ്രവർത്തനങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകിയിരുന്നു.

advertisement

2016-ൽ ബ്രിട്ടീഷ് സംരംഭകനായ ടിം സ്റ്റോക്ക്ലിയാണ് ഒൺലിഫാൻസ് സ്ഥാപിച്ചത്. കോവിഡ് കാലത്തെ ലോക്ക്ഡൗണുകളിൽ ലോകമെമ്പാടുമുള്ള ആളുകൾ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടെയാണ് ഒൺലിഫാൻസ് ആഗോളതലത്തിൽ വൻ പ്രചാരം നേടിയത്.

ഒൺലിഫാൻസിന്റെ ഭൂരിഭാഗം ഓഹരികളും അർക്കിടെക്റ്റ് ക്യാപിറ്റൽ എന്ന നിക്ഷേപ സ്ഥാപനത്തിന് വിൽക്കാൻ കമ്പനി ആലോചിക്കുന്നതായി ജനുവരിയിൽ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. ഏകദേശം 5.5 ബില്യൺ ഡോളർ (ഏകദേശം 46,000 കോടി രൂപ) മൂല്യമുള്ള ഇടപാടായിരുന്നു ഇത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Leonid Radvinsky, the billionaire owner of the adult-content subscription service OnlyFans, has passed away at the age of 43. According to a company statement released on Monday, Radvinsky died peacefully following a prolonged battle with cancer. His family has requested privacy during this time of mourning. Radvinsky, a tech entrepreneur of Ukrainian-American origin, was instrumental in turning OnlyFans into a multi-billion dollar platform that revolutionized the creator economy.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
ഒൺലിഫാൻസ് ഉടമ ലിയോണിഡ് റാഡ്‌വിൻസ്‌കി അന്തരിച്ചു; 43ാം വയസിൽ അർബുദത്തിന് കീഴടങ്ങി
Open in App
Home
Video
Impact Shorts
Web Stories