UC Browser| TikTok ജനപ്രിയമായിരിക്കാം; പക്ഷേ എന്തുകൊണ്ടാണ് ഇത്രയധികം പേർ യുസി ബ്രൗസർ നിരോധനത്തിൽ സങ്കടപ്പെടുന്നത് ?

Last Updated:

ക്രോം ഉപയോഗിക്കുന്നവ‌ർ പോലും രണ്ടാം ബ്രൗസറായി യുസിയെ ഉപയോഗിക്കുന്നതിന് പല കാരണങ്ങളുമുണ്ട്.

ന്യൂഡൽഹി: 59 ചൈനീസ് ആപ്പുകൾക്ക് ഇന്ത്യ നിരോധനം ഏർപ്പെടുത്തിയത് കഴിഞ്ഞ ദിവസമാണ്. ടിക് ടോക് അടക്കമുള്ള ജനപ്രിയ ആപ്പുകളാണ് നിരോധിച്ച പട്ടികയിലുള്ളത്. ടിക് ടോക് നിരോധനത്തെ കുറിച്ചാണ് ഏറ്റവും അധികം ട്രോളുകൾ ഉയരുന്നതെങ്കിലും പലരും സങ്കടപ്പെടുന്നത് നിരോധിക്കപ്പെട്ട ആപ്പുകളിലൊന്നായ യുസി ബ്രൗസറിനെ കുറിച്ചോർത്താണ്.
യുസി ബ്രൗസർ നിരോധിച്ചത് എന്തുകൊണ്ട്?
വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങൾ ചോർത്തുന്നുവെന്നതുകൊണ്ടാണ് യുസി ബ്രൗസറിനെ നിരോധിച്ചത്. ഹാക്കർമാർക്ക് നിരവധി പഴുതുകൾ നൽകുന്നുവെന്നതാണ് പ്രധാന ആരോപണം. ഉപഭോക്താവിന്റെ ഫോണിന്റെ ഐഎംഇഐ നമ്പ‌ർ അടക്കമുള്ള വിവരങ്ങൾ യുസി ചോ‌ർത്തുന്നുവെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. യൂസ‌ർ ഡ‍ാറ്റ ചൈനീസ് സ‌ർവറുകളിലേക്ക് അയക്കുന്നുവെന്ന ആരോപണത്തിൽ ആപ്പിനെ കുറിച്ച് ഐടി മന്ത്രാലയം അന്വേഷണം നടത്തിവരികയായിരുന്നു.
എന്താണ് യുസി ബ്രൗസർ?
ഗൂഗിൾ ക്രോം അടക്കി ഭരിക്കുന്ന മൊബൈൽ ബ്രൗസർ രംഗത്ത് രണ്ടാം സ്ഥാനക്കാരനാണ് യുസി. ആലി ബാബ ഗ്രൂപ്പിന്റെ ഉത്പന്നമാണ് യുസിക്ക് 1.3 കോടി ഉപഭോക്താക്കളാണുള്ളത്. ഗൂഗിൾ ക്രോമിന് 70 ശതമാനം വിപണി പങ്കാളിത്തമുള്ളപ്പോൾ രണ്ടാം സ്ഥാനത്തുള്ള യുസി ബ്രൗസറിന് 20 ശതമാന് പങ്കാളിത്തം. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 226.68 കോടിയുടെ പരസ്യവരുമാനമാണ് ഇന്ത്യയിൽ നിന്ന് മാത്രം നേടിയത്. 2009 മുതൽ ഇന്ത്യയിൽ സജീവമാണ് യുസി.
advertisement
advertisement
എന്താണ് യുസിയെ പ്രിയങ്കരമാക്കുന്നത്?
ക്രോം ഉപയോഗിക്കുന്നവ‌ർ പോലും രണ്ടാം ബ്രൗസറായി യുസിയെ ഉപയോഗിക്കുന്നതിന് പല കാരണങ്ങളുമുണ്ട്. പോൺ സൈറ്റുകളടക്കം പല നിരോധിത വെബ്സൈറ്റുകളിലേക്കും വിപിഎൻ ഉപയോഗിച്ച് കടന്ന് ചെല്ലാൻ യുസി ഉപയോഗിക്കുന്നവ‌ർ ധാരാളമാണ്. മികച്ച ഡൗൺലോഡ് മാനേജ്മെന്റാണ് യുസിയെ പ്രിയങ്കരനാക്കിയ മറ്റൊരു പ്രത്യേകത. ഒരേ സമയം പല ഡൗൺലോഡുകൾ നടത്താം, ഡൗൺ ലോഡുകൾ പോസ് ചെയ്ത് വക്കാനും ,ആപ്പിൽ നിന്ന് പുറത്തിറങ്ങിയാലും ഡൗൺലോഡ് നിന്നുപോകില്ലെന്നതുമെല്ലാം യുസിക്ക് ഗുണം ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/Tech/
UC Browser| TikTok ജനപ്രിയമായിരിക്കാം; പക്ഷേ എന്തുകൊണ്ടാണ് ഇത്രയധികം പേർ യുസി ബ്രൗസർ നിരോധനത്തിൽ സങ്കടപ്പെടുന്നത് ?
Next Article
advertisement
ബാറിൽ മദ്യപാനത്തിനിടെ തർക്കം;മാരകായുധങ്ങളുമായി അതിക്രമം നടത്തിയ യുവതിയടക്കം മൂന്ന് പേർ പിടിയിൽ
ബാറിൽ മദ്യപാനത്തിനിടെ തർക്കം;മാരകായുധങ്ങളുമായി അതിക്രമം നടത്തിയ യുവതിയടക്കം മൂന്ന് പേർ പിടിയിൽ
  • മാരകായുധങ്ങളുമായി ബാറിൽ അതിക്രമം നടത്തിയ കേസിൽ യുവതിയടക്കം മൂന്ന് പേർ അറസ്റ്റിൽ.

  • തിരുവനന്തപുരത്തുനിന്നുള്ള വൈഷ്ണവ് ഒളിവിൽ, ഇയാളെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ശക്തമാക്കി.

  • സിസിടിവി ദൃശ്യങ്ങളിൽ പ്രതികൾ വടിവാളുമായി ബാറിലേക്ക് വരുന്നത് വ്യക്തമാണ്.

View All
advertisement