TRENDING: അമ്പെയ്ത്ത് താരങ്ങളായ ദീപിക കുമാരിയും അതാനു ദാസും വിവാഹിതരായി [PHOTOS]UC Browser| TikTok ജനപ്രിയമായിരിക്കാം; പക്ഷേ എന്തുകൊണ്ടാണ് ഇത്രയധികം പേർ യുസി ബ്രൗസർ നിരോധനത്തിൽ സങ്കടപ്പെടുന്നത് ? [NEWS] 'റേഷനരി കൂട്ടി ചോറുണ്ടു; സർക്കാരിന് ഒരു ബിഗ് സല്യൂട്ട്': സംവിധായകൻ രഞ്ജിത് ശങ്കർ [NEWS]
advertisement
ചാനൽ സ്റ്റുഡിയോയിലെ വാർത്താ അവതാരകന്‍റെ ചോദ്യങ്ങൾക്ക് ലൈവിൽ മറുപടി നൽകുകയായിരുന്നു ബ്രൂണ. ഇതിനിടെ പുറകിൽ നിന്നായി ഒരാൾ ഇവർക്കരികിലെത്തി. മാധ്യമപ്രവർത്തക ഇയാളോട് എന്തോ സംസാരിച്ച് തന്‍റെ ജോലി തുടരുകയും ചെയ്തു. ഇതിനിടെ ഇയാൾ പെട്ടെന്ന് കത്തി പുറത്തെടുത്ത് ഭീഷണിപ്പെടുത്തുകയായിരുന്നു. പ്രകോപിതനായ കാണപ്പെട്ട അക്രമി മാധ്യമപ്രവർത്തകയുടെ രണ്ട് മൊബൈൽ ഫോണുകളുമായാണ് കടന്നു കളഞ്ഞത്. ഈ ദൃശ്യങ്ങളൊക്കെ ചാനൽ കാമറയിൽ പതിയുകയും ചെയ്തു.
സംഭവത്തിൽ മാധ്യമപ്രവർത്തകയ്ക്ക് പരിക്കുകളൊന്നുമില്ലെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ പെട്ടെന്നുണ്ടായ ഞെട്ടലിൽ നിന്ന് മോചിതയായിട്ടില്ലെന്നാണ് സഹപ്രവര്‍ത്തകർ അറിയിച്ചത്.