ചീഫ് ജസ്റ്റിസ് ഉമർ അത്ത ബന്ധിയാൽ, ജസ്റ്റിസ് മുഹമ്മദ് അലി മസ്ഹർ, ജസ്റ്റിസ് അത്താർ മിനല്ലാ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് വിധി. അൽ ഖാദിർ ട്രസ്റ്റ് കേസിലെ അറസ്റ്റിനെതിരെ ഇമ്രാൻ ഖാൻ നൽകിയ ഹർജി പരിഗണിച്ചാണ് കോടതി വിധി. ഇസ്ലാമാബാദ് ഹൈക്കോടതി പരിസരത്തു നിന്ന് ഇമ്രാൻ ഖാനെ കസ്റ്റഡിയിലെടുത്തതിൽ കോടതി രോഷം പ്രകടിപ്പിച്ചു.
advertisement
കഴിഞ്ഞ ബുധനാഴ്ചയാണ് അഴിമതി ആരോപണവുമായി ബന്ധപ്പെട്ട കേസിൽ മറുപടി നൽകാനായി പ്രത്യേക കോടതിയിൽ ഹാജരായപ്പോൾ ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തത്. ഇമ്രാൻ ഖാന്റെ അറസ്റ്റിനു പിന്നാലെ, വൻ പ്രതിഷേധമാണ് തെഹ് രീക് ഇൻസാഫ് പാർട്ടി പ്രവർത്തകർ നടത്തിക്കൊണ്ടിരിക്കുന്നത്. പ്രതിഷേധിച്ച ആയിരത്തോളം പ്രവർത്തകരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
സുരക്ഷാ സേനയും പിടിഐ അനുഭാവികളും തമ്മിലുള്ള ഏറ്റുമുട്ടലിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുറഞ്ഞത് നാല് പേർ കൊല്ലപ്പെടുകയും 12-ൽ കൂടുതൽ പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.